സ്വന്തമായി അധ്വാനിച്ച് മികച്ച വരുമാനം നേടുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. എന്നാൽ വിദ്യാഭ്യാസവും പ്രായവും ജോലി ചെയ്യാൻ പലരും തടസ്സമായി ഉന്നയിക്കാറുണ്ട്. കുറഞ്ഞ വിദ്യാഭ്യാസമുള്ള 30 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളാണ് ഇത്തരം പ്രശ്നങ്ങൾ അധികവും ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും പ്രായവും പ്രശ്നമല്ലാത്ത നിരവധി ജോലികൾ നമുക്ക് ചുറ്റുമുണ്ട്. അവയെ കണ്ടെത്തി ആത്മാർത്ഥമായി സമീപിക്കണമെന്ന് മാത്രം. അത്തരത്തിൽ ഒന്നാണ് പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്‍റെ ബീമ സഖി യോജന.
എൽഐസി ബീമ സഖി യോജന
എൽഐസിയുടെ പിന്തുണയുള്ള ബീമ സഖി യോജന സാമൂഹിക സുരക്ഷയുടെയും സ്ത്രീ ശാക്തീകരണത്തിന്‍റേയും ഒരു സവിശേഷ മാതൃകയാണ്. ഗ്രാമീണ ഇന്ത്യയിൽ സാമ്പത്തിക സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. '2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ്' എന്ന കേന്ദ്രസർക്കാറിന്‍റെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീമ സഖി യോജന പ്രഖ്യാപിച്ചു. സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുക മാത്രമല്ല, ഗ്രാമീണ സമൂഹങ്ങളിലേക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഫലപ്രദമായ വിതരണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് 'ബീമ സഖി' പദ്ധതി ലക്ഷ്യമിടുന്നത്.

യോഗ്യത
18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ഈ പദ്ധതിയിൽ ചേരാം. മിനിമം യോഗ്യത പത്താം ക്ലാസാണ്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് മുൻഗണന ലഭിക്കും. നിലവിലുള്ള എൽഐസി ഏജന്‍റുമാർ, വിരമിച്ച എൽഐസി ജീവനക്കാർ, നിലവിലുള്ള എൽഐസി ഏജന്‍റുമാരുടെയോ, ജീവനക്കാരുടെയോ ബന്ധുക്കൾ എന്നിവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയില്ല.
വരുമാനം എങ്ങനെ..?
തിരഞ്ഞെടുക്കുന്ന് സ്ത്രീകൾക്ക് മൂന്ന് വർഷത്തേക്ക് എൽഐസി ഏജൻ്റുമാരാകാനുള്ള പരിശീലനം നൽകും. ഈ കാലയളവിൽ അവർക്ക് സ്റ്റൈപ്പൻ്റ് മാസശമ്പളം പോലെ നൽകും.ആദ്യ വർഷം എല്ലാ മാസവും ഏഴായിരം രൂപ ലഭിക്കും. രണ്ടാം വർഷം എല്ലാ മാസവും 6000 രൂപ നൽകും. മൂന്നാം വർഷം എല്ലാ മാസവും 5000 രൂപ ലഭിക്കും. മൂന്നുവർഷം കൊണ്ട് പരമാവധി 2,16,000 രൂപ സ്‌റ്റൈപ്പൻഡായി സ്വന്തമാക്കാൻ കഴിയും. പരിശീലന സമയത്ത് സ്ത്രീകൾക്ക് ശമ്പളത്തിന് പുറമെ കമ്മീഷനും ലഭിക്കും. എൽഐസി പോളിസി ലഭിക്കുമ്പോൾ ഈ കമ്മീഷൻ നൽകും. ബിരുദധാരികളായ ബീമ സഖികൾക്ക് എൽഐസിയിൽ ഡെവലപ്മെന്‍റ് ഓഫീസർ തസ്തികകളിലേക്കുള്ള അവസരങ്ങളും ലഭിക്കാം.
ബോണസ്
കമ്മീഷൻ കൂടാതെ വിൽക്കുന്ന ഓരോ പോളിസിക്കും ബോണസ് ആനുകൂല്യങ്ങൾ നിങ്ങൾക്കു ലഭിക്കും. പ്രതിമാസം 15,000 മുതൽ 20,000 വരെയോ, അതിൽ കൂടുതലോ ബോണസ് ലഭിച്ചേക്കാം. മുമ്പ് വിറ്റ പോളിസികളിൽ നല്ല പുതുക്കൽ നിരക്ക് നിലനിർത്തുകയാണെങ്കിൽ ബോണസും ഉയരും.
എങ്ങനെ അപേക്ഷിക്കാം..?
എൽഐസിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, സ്കീമിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ ഇപ്രകാരമാണ്:
ഘട്ടം 1: എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ അടുത്തുള്ള എൽഐസി ബ്രാഞ്ച് സന്ദർശിക്കുക.
ഘട്ടം 2: ഓൺലൈനാണെങ്കിൽ എൽഐസി ബീമ സഖി യോജന അപേക്ഷയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: വ്യക്തിഗത, അക്കാദമിക് വിശദാംശങ്ങൾ പൂരിപ്പിക്കുക
ഘട്ടം 4: ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
ഘട്ടം 5: ഒരു അഭിമുഖത്തിലോ ഓറിയന്റേഷൻ സെഷനിലോ പങ്കെടുക്കുക.
ഘട്ടം 6: തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഒരു നിശ്ചിത സ്റ്റൈപ്പൻഡോടെ പരിശീലനം ആരംഭിക്കുക.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications