എൽഐസി ക്രെഡിറ്റ് കാർഡ്: ക്യാഷ്ബാക്കും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പ്, വിശദമായി അറിയാം

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്ത മലയാളികൾ വളരെ കുറവാണ്. പണം ലഭിക്കുന്നതിനൊപ്പം 45 ദിവസം വരെ പലിശ രഹിതമായ തിരിച്ചടവും ക്രെഡിറ്റ് കാർഡ് വാ​ഗ്ദാനം ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളിലും ഇടപാടുകളിൽ കിഴിവുകളും ക്യാഷ് ബാക്കുകളൾ നേടാനും ക്രെഡിറ്റ് കാർഡുകൾ സഹായിക്കും. ആവശ്യങ്ങൾ എന്താണോ, അതിന് അനുയോജ്യമായ ക്രെഡിറ്റ് കാർഡുകളും ഇന്ന് വിപണിയിലുണ്ട്. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളാണ് ഇന്ന് കൂടുതൽ ജനപ്രിയം. അത്തരത്തിൽ എൽഐസി പുറത്തിറക്കിയ രണ്ട് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.

സഹകരണം മാസ്റ്റർ കാർഡുമായി

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എല്‍.ഐ.സിക്ക് നൂറുകണക്കിന് ഓഹരികളില്‍ പങ്കാളിത്തമുണ്ട്. എൽഐസി, ഫസ്റ്റ് ബാങ്കും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് രണ്ട് എക്സ്ക്ലൂസീവ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കിയത്. എൽഐസി ക്ലാസിക്, എൽഐസി സെലക്ട് എന്നിവയാണ് പുതിയ ക്രെഡിറ്റ് കാർഡുകൾ. റിവാർഡിംഗ് പോയിന്റുകൾക്കും ഇൻഷുറൻസ് കവറുകൾക്കുമൊപ്പം കുറഞ്ഞ പലിശനിരക്കും ഈ ക്രെഡിറ്റ് കാർഡുകളിലൂടെ നേടാം. അതു പോലെ രാജ്യത്തുടനീളമുള്ള പോളിസി ഉടമകൾക്ക് ഓരോ എൽഐസി ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റിലും റിവാർഡ് പോയിന്റുകളും എൽഐസി ക്ലാസിക്, എൽഐസി സെലക്ട് എന്ന പുതിയ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നേടാം. എൽഐസി ക്ലാസിക്, എൽഐസി സെലക്ട് ക്രെഡിറ്റ് കാർഡുകളുടെ സവിശേഷതകളും നേട്ടങ്ങളും പരിശോധിക്കാം

എൽഐസി ക്രെഡിറ്റ് കാർഡ്: ക്യാഷ്ബാക്കും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പ്, വിശദമായി അറിയാം

എൽഐസി ക്ലാസിക് ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാർഡ് എടുക്കുന്നതിനും വാർഷിക ഫീസായും തുക ഒന്നും നൽകേണ്ടതില്ല എന്നതാണ് എൽഐസി ക്ലാസിക് ക്രെഡിറ്റ് കാർഡുകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളിൽ ഒന്ന്. 0.75 ശതമാനം മുതൽ 3.5 ശതമാനം വരെയാണ് പ്രതിമാസ പലിശ നിരക്ക്. വാർഷിക പലിശ നിരക്ക് 9 ശതമാനം മുതൽ 42 ശതമാനം വരെയാകാം.

റിവാർഡുകളും ക്യാഷ്ബാക്കും

എൽഐസി ക്ലാസിക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എൽഐസി ഇൻഷുറൻസ് പ്രീമിയം നൽകുമ്പോൾ 6 റിവാർഡ് പോയിന്റുകൾ നേടാം. നിബന്ധനകൾക്ക് വിധേയമായുള്ള മറ്റ് പെയ്മെന്റുകൾക്ക് 3 പോയിന്റുകൾ നേടാനും സാധിക്കും. 30 ദിവസത്തിനുള്ളിൽ 5,000 രൂപയുടെ ഇടപാടുകൾ നടത്തിയാൽ 1,000 റിവാർഡ് പോയിന്റുകളും എൽഐസി ക്ലാസിക് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. 1000 രൂപ വരെയുള്ള ആദ്യത്തെ ഇഎംഐ ഇടപാടിന് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. കോംപ്ലിമെന്ററി എയർപോർട്ട്, റെയിൽവേ ലോഞ്ച് ആക്സസ്, ഇന്ധന സർചാർജ് ഒഴിവാക്കൽ എന്നിവയും എൽഐസി ക്ലാസിക് ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു.

എൽഐസി സെലക്ട് ക്രെഡിറ്റ് കാർഡ്

ജോയിനിംഗ് ഫീയും വാർഷിക ഫീസും എൽഐസി സെലക്ട് ക്രെഡിറ്റ് കാർഡിനും നൽകേണ്ടതില്ല. പലിശ നിരക്ക് പ്രതിമാസം 0.75 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 9 ശതമാനം മുതൽ ആരംഭിക്കുന്നു. ഇത് പ്രതിമാസം 3.5 ശതമാനം അല്ലെങ്കിൽ പ്രതിവർഷം 42 ശതമാനം വരെ ഉയരാം. വ്യക്തിഗത അപകടം, യാത്രാ ഇൻഷുറൻസ് തുടങ്ങിയ വിപുലമായ ഇൻഷുറൻസ് പരിരക്ഷ സെലക്ട് ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു. ഇഎംഐ കൺവേർഷൻ ഓപ്ഷനുകളും ലഭ്യമാണ്. 1000 രൂപ വരെയുള്ള ആദ്യത്തെ ഇഎംഐ ഇടപാടിന് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിംഗിൽ 500 രൂപയുടെ കിഴിവ്. നിബന്ധനകൾക്ക് വിധേയമായി ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ 500 രൂപയുടെ കിഴിവും എൽഐസി സെലക്ട് ക്രെഡിറ്റ് കാർഡ് നൽകുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X