ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പാദ്യം വര്‍ധിപ്പിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ തേടുന്നവരാണ് നാം ഏവരും. നിലവില്‍ നിരവധി ധനസമ്പാദ്യ പദ്ധതികള്‍ വിപണിയിലുണ്ട്. ഇക്കൂട്ടത്തില്‍ പ്രചാരമേറിയ എല്‍ഐസിയുടെ സമ്പാദ്യ പദ്ധതിയാണ് ധന്‍ സഞ്ചയ് പോളിസി.

 

നിക്ഷേപ കാലയളവില്‍ത്തന്നെ നിക്ഷേപകര്‍ക്ക് ഉറപ്പായ വരുമാന ആനുകൂല്യങ്ങള്‍ നല്‍കാന്‍ ധന്‍ സഞ്ചയ് പോളിസിക്ക് കഴിയും. കേട്ടതു ശരിയാണ്, മെച്യൂരിറ്റിക്ക് മുന്‍പുതന്നെ ആനുകൂല്യങ്ങള്‍ കിട്ടിത്തുടങ്ങും. നോണ്‍-ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ് ഗണത്തില്‍പ്പെടുന്ന സേവിംഗ് പ്ലാന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണിത്.

 
ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്

5 മുതല്‍ 15 വര്‍ഷം വരെയാണ് ധന്‍ സഞ്ചയ് പോളിസിയുടെ കാലാവധി. പദ്ധതിക്ക് കീഴില്‍ പോളിസിയുടമകള്‍ക്ക് വായ്പാ സൗകര്യം വരെ എല്‍ഐസി ലഭ്യമാക്കുന്നുണ്ട്. പോളിസി കാലയളവില്‍ നിക്ഷേപകന് ജീവഹാനി സംഭവിക്കുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് മരണാനന്തര ആനുകൂല്യങ്ങള്‍ കിട്ടുമെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

എന്തൊക്കെയാണ് പോളിസിയുടെ പ്രധാന ആകര്‍ഷണങ്ങള്‍? പരിശോധിക്കാം.

മരണാനന്തര ആനുകൂല്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. പോളിസിയുടമ മരിച്ചാല്‍ ഒറ്റത്തവണയായോ അഞ്ച് വര്‍ഷത്തേക്ക് തവണകളായോ കുടുംബാംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും. പോളിസി കാലാവധി പൂര്‍ത്തിയാകുന്നപക്ഷം ഉറപ്പായ വരുമാനവും ടെര്‍മിനല്‍ ആനുകൂല്യങ്ങളും ഒരുങ്ങുന്നുണ്ട്. പോളിസി കാലയളവില്‍ നിക്ഷേപകന്‍ മരണപ്പെടുകയാണെങ്കില്‍ നോമിനിക്ക് വരുമാനം ലഭിക്കുമെന്ന കാര്യവും പരാമര്‍ശിക്കണം.

ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്

പ്രധാനമായും നാലു നിക്ഷേപ ഓപ്ഷനുകളാണ് ധന്‍ സഞ്ചയ് പോളിസിയില്‍ ലഭ്യമാകുന്നത്. A, B, C, D എന്നിങ്ങനെയാണിവ. A, B ഓപ്ഷനുകളില്‍ 3.30 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പരിരക്ഷ. ഓപ്ഷന്‍ C -യാണ് തിരഞ്ഞെടുക്കുന്നതില്‍ പരിരക്ഷ 2.50 ലക്ഷം രൂപയുടേതാണ്. ഓപ്ഷന്‍ D -യിലേക്ക് വരുമ്പോള്‍ പരിരക്ഷ 22 ലക്ഷം രൂപയായി വര്‍ധിക്കും.

3 വയസ്സാണ് പദ്ധതിയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി. ഇതേസമയം, ഉയര്‍ന്ന പ്രായപരിധി തിരഞ്ഞെടുക്കുന്ന നിക്ഷേപ ഓപ്ഷന്‍ അനുസരിച്ച് വ്യത്യാസപ്പെടും. ഓപ്ഷന്‍ A, B സ്‌കീമുകളുടെ ഉയര്‍ന്ന പ്രായപരിധി 50 വയസ്സാണ്. ഓപ്ഷന്‍ C -യില്‍ ഇത് 65 വയസ്സും ഓപ്ഷന്‍ D -യില്‍ ഇത് 40 വയസ്സും എന്ന കണക്കിലും നിജപ്പെടും.

5, 10, 15 കാലയളവിലാണ് പോളിസി തിരഞ്ഞെടുക്കാനാവുക. വാര്‍ഷികാടിസ്ഥാനത്തില്‍ 30,000 രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം അടവ്. പോളിസിയുടമ മരിക്കുന്ന വേളയില്‍ 2.5 ലക്ഷം മുതല്‍ 22 ലക്ഷം വരെയുള്ള ഡെത്ത് ബെനഫിറ്റ് എല്‍ഐസി നല്‍കും.

 

Read more about: lic budget 2024
English summary

LIC Dhan Sanchay Policy; Know This Scheme Benefits Which Include Guaranteed Income And Death Benefits

LIC Dhan Sanchay Policy; Know This Scheme Benefits Which Include Guaranteed Income And Death Benefits. Read in Malayalam.
Story first published: Wednesday, January 25, 2023, 15:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X