ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പണയ ധനസഹായ വിഭാഗമായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപ വരുന്ന ഭവന വായ്പകളുടെ പലിശ നിരക്ക് 6.66 ശതമാനമായാണ്
ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പണയ ധനസഹായ വിഭാഗമായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപ വരുന്ന ഭവന വായ്പകളുടെ പലിശ നിരക്ക് 6.66 ശതമാനമായാണ് കുറച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വലിയൊരു അളവ് ആള്‍ക്കാരും സാമ്പത്തീക ഞെരുക്കം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീടെന്ന ചിരകാല സ്വപ്നം, വൈകാരികമായ ഏവരുടെയും ആ ആഗ്രഹം സഫലമാക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പകള്‍ ഞങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ്. പലിശ നിരക്കിലെ ഈ കുറവ് ഉപയോക്താക്കളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും മേഖലയുടെ വേഗത്തിലുള്ള തിരിച്ചു വരവിനും സഹായകമാകുമെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശ്വനാഥ ഗൗഡ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
6.66 ശതമാനമെന്ന എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ പുതിയ ഭവന വായ്പാ പലിശ നിരക്ക് 30 വര്‍ഷ വായ്പാ കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്ന എക്കാലത്തെയും ഏറ്റവും കുറഞ്ഞ പലിശ നിരക്കാണെന്നും കമ്പനി വ്യക്തമാക്കുന്നു.
6.66 ശതമാനം നിരക്കില്‍ ലഭിക്കുന്ന ഭവന വായ്പയ്ക്കായി നിങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ മൊബൈല്‍ അപ്ലിക്കേഷനായ HomY ആപ്പിലൂടെ അപേക്ഷ സമര്‍പ്പിക്കുവാനും വായ്പ അനുവദിച്ചു ലഭിക്കുന്നതിനും സാധിക്കും. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ഓഫീസില്‍ നേരിട്ട് സന്ദര്‍ശിക്കാതെ ഈ അപ്ലിക്കേഷന്‍ വഴി വായ്പാ അപേക്ഷയുടെ നില പരിശോധിക്കുവാനും അപേക്ഷകന് സാധിക്കും.
ശമ്പളക്കാരായ, ഇതുവരെ ഭവന വായ്പ എടുത്തിട്ടില്ലാത്ത വ്യക്തികള്‍ക്ക് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ 6.66 ശതമാനം ഭവന വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്.
2021 ആഗസ്ത് 31 വരെയാണ് പുതുക്കിയ പലിശ നിരക്ക് നിലവിലുണ്ടാവുക. സിബില്‍ സ്കോര്‍ അനുസരിച്ചുള്ള വായ്പാ അപേക്ഷകന്റെ വായ്പാ മൂല്യവുമായും പലിശ നിരക്ക് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് അറിയിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
