വിവിധ ഇൻവെസ്റ്റ്മെൻ്റ് സ്കീമുകളിലൂടെ പണം സമ്പാദിക്കുമ്പോഴും എൽഐസി പോളിസികൾക്ക് ഇന്ത്യക്കാർക്കിടയിൽ പ്രത്യേക സ്ഥാനമുണ്ട്. നിരവധി സവിശേഷതകളുള്ള അനേകം പോളിസികളാണ് ഇന്ത്യയിലെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ അപകട സാധ്യതയിൽ ഭാവി ജീവിതം സുരക്ഷിതമാക്കാൻ എൽഐസി നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ ആവശ്യം അനുസരിച്ച് പലതരത്തിലുള്ള സ്കീമുകൾ എൽഐസിയിലുണ്ട്. ആരോഗ്യ ഇൻഷുറൻസ്, അപകട പരിരക്ഷ, ലൈഫ് ഇൻഷുറൻസ് തുടങ്ങി ലിസ്റ്റ് നീളും. അത്തരത്തിൽ എൽഐസി പോളിസികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒരു സ്കീമാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇന്‍ഷുറന്‍സ് പരിരക്ഷയും, മികച്ച വരുമാനവും നല്‍കുന്ന ഒരു സ്കീമാണ് ഇത്. അതു തന്നെയാണ് ഈ പോളിസിയുടെ ഏറ്റവും വലിയ പ്രത്യേകതയും.
എല്‍ഐസി ജീവന്‍ ആനന്ദ്
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ചേരാവുന്ന ഒരു പോളിസിയാണ് എൽഐസി ജീവൻ ആനന്ദ്. ഇവിടെ പ്രായം ഒരു പ്രശ്നമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജീവന്‍ ആനന്ദ് പോളിസിയുടെ പരമാവധി കാലാവധി 35 വര്‍ഷമാണ്. ഈ കാലാവധിക്കുള്ളിൽ ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. എന്നാൽ കുറഞ്ഞ കാലാവധി 15 വർഷമാണ്. അതായത് 15 വർഷമെങ്കിലും നിങ്ങൾ പോളിസി തുടരണമെന്ന് അർത്ഥം. എങ്കിൽ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബോണസുകള്‍ക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ.
മറ്റു പോളിസികളിൽ നിന്നും വ്യത്യസ്തമായി കുറഞ്ഞ പ്രീമിയം എന്ന സവിശേഷതയും ജീവൻ ആനന്ദിനുണ്ട്. ഇതു തന്നെയാണ് നിരവധി പേർ ജീവൻ ആനന്ദ് പോളിസിയുടെ ഭാഗമാവുന്നതും.

കുറഞ്ഞ പ്രീമിയം
എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയില്‍ എല്ലാ ആഴ്ചയും 340 രൂപ നിക്ഷേപിക്കാൻ സാധിക്കുമോ? എങ്കിൽ നിങ്ങൾക്ക് 35 വർഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയും. പോളിസിയുടെ പ്രതിമാസ പ്രീമിയം 1,358 രൂപയാണ്. എല്ലാ ആഴ്ചയും 340 രൂപ മാറ്റി വെച്ചാൽ ഇത് തീർച്ചയായും നിക്ഷേപിക്കാനാവും. ഈ കാലയളവിൽ നിങ്ങൾ മൊത്തം അടക്കുന്ന പ്രീമിയം തുക 5,70,360 രൂപയായിരിക്കും.
പോളിസി പ്രകാരം പ്രിന്‍സിപ്പല്‍ സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയായി നിശ്ചയിച്ചാല്‍, നിക്ഷേപകന് 8.60 ലക്ഷം രൂപയുടെ ബോണസും, 11.50 ലക്ഷം രൂപയുടെ റിവിഷന്‍ ബോണസും ലഭിക്കും. നിക്ഷേപവും, ആനുകൂല്യങ്ങളുമെല്ലാം കണക്കാക്കുമ്പോൾ 25 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തും.
ഈ കാര്യങ്ങളിൽ വീഴ്ചയുണ്ടാവരുത്
ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷമാണ്. എന്നാൽ ഈ കാലാവധിക്കു മുന്നേ തന്നെ നിങ്ങൾ പോളിസി നിക്ഷേപം നിർത്തിയാൽ നിക്ഷേപിച്ച പണത്തിന്മേലുള്ള അധിക ബോണസ് നഷ്ടപ്പെടും. 35 വർഷം വരെ നിക്ഷേപം തുടരാൻ സാധിക്കില്ലെങ്കിൽ ഏറ്റവും കുറഞ്ഞ കാലാവധിയായ 15 വർഷത്തേക്കെങ്കിലും നിക്ഷേപം നിലനിർത്താൻ ശ്രമിക്കരുത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications