ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) ഇൻഷുറൻസ് മേഖലയിൽ വളരെ ജനപ്രിയമാണ്. ഏതൊരു വ്യക്തിയേയും ആരോഗ്യപരമായും സാമ്പത്തികപരമായും സുരക്ഷിതമാക്കുന്നതിൽ എൽ.ഐ.സി പ്രാധാന്യം നൽകുന്നു. അതിനാൽ ആളുകൾ പലപ്പോഴും എൽ.ഐ.സി ഇൻഷുറൻസുകളിലോ പോളിസികളിലോ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്നു. സുരക്ഷക്കൊപ്പം എൽ.ഐ.സി മികച്ച വരുമാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
മുതിർന്നവർ മുതൽ കുട്ടികൾ വരെ എല്ലാവർക്കും അനുയോജ്യമായ വിവിധ പദ്ധതികൾ എൽ.ഐ.സിയിൽ ഉണ്ട്. ദീർഘകാലത്തെ നിക്ഷേപങ്ങളായതിനാൽ വലിയൊരു തുകയാവും മെച്യൂരിറ്റിയായി ലഭിക്കുന്നത്. പൊതുവേ പോളിസി പ്രീമിയം താങ്ങാവുന്നതിലും കൂടുതലാവുന്നതാണ് ആളുകൾ എൽ.ഐ.സിയോട് മുഖം തിരിക്കാൻ കാരണം. എന്നാൽ ശരിയായ രീതിയിൽ നിക്ഷേപിക്കുന്നത് നല്ല വരുമാനം നേടാൻ സഹായിക്കും.
പേടിക്കേണ്ട, കുറഞ്ഞ പ്രീമിയങ്ങളിൽ മാന്യമായ വരുമാനം നൽകുന്ന എൽ.ഐ.സി സ്കീമുകളും ഇവിടെ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്കീമാണ് എൽ.ഐ.സി ജീവൻ ആനന്ദ് പോളിസി. ഇവിടെ വെറും 45 രൂപ നിക്ഷേപിച്ച് തുടങ്ങിയാൽ നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഫണ്ട് നിർമ്മിക്കാൻ കഴിയും. ഏതൊരു സാധാരണക്കാരനും ഈ പോളിസിയിൽ നിക്ഷേപിക്കാൻ സാധിക്കും. വിശദമായി അറിയാം...
എന്താണ് എൽ.ഐ.സി ജീവൻ ആനന്ദ്?
പ്രീമിയങ്ങളിൽ വലിയ നഷ്ടം വരുത്താതെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് എൽ.ഐ.സി ജീവൻ ആനന്ദ് പോളിസി നിരാശപ്പെടുത്തില്ല. പോളിസി ഉടമയ്ക്ക് നിരവധി മെച്യൂരിറ്റി ആനുകൂല്യങ്ങൾ നൽകുന്ന ഒരു ടേം പോളിസി കൂടിയാണ് ജീവൻ ആനന്ദ്. ഇവിടെ ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക 1 ലക്ഷം രൂപയാണ്. മുകളിൽ പറഞ്ഞതി പോലെ 25 ലക്ഷം എളുപ്പത്തിൽ സമാഹരിക്കാം...

25 ലക്ഷം എങ്ങനെ നേടാം..? കണക്കുകൾ അറിയാം...
എൽ.ഐ.സി ജീവൻ ആനന്ദ് പോളിസിയിൽ നിന്ന് പ്രയോജനം നേടുന്നതിന്, നിങ്ങൾ ഓരോ മാസവും 1358 രൂപ നൽകണം. അതായത് ഒരു ദിവസം വെറും 45 രൂപ മാറ്റി വെച്ചാൽ എളുപ്പമാകും. 15 മുതൽ 35 വർഷം വരെ ഇവിടെ നിക്ഷേപിക്കാം. അതായത് ദീർഘകാല നിക്ഷേപമാണ് ഇത്. 35 വർഷം വരെ ഇവിടെ കൃത്യമായി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 25 ലക്ഷം രൂപ ലഭിക്കും. ഓരോ വർഷവും 16,300 രൂപയാണ് നിക്ഷേപിക്കുന്നത്.
ഈ പ്ലാനിൽ, നിങ്ങൾക്ക് രണ്ടുതവണ ബോണസ് ലഭിക്കും. 35 വർഷത്തേക്ക് ഓരോ വർഷവും 16,300 രൂപ നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾ ആകെ നിക്ഷേപിക്കുന്നത് 5,70,500 രൂപയാണ്. പോളിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അടിസ്ഥാന സം അഷ്വേർഡ് 5 ലക്ഷം രൂപയാണ്.
കാലാവധി പൂർത്തിയാകുമ്പോൾ, പോളിസി ഉടമയ്ക്ക് 8.60 ലക്ഷം രൂപയുടെ റിവിഷണറി ബോണസും 11.50 ലക്ഷം രൂപയുടെ അന്തിമ ബോണസും ലഭിക്കും. നിങ്ങൾ നിക്ഷേപിച്ച ആകെ തുകയ്ക്ക് പുറമേയാണ് ഈ ബോണസ് ലഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഈ ബോണസിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് 15 വർഷം വരെ നിങ്ങളുടെ പോളിസി സജീവമായിരിക്കണം.
ജീവൻ ആനന്ദ് പോളിസിയുടെ പ്രധാന പോയിന്റുകൾ
1. ഈ പ്ലാനിൽ ആക്‌സിഡന്റൽ ഡെത്ത് ആൻഡ് ഡിസെബിലിറ്റി റൈഡർ, ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡർ, പുതിയ ടേം ഇൻഷുറൻസ് റൈഡർ, പുതിയ ക്രിട്ടിക്കൽ ബെനിഫിറ്റ് റൈഡർ തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു.
2. പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് 125 ശതമാനം മരണ ആനുകൂല്യം ലഭിക്കും.
3. ഈ പോളിസി നികുതി ഇളവ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications