എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

കൊറോണക്കാലത്ത് എല്ലാവരും അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. കുട്ടികളുടെ ഭാവി ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആശങ്കകള്‍ ഇരട്ടിയാകും. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ സുരക്ഷിതമായിരിക്കണമെന്ന് തന്നെയാണ് ആ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്ത് എല്ലാവരും അവരുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്. കുട്ടികളുടെ ഭാവി ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ആശങ്കകള്‍ ഇരട്ടിയാകും. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ സുരക്ഷിതമായിരിക്കണമെന്ന് തന്നെയാണ് ആഗ്രഹം. അപ്രതീക്ഷിതമായി എന്തെങ്കിലും ജീവിതത്തില്‍ സംഭവിച്ചാല്‍ അത് തങ്ങളിുടെ മക്കളെ എങ്ങനെ ബാധിക്കും എന്നോര്‍ത്ത് ഭയം തോന്നാത്ത മാതാ പിതാക്കള്‍ ഉണ്ടാവുകയില്ല. അവരെ ആര് വളര്‍ത്തും? അവരുടെ പഠന കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും? അവരുടെ വിവാഹമോ? ഇങ്ങനെ നിരവധി ചോദ്യങ്ങളായിരിക്കും ഓരോ അച്ഛന്റെയും അമ്മയുടേയും മനസ്സില്‍.

Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?Also Read : പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജനയിലൂടെ നേടാം 1.30 ലക്ഷം രൂപ! കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

എല്‍ഐസി ജീവന്‍ ലക്ഷ്യ

എല്‍ഐസി ജീവന്‍ ലക്ഷ്യ

എന്നാല്‍ നിങ്ങളുടെ ഈ ആശങ്കകളെല്ലാം ഇനി ഒഴിവാക്കാം, എല്‍ഐസിയുടെ ഈ പോളിസിയിലൂടെ. ജീവന്‍ ലക്ഷ്യ എന്ന് പേരിട്ടിരിക്കുന്ന ഈ എല്‍ഐസി പോളിസിയുടെ ടേബിള്‍ നമ്പര്‍ 933 ആണ്. മൂലധന സുരക്ഷയോടൊപ്പം സ്ഥിരമായ ആദായവും ലഭിക്കും എന്നതാണ് എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയൂടെ പ്രധാന സവിശേഷത. ഓരോ ദിവസവും നിങ്ങള്‍ വെറും 125 രൂപ വീതം എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയില്‍ നിക്ഷേപിക്കുവാനായി മാറ്റി വച്ചാല്‍ നിങ്ങളുടെ കൈകളിലെത്തുക 27 ലക്ഷം രൂപയാണ്.

Also Read : എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!Also Read : എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!

പ്ലാനിന്റെ പ്രത്യേകതകള്‍

പ്ലാനിന്റെ പ്രത്യേകതകള്‍

25 വര്‍ഷമാണ് പ്ലാനിന്റെ കാലാവധി. എന്നാല്‍ 22 വര്‍ഷത്തേക്ക് മാത്രം പ്രീമിയം നല്‍കിയാല്‍ മതി എന്നതും എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസിയുടെ പ്രത്യേകതയാണ്. 13 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയാണ് ഈ പദ്ധതിയിലെ പോളിസി കാലയളവ്. എല്‍ഐസി ജീവന്‍ ലക്ഷ്യ പദ്ധതിയ്്ക്ക് കീഴില്‍ പോളിസി ആരംഭിച്ചാല്‍ ഒരു സാഹചര്യത്തിലും പോളിസിയുടെ ലക്ഷ്യം അവസാനിക്കുന്നില്ല. അതിനാലാണ് ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാല്‍ പിന്നീട് പ്രീമിയം അടയ്‌ക്കേണ്ടതില്ല എന്ന് പറയുന്നത്. അതേ സമയം മകള്‍ക്ക് അവളുടെ വിഹിതം പോളിസി കാലയളവില്‍ ഓരോ വര്‍ഷവും ലഭിച്ചു കൊണ്ടിരിക്കും. മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ പ്രീമിയം തുക നിക്ഷേപിക്കാം.

Also Read : വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാംAlso Read : വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാം

വായ്പാ സേവനവും ലഭിക്കും

വായ്പാ സേവനവും ലഭിക്കും

പോളിസി വാങ്ങിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. ഉയര്‍ന്ന പ്രായം 50 വയസ്സും. പരമാവധി മെച്യുരിറ്റി പ്രായം 65 വയസ്സാണ്. പോളിസി കാലയളില്‍ നി്ന്നും മൂന്ന് വര്‍ഷം കുറഞ്ഞതാണ് പ്രീമിയം അടയ്‌ക്കേണ്ടുന്ന കാലയളവ്. രണ്ട് വര്‍ഷം പൂര്‍ത്തിയായ പോളിസിയിന്മേല്‍ വായ്പാ സേവനവും ലഭിക്കും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവിനും എല്‍ഐസി ജീവന്‍ ലക്ഷ്യ പോളിസി നിക്ഷേപങ്ങള്‍ അര്‍ഹമാണ്. വകുപ്പ് 10 ഡി പ്രകാരം മെച്യൂരിറ്റി തുകയ്ക്ക് മേലും നികുതി ഇളവ് ലഭിക്കും.

Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!

ദിവസവും 125 രൂപ വീതം മാറ്റി വച്ചാല്‍

ദിവസവും 125 രൂപ വീതം മാറ്റി വച്ചാല്‍

10 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ അഷ്വേര്‍ഡ് തുക. 30 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കേണ്ട തുക 3800 രൂപയോളം വരും. അതായത് ഓരോ ദിവസവും 125 രൂപ വീതം മാറ്റി വച്ചാല്‍ മതിയാകും. ഓരോ മാസവും 3800 രൂപാ നിങ്ങള്‍ നിക്ഷേപിച്ചാല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് 27 ലക്ഷം രൂപ ലഭിക്കും. ഈ പോളിസി വാങ്ങിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ വേണം.

Read more about: lic
English summary

LIC Jeevan lakshya policy; save rs 125 daily and get 27 lakh | എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

LIC Jeevan lakshya policy; save rs 125 daily and get 27 lakh
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X