എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!

മികച്ച നേട്ടം സ്വന്തമാക്കുവാനായി ഒരു നിക്ഷേപം നടത്തുവാനുള്ള ആലോചനയിലാണോ നിങ്ങള്‍? എങ്കില്‍ എല്‍ഐസിയുടെ ഈ സ്‌കീം നിങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പ് ആയിരിക്കും. എല്ലാ തരത്തിലുള്ള ആള്‍ക്കാരെയും മുന്നില്‍ കണ്ടുകൊ

മികച്ച നേട്ടം സ്വന്തമാക്കുവാനായി ഒരു നിക്ഷേപം നടത്തുവാനുള്ള ആലോചനയിലാണോ നിങ്ങള്‍? എങ്കില്‍ എല്‍ഐസിയുടെ ഈ സ്‌കീം നിങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഒരു തെരഞ്ഞെടുപ്പ് ആയിരിക്കും. എല്ലാ തരത്തിലുള്ള ആള്‍ക്കാരെയും മുന്നില്‍ കണ്ടുകൊണ്ടാണ് എല്‍ഐസി തങ്ങളുടെ പോളിസികള്‍ തയ്യാറാക്കാറ്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ജീവന്‍ ശിരോമണി പ്ലാന്‍ എന്ന ഈ പ്രത്യേക പോളിസിയും എല്‍ഐസി അവതരിപ്പിച്ചിരിക്കുന്നത്. വലിയ നേട്ടവും ഒപ്പം പരിരക്ഷയും ഈ പോളിസിയിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു.

ജീവന്‍ ശിരോമണി പ്ലാന്‍

ജീവന്‍ ശിരോമണി പ്ലാന്‍

യഥാര്‍ഥത്തില്‍ എല്‍ഐസിയുടെ ജീവന്‍ ശിരോമണി പ്ലാന്‍ എന്നത് ഒരു നോണ്‍ ലിങ്ക്ഡ് പ്ലാന്‍ ആണ്. ഈ പോളിസി പ്രകാരം ഉപയോക്താവിന് ഏറ്റവും ചുരുങ്ങിയത് 1 കോടി രൂപയുടെ പരിരക്ഷ ലഭിക്കും. ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനായി പല തരത്തിലുള്ള മികച്ച പോളിസികള്‍ ഉപയോക്താക്കള്‍ക്കായി എല്‍ഐസി വാദ്ഗാനം ചെയ്യുന്നുണ്ട്.

പോളിസി പ്രത്യേകതകള്‍

പോളിസി പ്രത്യേകതകള്‍

2017ല്‍ ഡിസംബര്‍ മാസം 19ാം തീയ്യതിയാണ് ജീവന്‍ ശിരോമണി പോളിസി (ടേബിള്‍ നമ്പര്‍: 847) എല്‍ഐസി അവതരിപ്പിച്ചത്. നോണ്‍ ലിങ്ക്ഡ് ആയിട്ടുള്ള, ലിമിറ്റഡ് പ്രീമിയം പെയ്‌മെന്റ് മണി ബാക്ക് പ്ലാന്‍ ആണിത്. വിപണിയുമായി ബന്ധിപ്പിച്ചുള്ള നേട്ടം ലഭിക്കുന്ന പ്ലാന്‍ കൂടിയാണ് ജീവന്‍ ശിരോമണി പോളിസി. ഉയര്‍ന്ന മൊത്ത ആസ്തിയുള്ള വ്യക്തികള്‍ക്കായി എല്‍ഐസി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പോളിസിയാണിത്. ഗുരുതരമായ രോഗ ബാധയുണ്ടായാലും ജീവന്‍ ശിരോമണി പ്ലാന്‍ പ്രകാരമുള്ള പരിരക്ഷ പോളിസി ഉടമയ്ക്ക് ലഭിക്കും. മൂന്ന് തരത്തിലുള്ള ഓപ്ഷനല്‍ റൈഡറുകളും പോളിസിയ്ക്ക് കീഴില്‍ ലഭ്യമാണ്.

സര്‍വൈവല്‍ ബെനിഫിറ്റ്

സര്‍വൈവല്‍ ബെനിഫിറ്റ്

സര്‍വൈവല്‍ ബെനിഫിറ്റ് ആയി രണ്ടു തവണ മണിബാക്ക് നല്‍കും. 14 വര്‍ഷ പോളിസിയില്‍ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംഅഷ്വേഡിന്റെ 30% (ഒരു കോടിക്ക് 30 ലക്ഷം രൂപ), 12 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 30% എന്നിങ്ങനെ നല്‍കും. 16 വര്‍ഷ പോളിസിയില്‍ 12, 14 വര്‍ഷാവസാനം 35% തുക വീതം നല്‍കും. 18 വര്‍ഷ പോളിസിയില്‍ ഇത് 40% വീതം 14, 16 വര്‍ഷാവസാനങ്ങളിലാണ്. 20 വര്‍ഷ പോളിസിയില്‍ 45% തുക വീതം 16, 18 വര്‍ഷാവസാനങ്ങളില്‍ നല്‍കും.

മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ മൊത്ത തുകയും

മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ മൊത്ത തുകയും

പോളിസി കാലയളവില്‍ ഡെത്ത് ബെനഫിറ്റ് രീതിയിലാണ് പോളിസി ഉടമയുടെ കുടുംബത്തിന് ജീവന്‍ ശിരോമണി പ്ലാന്‍ സാമ്പത്തീക സഹായം നല്‍കുന്നത്. പോളിസി ഉടമയ്ക്ക് നിശ്ചിത കാലയളവിലേക്ക് പെയ്‌മെന്റ് നല്‍കുന്ന സംവിധാനവും പോളിസിയിലുണ്ട്. ഇത് കൂടാതെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഒരു മൊത്ത തുകയും പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് നല്‍കും.

വായ്പാ സേവനം

വായ്പാ സേവനം

ജീവന്‍ ശിരോമണി പോളിസിയുടെ മറ്റൊരു സവിശേഷത പോളിസി ഉടമയ്ക്ക് പോളിസി പ്രകാരം വായ്പാ സേവനവും ലഭിക്കും എന്നതാണ്. പോളിസിയുടെ സറണ്ടര്‍ വാല്യുവിനെ അടിസ്ഥാനമാക്കിയുള്ള തുകയാണ് വായ്പായി എടുക്കുവാന്‍ സാധിക്കുക. എന്നാല്‍ പോളിസി ഉടമയ്ക്ക് വായ്പ അനുവദിക്കുന്നത് എല്‍ഐസിയുടെ നയ നിബന്ധനകള്‍ക്ക് അനുസരിച്ച് മാത്രമായിരിക്കും. അതാത് സമയത്ത് നിശ്ചയിക്കപ്പെടുന്ന പലിശ നിരക്ക് പ്രകാരമാണ് ഉപയോക്താവിന് വായ്പ ലഭിക്കുക.

ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1 കോടി രൂപയാണ്

ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1 കോടി രൂപയാണ്

ജീവന്‍ ശിരോമണി പോളിസി പ്രകാരമുള്ള ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1 കോടി രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 5 ലക്ഷം രൂപയുടെ ഗുണിതങ്ങള്‍ ആയാണ് അടിസ്ഥാന അഷ്വേര്‍ഡ് തുക നിശ്ചയിക്കുന്നത്. 14,16,18,20 വര്‍ഷങ്ങളിലാണ് പോളിസി കാലയളവ്. 4 വര്‍ഷത്തേക്കാണ് പ്രീമിയം തുക നല്‍കേണ്ടത്. പോളിസി വാങ്ങിക്കുവാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 18 വയസ്സാണ്.

14 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 55 വയസ്സും, 16 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 51 വയസ്സും, 18 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 45 വയസ്സും, 20 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 45 വയസ്സുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

മെച്യുരിറ്റി ബെനിഫിറ്റായി ലഭിക്കുന്ന തുക

മെച്യുരിറ്റി ബെനിഫിറ്റായി ലഭിക്കുന്ന തുക

ആദ്യ അഞ്ചു വര്‍ഷത്തില്‍ ആയിരം രൂപ സം അഷ്വേഡ് തുകയ്ക്ക് 50 രൂപ എന്ന നിരക്കില്‍ ഗാരന്റീഡ് അഡിഷന്‍ നല്‍കും. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് 55 രൂപ നിരക്കിലാകും. പോളിസി പ്രീമിയം കാലാവധി കഴിഞ്ഞശേഷമാണ് ലോയല്‍റ്റി അഡിഷന്‍ കൂട്ടിച്ചേര്‍ക്കുക. സംഅഷ്വേഡില്‍ ബാക്കി നില്‍ക്കുന്ന തുകയും ഗാരന്റീഡ് അഡിഷന്‍ തുകയും ലോയല്‍റ്റി അഡിഷന്‍ ഉണ്ടെങ്കില്‍ അതും ചേര്‍ത്താണ് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മെച്യുരിറ്റി ബെനിഫിറ്റായി ലഭിക്കുക.

ക്രിട്ടിക്കല്‍ ഇല്‍നെസ് ബെനിഫിറ്റ്

ക്രിട്ടിക്കല്‍ ഇല്‍നെസ് ബെനിഫിറ്റ്

ക്രിട്ടിക്കല്‍ ഇല്‍നെസ് ബെനിഫിറ്റ് സൗകര്യമുള്ളതിനാല്‍ 15 ഇനം ഗുരുതര രോഗാവസ്ഥകളില്‍ ഏതെങ്കിലും ബാധിക്കുന്ന ആദ്യ അവസരത്തില്‍ അഷ്വേര്‍ഡ് ചെയ്ത തുകയുടെ 10% (ഒരു കോടി രൂപയുടെ പോളിസിയാണെങ്കില്‍ പോളിസി ഉടമയ്ക്ക് 10 ലക്ഷം രൂപ) നല്‍കും. എന്നാല്‍ ഈ ക്ലെയിം എല്‍ഐസി അംഗീകരിച്ചാലാണ് തുക ലഭിക്കുക. അങ്ങനെയായാല്‍ അടുത്ത രണ്ടു വര്‍ഷം പ്രീമിയം അടയ്ക്കാതിരിക്കാനും അവസരമുണ്ട്. ഈ തുക പിന്നീട് അടച്ചാല്‍ മതി.

ഉയര്‍ന്ന പ്രീമിയം തുക

ഉയര്‍ന്ന പ്രീമിയം തുക

എല്‍ഐസി- അംഗീകൃത മെഡിക്കല്‍ പാനലില്‍ നിന്ന് ചികില്‍സ സംബന്ധിച്ച് 'സെക്കന്‍ഡ് ഒപ്പിനിയന്‍' നേടാനും പോളിസി ഉടമയ്ക്ക് അവസരം ലഭിക്കും. എല്‍ഐസി തന്നെ മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് പോളിസി നല്‍കുകയുള്ളൂ. ഉയര്‍ന്ന പ്രീമിയം തുകയുള്ള പോളിസിയാണ് ഇതെന്നതും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X