നിരവധിയായ നിക്ഷേപ മാർഗങ്ങൾ ഇന്ത്യൻ സമ്പത്തിക രംഗത്ത് നിലവിലുണ്ടെങ്കിലും ഇപ്പോഴും ഭൂരിഭാഗം ആളുകളും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയും ഇൻഷുറൻസ് സ്കീമുകളെയും ആശ്രയിക്കുന്നതയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങളാണ് ഇവയെല്ലാം എന്നത് തന്നെയാണ് ഇത്തരം നിക്ഷേപ മാർഗങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലുതും പഴയതുമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവ എൽഐസിക്ക് ദശലക്ഷകണക്കിന് ഉപഭോക്താക്കളുണ്ട്. വിവിധ പ്രായത്തിലും വിഭാഗത്തിലുമുള്ള ഉപഭോക്താക്കളുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വ്യത്യസ്തമായ സ്കീമുകളും എൽഐസി വാഗ്ദാനം ചെയ്യുന്നു. ഇതിൽ കുട്ടികൾക്കായുള്ള പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് എൽഐസി ജീവൻ തരുൺ പൊളിസി. നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസവുമായും വിവാഹവുമായും ബന്ധപ്പെട്ട സമ്മർദ്ദം ഒഴിവാക്കാൻ ഈ പൊളിസി സഹായിക്കും.
എൽഐസി ജീവൻ തരുൺ പ്ലാൻ ഒരു പങ്കാളിത്ത നോൺ-ലിങ്ക്ഡ് ലിമിറ്റഡ് പ്രീമിയം പേയ്‌മെന്റ് പ്ലാനാണ്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഈ മണി ബാക്ക് പ്ലാൻ കുട്ടികൾക്ക് ആകർഷകമായ സുരക്ഷയും നിക്ഷേപ ആനുകൂല്യങ്ങളും നൽകുന്നു. കുട്ടികളുടെ വർധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകളെ നേരിടുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പൊളിസിയാണിത്.

എൽഐസി ജീവൻ തരുൺ ഇൻഷുറൻസിൽ നിക്ഷേപിക്കുന്നതിന് കുട്ടിയുടെ പ്രായം കുറഞ്ഞത് മൂന്ന് മാസവും പരമാവധി പന്ത്രണ്ട് വയസ്സും ആയിരിക്കണം. കുട്ടിക്ക് 20 വയസ് തികയുന്നത് വരെ ഈ പദ്ധതിക്ക് കീഴിൽ പൂർണ്ണമായ നിക്ഷേപം നടത്താം. അതിനുശേഷം, ഒരു തരത്തിലുള്ള നിക്ഷേപവുമില്ലാതെ അഞ്ച് വർഷങ്ങളുണ്ട്. 25 വയസ് തികയുമ്പോൾ ആകെ തുക ക്ലെയിം ചെയ്യാം. ഇതോടെ കുട്ടിയുടെ കോളേജിനെയും വിവാഹച്ചെലവിനെയും കുറിച്ചുള്ള സമ്മർദം പരിഹരിക്കപ്പെടുന്നു.
കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ ഏറ്റവും കുറഞ്ഞത് 75,000 രൂപയെങ്കിലും നേടാൻ സാധിക്കും. എന്നിരുന്നാലും, മൊത്തം തുകയ്ക്ക് ഉയർന്ന പരിധി നിശ്ചയിച്ചിട്ടില്ല. ഈ പ്ലാനിന് കീഴിൽ നിങ്ങൾക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പ്രീമിയങ്ങൾ നിക്ഷേപിക്കാം. ഒരു കുട്ടിക്ക് 12 വയസ്സുള്ളപ്പോൾ ഒരു വ്യക്തി ഈ കവറേജ് വാങ്ങുകയും ഓരോ ദിവസവും 150 രൂപ വീതം ചെറിയ പേയ്‌മെന്റ് നൽകുകയും ചെയ്താൽ വാർഷിക പ്രീമിയം ഏകദേശം 54,000 രൂപയായിരിക്കും. ഈ സാഹചര്യത്തിൽ 8 വർഷം കൊണ്ട് 4.32 ലക്ഷം രൂപ നിക്ഷേപിക്കും. ഇതിന് ബോണസായി 2.47 ലക്ഷം രൂപ നൽകും. 25 വയസാകുമ്പോൾ ഈ കണക്കനുസരിച്ച് നിക്ഷേപകൻ ഏകദേശം 7 ലക്ഷം രൂപയുടെ ഉടമയാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
