A Oneindia Venture

വെറുമൊരു ഇൻഷൂറൻസ് അല്ല, ആജീവനാന്ത വരുമാനവും ഉറപ്പാക്കാം: എൽഐസിയുടെ കിടിലൻ പ്ലാൻ ഇതാ...

നിങ്ങൾക്കും എൽഐസി പ്ലാൻ ഉണ്ടോ? ഭാവി ജീവിതം സുരക്ഷിതമാക്കാൻ എല്ലാവരും എൽഐസിയുടെ വിവിധ പോളിസികൾ എടുക്കാറുണ്ട്. പലരും പലവിധ ആവശ്യങ്ങൾക്കായിട്ടാണ് എൽഐസി പോളിസികൾ എടുക്കുന്നത്. ദീർഘകാല സാമ്പത്തിക സുരക്ഷ തേടുന്ന വ്യക്തികൾക്ക് പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകി ആജീവാനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന എൽഐസിയുടെ ഒരു പോളിസിയാണ് ജീവന്‍ ഉത്സവ്.

ജീവന്‍ ഉത്സവ് പ്ലാൻ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അവതരിപ്പിച്ച ജീവന്‍ ഉത്സവ് പ്ലാൻ ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ഹോൾ ലൈഫ് ഇൻഷുറൻസ് പോളിസിയാണ്. ആജീവനാന്ത വരുമാനവും റിസ്ക് കവറേജും നൽകുന്നതിനായി ഈ പോളിസി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. അതിനാൽ ഭാവി ജീവിതം സുരക്ഷിതമാക്കാൻ ഈ പോളിസിയിലൂടെ സാധിക്കും.

2023 നവംബർ 29-നാണ് ഈ പ്ലാൻ എൽഐസി ആരംഭിച്ചത്. പ്രീമിയം അടയ്‌ക്കുന്ന മൊത്തം കാലാവധിയിലും ഉറപ്പുള്ള അഡിഷൻ ലഭിക്കുന്ന പ്രീമിയം പ്ലാനാണ് ഇത്. ഓരോ വ്യക്തിക്കും അനുവദിച്ചിട്ടുള്ള പരമാവധി അടിസ്ഥാന സം അഷ്വേർഡ് തുക കമ്പനിയുടെ തീരുമാനത്തിന് അടിസ്ഥാനമായിട്ടാണ് ഉറപ്പാക്കുന്നത്. ഏജൻ്റുമാർ, കോർപ്പറേറ്റ് ഏജൻ്റുമാർ, ബ്രോക്കർമാർ, ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നീ മാർ​ഗങ്ങൾ ഉപയോ​ഗിച്ചും ഓൺലൈനായും പോളിസി വാങ്ങാം. മാത്രമല്ല നിങ്ങൾക്ക് www.licindia.in എന്ന വെബ്സൈറ്റിലൂടെയും വാങ്ങാം.

ദീർഘകാല സാമ്പത്തിക സുരക്ഷ തേടുന്ന വ്യക്തികൾക്ക് പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകിക്കൊണ്ട് രൂപകൽപ്പന ചെയ്ത പ്രത്യേക ഇൻഷുറൻസ് പദ്ധതി തന്നെയാണിത്. വരുമാനത്തിനൊപ്പം ഇൻഷുറൻസും ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മികച്ച ഓപ്ഷനാണ്. ഈ സ്കീമിൽ നിക്ഷേപിക്കുവാൻ നിങ്ങൾക്ക് പദ്ധതിയുണ്ടോ? എങ്കിൽ അതിനു മുന്നേ മറ്റു ചില കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. അത്തരത്തിൽ അഞ്ച് പ്രധാന വസ്തുതകളെക്കുറിച്ച് അറിയാം....

വെറുമൊരു ഇൻഷൂറൻസ് അല്ല, ആജീവനാന്ത വരുമാനവും ഉറപ്പാക്കാം: എൽഐസിയുടെ കിടിലൻ പ്ലാൻ ഇതാ...

1. നിങ്ങളുടെ പ്രീമിയം കാലാവധി തിരഞ്ഞെടുക്കുക

ജീവൻ ഉത്സവ് പദ്ധതി എല്ലാ പോളിസി ഉടമകൾക്കും 5 മുതൽ 16 വർഷം വരെയുള്ള പ്രീമിയം പേയ്‌മെന്റ് കാലാവധികൾ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു. വലിയ സാമ്പത്തിക ആസൂത്രണങ്ങൾ ഉണ്ടെങ്കിൽ ഇത്തരത്തിൽ കാലാവധി തിരഞ്ഞെടുക്കുന്നത് ഉചിതമായി തീരുമാനമായിരിക്കും. അതിനാൽ നിങ്ങളുടെ സാമ്പത്തികസ്ഥിതിയ്ക്ക് അനുസരിച്ച് പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സാധിക്കും. ഈ പ്ലാൻ 90 ദിവസം മുതൽ 65 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്കാണ് ലഭിക്കുന്നത്. അതിനാൽ നേരത്തെ ഈ പോളിസിയിൽ ജോയിൻ ചെയ്യാൻ ശ്രമിക്കുക. ഇവിടെ കുറഞ്ഞത് 5 ലക്ഷം സം അഷ്വേർഡ് ഉറപ്പാക്കാം, പക്ഷേ പരമാവധി അടിസ്ഥാന സം അഷ്വേർഡ് തുകക്ക് പരിധിയില്ല.

2. ഓരോ വർഷവും സം അഷ്വേർഡിൽ നിശ്ചിത തുക കൂട്ടിച്ചേർക്കുന്നു.....

പ്രീമിയം അടയ്ക്കുന്ന മുഴുവൻ കാലയളവിലും, ഓരോ പോളിസി വർഷത്തിന്റെയും അവസാനം അടിസ്ഥാന സം അഷ്വേർഡിന്റെ ഓരോ 1,000 രൂപയ്ക്കും 40 രൂപ എന്ന നിരക്കിൽ വ്യക്തിഗത പോളിസി ഉടമകൾക്ക് അഷ്വേർഡ് അഡീഷനുകൾ നൽകുന്നു . ഈ അധിക കൂട്ടിച്ചേർക്കലുകൾ കാലക്രമേണ പോളിസിയുടെ മൂല്യം വർദ്ധിപ്പിക്കുകയും പോളിസി ഉടമയ്ക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുന്നു .

3. സ്ഥിരമായ ആജീവനാന്ത വരുമാനം

പ്രീമിയം തിരിച്ചടവ് കാലാവധി പൂർത്തിയായി കഴിഞ്ഞാൽ പോളിസി ഉടമകൾക്ക് ഇവയിൽ താഴെ പറയുന്ന ചില കാര്യങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാം;

സ്ഥിര വരുമാന ആനുകൂല്യം: പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് അടിസ്ഥാന ഇൻഷുറൻസ് തുകയുടെ 10% വാർഷികമായി നൽകുന്നു. ഇത് ഡിഫർമെൻ്റ് കാലയളവിന്റെ അവസാനം മുതൽ നൽകുന്നു.

ഫ്ലെക്സി വരുമാനത്തിന്റെ നേട്ടം: എല്ലാ പോളിസി ഉടമകൾക്കും വാർഷികമായി 5.5% പലിശ ലഭിക്കുന്ന വരുമാനം പിൻവലിക്കലിക്കാതെ സുരക്ഷിതമായി നിലനിർത്താൻ കഴിയും. പിൻവലിക്കൽ അല്ലെങ്കിൽ പോളിസി അവസാനിപ്പിക്കുന്നത് വരെ ഇത് വർഷം തോറും കൂട്ടിച്ചേർക്കപ്പെടും. അതിനാൽ ഈ നിക്ഷേപം വളർന്ന് വലിയ തുകയായി മാറും.

4. കുടുംബത്തിൻ്റെ ഭാവി പരിരക്ഷിക്കുന്നതിനായി മികച്ച മരണ ആനുകൂല്യം ഉറപ്പാക്കാം....

കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പോളിസി ഉടമ മരണപ്പെട്ടാൽ ആ വ്യക്തിയുടെ കുടുംബത്തിന് ഈ പോളിസി പ്രകാരം സാമ്പത്തിക സുരക്ഷ ഉറപ്പാക്കും. അപ്രതീക്ഷിതമായി മരണപ്പെട്ടാൽ പോളിസി ഉടമയുടെ നോമിനിക്ക് സം അഷ്വേർഡ് ലഭിക്കും. ഈ തുകയിൽ അടിസ്ഥാന സം അഷ്വേർഡ്, അക്യുവേർഡ് ഗ്യാരണ്ടീഡ് അഡീഷനുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ഈ തുക അടച്ച മൊത്തം പ്രീമിയങ്ങളുടെ 105% ൽ കുറയാത്തതാണ്. ഇത് ഗുണഭോക്താവിന് ശക്തമായ സാമ്പത്തിക പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്നു. അതിനാൽ മരണ ശേഷവും സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.

5. അധിക ആനുകൂല്യങ്ങൾ

ജീവൻ ഉത്സവ് പദ്ധതി നിരവധി അധിക ആനുകൂല്യങ്ങളാണ് പോളിസി ഉടമകൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. ഈ അധിക സവിശേഷതകൾ ഏതെല്ലാമാണ്? വിശദമായി അറിയാം...

വായ്പാ സൗകര്യം: ഈ പോളിസിയിലൂടെ ഉപ​ഭോക്താവിന് വായ്പ എടുക്കാൻ സാധിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കാണ് ആളുകൾ വായ്പകളെ സമീപിക്കുന്നത്. രണ്ട് വർഷത്തെ പ്രീമിയം അടച്ചാൽ, ആവശ്യമുള്ള സമയത്ത് പോളിസി ഉടമകൾക്ക് വായ്പ എടുക്കാൻ അനുവാദമുണ്ട്. ഇത് സാധാരണക്കാർക്ക് പോലും മികച്ച നേട്ടമാണ്.

ഓപ്ഷണൽ റൈഡറുകൾ: പോളിസി ഹോൾഡർമാർക്ക് നാല് മുതൽ അഞ്ച് വരെ ലഭ്യമായ റൈഡറുകൾ ലഭിക്കും. ഇതിൽ അപകട മരണം, വൈകല്യ ആനുകൂല്യം, അപകട ആനുകൂല്യം, പുതിയ ടേം അഷ്വറൻസ്, പുതിയ ഗുരുതരമായ രോഗ ആനുകൂല്യം , പ്രീമിയം ഒഴിവാക്കൽ ആനുകൂല്യം എന്നിവ ഉൾപ്പെടുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഒന്നിലധികം മേഖലകളിൽ ആനുകൂല്യം നൽകുന്നതിനാൽ നിരവധി വ്യക്തികൾക്ക് സാമ്പത്തിക പരിരക്ഷ ഉറപ്പാവുന്നു.

നികുതി ആനുകൂല്യങ്ങൾ: പോളിസി കാലയളവിൽ നിങ്ങൾ അടച്ച പ്രീമിയങ്ങളും ലഭിക്കുന്ന ആനുകൂല്യങ്ങളും എല്ലാം ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C ,10 (10D) എന്നിവ പ്രകാരം നികുതി ഇളവുകൾക്ക് അർഹമാണ്. ആനുകൂല്യങ്ങൾ നിലവിലുള്ള നികുതി നിയമങ്ങൾക്കും വിധേയമാണ്.

ജീവൻ ഉത്സവ് പ്ലാൻ വാങ്ങുന്നോ?

എൽഐസി ജീവൻ ഉത്സവ് ഉറപ്പുള്ള വരുമാനം, ആജീവനാന്ത സ്ഥിരതയുള്ള വരുമാനം, എളുപ്പമുള്ള പ്രീമിയം ഓപ്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത് ദീർഘകാല സാമ്പത്തിക ആസൂത്രണത്തിന് മികച്ച തിരഞ്ഞെടുപ്പാവുന്നു. ഒരു സാധാരണ എൽഐസി പോളിസിയെക്കാൾ ഉപരി നിരവധി ആനുകൂല്യങ്ങളാണ് ഉറപ്പാക്കുന്നത്. കൂടാതെ, അധിക വായ്പാ സൗകര്യങ്ങൾ, മരണ ആനുകൂല്യങ്ങൾ, നികുതി ആനുകൂല്യങ്ങൾ എന്നിവയും ഉറപ്പാക്കുന്നു.

കുടിശ്ശിക വരുത്തിയ പോളിസിയോ അല്ലെങ്കിൽ പലിശ പിൻവലിക്കാത്ത പോളിസിയോ ഉണ്ടോ? എങ്കിൽ മരണാനന്തരമോ പോളിസി സറണ്ടർ ചെയ്യുമ്പോഴോ ഇൻഷുറൻസ് തുക ഉറപ്പാക്കാം. പോളിസി കാലാവധിക്കു മുന്നേ നിങ്ങൾക്ക് ആവശ്യമെങ്കിൽ 75 ശതമാനം വരെ പണം പിൻവലിക്കാൻ സാധിക്കും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X