ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷമുള്ള ജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഒരു മികച്ച പദ്ധതിയാണ് എൽഐസി ജീവൻ ഉത്സവ്. ഓഹരി വിപണിയുടെ ചാഞ്ചാട്ടങ്ങൾ ബാധിക്കാത്ത, ആജീവനാന്തം സ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന ഒരു പോളിസിയാണ് ഇത്. അതിനാൽ റിട്ടയർമെന്റ് കാലം ടെൻഷനില്ലാതെ ജീവിക്കാൻ ഈ പ്ലാനിലൂടെ സാധിക്കും. ജോലിയിൽ വരുമാനം ലഭിക്കുമ്പോളും ആജീവനാന്തം സുരക്ഷിതമായി ജീവിക്കാനുള്ള വകയൊന്നും പലർക്കും ഉണ്ടാവില്ല. അത്തരം ആളുകൾക്ക് ഈ പദ്ധതി ഒരു മികച്ച അനുഭവം നൽകുന്നു.
പോളിസിയുടെ പ്രധാന സവിശേഷതകൾ
സ്ഥിര വരുമാനം: ജീവിതാവസാനം വരെ ഉറപ്പായ ഒരു സ്ഥിര വരുമാനം ഈ പോളിസിയിലൂടെ ലഭിക്കും.
ഇൻഷുറൻസ് പരിരക്ഷ: ജീവൻ ഉത്സവത്തിലൂടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കാം.
പലിശ: 5.5% പലിശ നിരക്കിൽ പോളിസി ലോണും ഈ സ്കീമിലൂടെ ലഭ്യമാക്കാം.
പ്രായം : ജനിച്ച് 90 ദിവസം മുതൽ 65 വയസ്സ് വരെയുള്ള വ്യക്തികൾക്ക് ഈ പോളിസി ലഭ്യമാണ്.
കാലാവധി: നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു പ്രീമിയം പേയ്‌മെന്റ് കാലാവധി തിരഞ്ഞെടുക്കാം. 5 മുതൽ 16 വർഷം വരെയാണ് ഈ കാലാവധിയുടെ ദൈർഘ്യം.

ആജീവനാന്ത ഗ്യാരണ്ടി
ഈ പോളിസിയുടെ മറ്റു പ്രത്യേകതകളെ കുറിച്ച് ഉദാഹരണ സഹിതം പറയാം. അതായത്, നിങ്ങൾ 5 ലക്ഷം രൂപ സം അഷ്വേർഡുള്ള 5 വർഷത്തെ പ്രീമിയം കാലാവധിയുമുള്ള ഒരു പോളിസി തിരഞ്ഞെടുക്കുകയാണെങ്കിൽ, ഈ കാലാവധിക്ക് നിങ്ങളുടെ വാർഷിക പ്രീമിയം ഏകദേശം 1.16 ലക്ഷം രൂപയായിരിക്കും. എന്നാൽ ഇതിനു ശേഷം 5 വർഷത്തെ കാത്തിരിപ്പ് കാലയളവ് കൂടെയുണ്ട്. അതായത് പോളിസി ആരംഭിച്ച് 10 വർഷത്തിനുള്ളിലാണ് നിങ്ങൾക്ക് പോളിസിയുടെ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങുന്നത്.
പത്ത് വർഷത്തിനു ശേഷം പതിനൊന്നാം വർഷം മുതൽ സം അഷ്വേർഡിന്റെ 10% വാർഷിക പേഔട്ട് നിങ്ങൾക്ക് ലഭിക്കാൻ തുടങ്ങും. അതായത്, എല്ലാ വർഷവും 50,000 രൂപ വീതം ആജീവനാന്തം നിങ്ങൾക്ക് പണം ലഭിക്കുന്നു. ഈ തുക എല്ലാ വർഷവും കൃത്യമായി ലഭിക്കുന്നു.
പണം പിൻവലിക്കാതെ നിക്ഷേപം വളർത്താം
നിങ്ങൾക്ക് ലഭിക്കുന്ന വാർഷിക പേഔട്ട് പിൻവലിക്കണമെന്ന് നിർബന്ധമില്ല. ഈ തുക നിങ്ങൾക്ക് വളർത്തണമെന്നാണ് ആഗ്രഹമെങ്കിൽ പണം പിൻവലിതക്കാതെ എൽഐസിയിൽ തന്നെ നിലനിർത്താം. അത് പ്രതിവർഷം 5.5% നിരക്കിൽ കൂട്ടുപലിശയുടെ നേട്ടത്തോടെ നിക്ഷേപം വളർത്താൻ അനുവദിക്കുന്നു. പോളിസി ഉടമ ഈ കാലയളവിൽ മരണപ്പെട്ടാൽ ബാധകമായ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം നോമിനിക്ക് സം അഷ്വേർഡ് ലഭിക്കും.
സാമ്പത്തിക സുരക്ഷ
ജീവൻ ഉത്സവ് താരതമ്യേന കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആജീവനാന്ത ഉറപ്പുള്ള വരുമാനം തരുന്ന ഒരു മികച്ച പോളിസിയാണ്. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും റിട്ടയർമെൻ്റ് ജീവിതം ആസ്വദിക്കുന്നതിനും ഈ സ്കീം നിങ്ങളെ സഹായിക്കും. പോളിസിയുടെ നേട്ടം ജീവിതകാലം മുഴുവൻ ലഭിക്കുന്നു എന്നതാണ് മറ്റു സ്കീമുകളിൽ നിന്നും ജീവൻ ഉത്സവിനെ വ്യത്യസ്തമാക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications