എൽഐസിയുടെ പുതിയ മൂന്ന് പോളിസികൾ; ഓൺലൈനായി വാങ്ങിയാൽ പ്രീമിയത്തിൽ വമ്പൻ ഇളവുകൾ, അറിയേണ്ടതെല്ലാം

ഉത്സവസീസണിൽ പണം കൃത്യമായി നിക്ഷേപിക്കാനും സുരക്ഷിതമാക്കാനും ആഗ്രഹിക്കുന്നവർക്കായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മൂന്ന് പുതിയ റിട്ടേയിൽ പോളിസികൾ അവതരിപ്പിച്ചു. ഹെൽത്ത് ഷീൽഡ്, ന്യൂ കാൻസർ കവർ, ന്യൂ ജീവൻ ധാരാ-II എന്നീ പ്ലാനുകൾ 2026 ഒക്ടോബർ 19 മുതലാണ് വിൽപ്പനയ്‌ക്കെത്തുന്നത്. എൽഐസിയുടെ ഔദ്യോഗിക പോർട്ടൽ വഴി നേരിട്ട് വാങ്ങാൻ സാധിക്കുന്ന ഈ പ്ലാനുകൾക്ക് ആകർഷകമായ ഡിജിറ്റൽ ആനുകൂല്യങ്ങളുമുണ്ട്. ഓൺലൈനായി വാങ്ങുന്ന ഉപഭോക്താക്കൾക്ക് പ്രീമിയത്തിൽ കിഴിവോ ഉയർന്ന ആനുവിറ്റി നിരക്കുകളോ ലഭിക്കും.

ലളിതമായ നിബന്ധനകളും വ്യക്തമായ ഘടനയുമാണ് ഈ പുതിയ പോളിസികളുടെ പ്രധാന ആകർഷണം. ആശുപത്രിവാസത്തിനും നിർദ്ദിഷ്ട ശസ്ത്രക്രിയകൾക്കും മുൻകൂട്ടി നിശ്ചയിച്ച തുക നൽകുന്ന ഫിക്സഡ്-ബെനിഫിറ്റ് പ്ലാനാണ് 'ഹെൽത്ത് ഷീൽഡ്'. പഴയ കാൻസർ പോളിസി പരിഷ്കരിച്ച് ഒറ്റത്തവണ തുകയും പ്രതിമാസ വരുമാനവും വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് 'ന്യൂ കാൻസർ കവർ'. ഗ്യാരണ്ടീഡ് നിരക്കുകളോടെ ലഭ്യമാകുന്ന ഡിഫേർഡ് ആനുവിറ്റി പ്ലാനായ 'ന്യൂ ജീവൻ ധാരാ-II' (പ്ലാൻ 892), എൽഐസി പോർട്ടൽ വഴി ഇപ്പോൾ നേരിട്ട് വാങ്ങാം.

എൽഐസിയുടെ പുതിയ പോളിസികൾ; ഓൺലൈൻ ആനുകൂല്യങ്ങൾ

എൽഐസി ന്യൂ കാൻസർ കവർ: വെയ്റ്റിംഗ് പീരിയഡ്, ആനുകൂല്യങ്ങൾ, പ്രീമിയം ഇളവുകൾ

18 മുതൽ 65 വയസ്സ് വരെയുള്ളവർക്ക് ഈ പോളിസിയിൽ ചേരാം. 10 മുതൽ 15 വർഷം വരെയാണ് പോളിസി കാലാവധി. പ്രായത്തിനനുസരിച്ച് പരമാവധി 50 ലക്ഷം രൂപ വരെയാണ് ബേസിക് സം അഷ്വേർഡ്. രോഗം ആദ്യം സ്ഥിരീകരിക്കുന്നത് അടിസ്ഥാനമാക്കിയാണ് ക്ലെയിം നൽകുന്നത്. അസുഖം തുടക്കത്തിലാണെങ്കിൽ (Early stage) സം അഷ്വേർഡിന്റെ 25 ശതമാനവും, തീവ്രഘട്ടത്തിലാണെങ്കിൽ (Major stage) 100 ശതമാനം തുകയും ലഭിക്കും. കൂടാതെ മേജർ സ്റ്റേജിൽ അടുത്ത 10 വർഷത്തേക്ക് പ്രതിമാസം 1 ശതമാനം വീതം അധിക വരുമാനവും നൽകും. പോളിസിയിൽ 180 ദിവസത്തെ വെയ്റ്റിംഗ് പീരിയഡും 7 ദിവസത്തെ സർവൈവൽ റൂളുമുണ്ട്. ഈ പ്ലാനിൽ മെച്യൂരിറ്റി ബെനിഫിറ്റോ ഡെത്ത് ബെനിഫിറ്റോ ലഭിക്കില്ല. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് 10 മുതൽ 14 വർഷം വരെയുള്ള പ്ലാനുകൾക്ക് 7.5 ശതമാനവും, 15 വർഷത്തെ പ്ലാനിന് 10 ശതമാനവും പ്രീമിയം ഇളവ് ലഭിക്കും.

എൽഐസി ഹെൽത്ത് ഷീൽഡ്: ഫിക്സഡ് ബെനിഫിറ്റ് വ്യവസ്ഥകളും ഓൺലൈൻ പ്രീമിയം ഡിസ്കൗണ്ടും

ആശുപത്രി ബില്ലുകൾ എത്ര തുകയായാലും, മുൻകൂട്ടി നിശ്ചയിച്ച പ്രതിദിന ക്യാഷ് ആനുകൂല്യവും ശസ്ത്രക്രിയാ സഹായവും നൽകുന്ന പ്ലാനാണ് ഹെൽത്ത് ഷീൽഡ്. ഇൻഷുറൻസ് ഉള്ള വ്യക്തിക്ക് പ്രതിദിന ആനുകൂല്യമായി (Initial Daily Benefit) 2,500 രൂപ മുതൽ 10,000 രൂപ വരെ ലഭിക്കും. ഐസിയു പ്രവേശനത്തിന് പ്രതിദിന ആനുകൂല്യത്തിന്റെ ഇരട്ടി തുകയും, പ്രധാന ശസ്ത്രക്രിയകൾക്ക് ഇതിന്റെ 100 ഇരട്ടി തുകയും നൽകും. പോളിസിയുടെയും പ്രീമിയം അടയ്ക്കേണ്ടതിന്റെയും കാലാവധി 15 വർഷമാണ്. എൽഐസി പോർട്ടൽ വഴി നേരിട്ട് വാങ്ങുമ്പോൾ ടാബുലാർ പ്രീമിയത്തിൽ 10 ശതമാനം കിഴിവ് ലഭിക്കും.

എൽഐസി ന്യൂ ജീവൻ ധാരാ-II: ഡിഫേർഡ് ആനുവിറ്റി, ഓൺലൈൻ ഓഫറുകൾ, ആർക്കൊക്കെ അനുയോജ്യം?

ഒരു ഡിഫേർഡ് ആനുവിറ്റി പ്ലാനാണ് ന്യൂ ജീവൻ ധാരാ-II (പ്ലാൻ 892). റഗുലർ പ്രീമിയത്തിന് 2 മുതൽ 15 വർഷം വരെയും, സിംഗിൾ പ്രീമിയത്തിന് 1 മുതൽ 15 വർഷം വരെയുമാണ് ഡിഫർമെന്റ് കാലയളവ്. ഈ പ്ലാൻ ഓൺലൈനായി വാങ്ങുമ്പോൾ പ്രീമിയം കുറയില്ല, പകരം ഉയർന്ന ആനുവിറ്റി നിരക്കുകളാണ് ലഭിക്കുക. സിംഗിൾ പ്രീമിയം പോളിസികൾക്ക് 2 ശതമാനവും, റഗുലർ പ്രീമിയത്തിന് ഡിഫർമെന്റ് അനുസരിച്ച് 2 മുതൽ 4 ശതമാനം വരെയുമാണ് അധിക ആനുവിറ്റി നിരക്ക്. പോളിസി ഇടയ്ക്കുവെച്ച് പണമാക്കാനുള്ള (Liquidity) സൗകര്യം പരിമിതമാണ്, കൂടാതെ ആനുവിറ്റി വരുമാനത്തിന് നികുതിയും നൽകണം. ഹ്രസ്വകാല ആവശ്യങ്ങൾക്കല്ലാതെ, ജീവിതകാലം മുഴുവൻ ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്.

എൽഐസി പോർട്ടൽ വഴി എങ്ങനെ വാങ്ങാം? തട്ടിപ്പുകളിൽ നിന്ന് എങ്ങനെയെല്ലാം രക്ഷപ്പെടാം?

licindia.in എന്ന പോർട്ടൽ സന്ദർശിച്ച് ആവശ്യമുള്ള പ്ലാൻ തിരഞ്ഞെടുത്ത് പ്രൊപ്പോസൽ ഫോം പൂരിപ്പിക്കുക. തുടർന്ന് പാൻ, ആധാർ, ബാങ്ക് വിവരങ്ങൾ നൽകി കെവൈസി (KYC) പൂർത്തിയാക്കാം. അംഗീകൃത ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ പ്രീമിയം അടച്ച് രസീത് സൂക്ഷിക്കുക. ഓൺലൈൻ ഇളവുകൾ ലഭിക്കുന്നതിനായി ഏജന്റുമാരുടെയോ ഇടനിലക്കാരുടെയോ കോഡുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഫോൺ കോളുകൾ വഴി ഒടിപിയോ രേഖകളോ കൈമാറരുത്. എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ഇടപാടുകൾ നടത്തുക. സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന വ്യാജ കോളുകൾക്കെതിരെ എൽഐസി മുന്നറിയിപ്പ് നൽകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X