ഭാവി സുരക്ഷിതമാക്കുവാനുള്ള മികച്ചതും അനുയോജ്യവുമായ നിക്ഷേപ പദ്ധതികളെക്കുറിച്ച് നമ്മളെല്ലാവരും എപ്പോഴും അന്വേഷിക്കാറുണ്ട്. ഭാവിയിലേക്ക് മികച്ച ആദായം വാഗ്ദാനം ചെയ്യുന്ന എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ)യു
ഭാവി സുരക്ഷിതമാക്കുവാനുള്ള മികച്ചതും അനുയോജ്യവുമായ നിക്ഷേപ പദ്ധതികളെക്കുറിച്ച് നമ്മളെല്ലാവരും എപ്പോഴും അന്വേഷിക്കാറുണ്ട്. ഭാവിയിലേക്ക് മികച്ച ആദായം വാഗ്ദാനം ചെയ്യുന്ന എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ)യുടെ ഒരു സ്പെഷ്യല്‍ പോളിസിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
എല്‍ഐസി നവജീവന്‍
എല്‍ഐസി നവജീവന്‍ എന്ന പേരിലുള്ള ഈ പോളിസിയിലൂടെ മികച്ച ആദായം നേടുവാന്‍ പോളിസി ഉടമകള്‍ക്ക് സാധിക്കും. ഈ പോളിസിയില്‍ നിങ്ങള്‍ ഒറ്റത്തവണയായി പ്രീമിയം നല്‍കുകയോ അല്ലെങ്കില്‍ പെയ്മെന്റ് കാലയളവുമായി ബന്ധപ്പെടുത്തി ലിമിറ്റഡ് പ്രീമിയം രീതിയിലോ പെയ്മെന്റ് നടത്താവുന്നതാണ്. ഭാവിയില്‍ മികച്ച നേട്ടം ലഭ്യമാകുന്ന പല സവിശേഷതകളും ഈ പ്രീമിയത്തിനുണ്ട്.
പ്രത്യേകതകള്‍
എല്‍ഐസി നവജീവന്‍ പോളിസി ഒരു നോണ്‍ ലിങ്ക്ഡ്, വിത്ത് പ്രൊഫിറ്റ് സെറ്റില്‍മെന്റ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണ്. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകും മുമ്പ് പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ എല്‍ഐസി നവജീവന്‍ പോളിയിലൂടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാകും.
പോളിസി കാലയളവ്
10 മുതല്‍ 18 വര്‍ഷം വരെയാണ് നവ ജീവന് യോജനയുടെ പോളിസി കാലയളവ്. ലൈഫ് അഷ്വേര്‍ഡ് ചെയ്തിരിക്കുന്ന വ്യക്തി റിസ്ക് കാലയളവ് ആരംഭിക്കുന്നതിന് മുമ്പ് മരണപ്പെട്ടാല്‍ പോളിസി ഉടമയുടെ കുടുംബത്തിന് അതുവരെ നല്‍കിയിരിക്കുന്ന പ്രീമിയം തുക പലിശ കൂടാതെ തിരികെ നല്‍കും. അതേ സമയം റിസ്ക് കാലയളവ് ആരംഭിച്ചതിന് ശേഷമാണ് ലൈഫ് ഇന്‍ഷ്വേര്‍ഡ് ചെയ്തിരിക്കുന്ന വ്യക്തിയുടെ മരണം സംഭവിക്കുന്നത് എങ്കില്‍ അഷ്വേര്‍ഡ് ചെയ്തിരിക്കുന്ന മുഴുവന്‍ തുകയും പോളിസി ഉടമയുടെ നോമിനിയ്ക്ക് ലഭിക്കും. ഇനി ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളിലാണ് വ്യക്തിയ്ക്ക് മരണം സംഭവിക്കുന്നത് എങ്കില്‍ അഷ്യേര്‍ഡ് ചെയ്ത തുകയ്ക്കൊപ്പം ലോയല്‍റ്റി അഡിഷനും നോമിനിയ്ക്ക് ലഭിക്കും.
നേട്ടങ്ങള്‍
ഇവയ്ക്ക് പുറമേ ഈ ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് മറ്റ് പല നേട്ടങ്ങളും അധികമായുണ്ട്. നവജീവന്‍ പോളിസി വാങ്ങിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് എല്‍ഐസിയുടെ ആക്സിഡന്റല്‍ ഡെത്ത്, ഡിസബിലിറ്റി നേട്ടം പ്രത്യേകമായി ലഭിക്കുന്നതാണ്. ഇതിനായി അധിക പ്രീമിയം തുകയും പോളിസി ഉടമ നല്‍കണം. ഈ സ്കീമിലെ ഏറ്റവും ചുരുങ്ങിയ അഷ്യേര്‍ഡ് തുക 1 ലക്ഷം രൂപയാണ്. നവജീവന്‍ പോളിസി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 11 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
നിക്ഷേപ പദ്ധതികള്‍
ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്കുന്ന പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) വാഗ്ദാനം ചെയ്തു വരുന്നുണ്ട്. ഏറ്റവും സുരക്ഷയുള്ളതും ഉറപ്പുള്ള ആദായം നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.
ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ
സുരക്ഷിതവും മികച്ചതുമായ ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) ഉപയോക്താക്കള്‍ക്ക് നല്കി വരുന്നുണ്ട്. തങ്ങളുടെ ഭാവി സുരക്ഷിതവും ആശങ്കാ രഹിതവുമാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകര്‍ക്കും എല്‍ഐസിയ്ക്ക് കീഴിലെ വിവിധ നിക്ഷേപ പദ്ധതികളില്‍ തങ്ങള്‍ക്ക് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
