റിട്ടയര്‍മെന്റിന് ശേഷം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ)യുടെ പുതിയ പോളിസിയാണ് ജീവന് ശാന്തി പോളിസി.
റിട്ടയര്‍മെന്റിന് ശേഷം ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ)യുടെ പുതിയ പോളിസിയാണ് ജീവന് ശാന്തി പോളിസി. പോളിസിയിലൂടെ ഉപയോക്താവിന് ലഭിക്കുന്ന പെന്ഷന് തുക തന്നെയാണ് പോളിസിയെ ആകര്‍ഷകമാക്കുന്നത്. ഒറ്റത്തവണ പ്രീമിയം പ്ലാനാണ് എല്‍ഐസിയുടെ പുതിയ ജീവന് ശാന്തി പോളിസി. സിംഗിള്‍ ലൈഫ്, ജോയിന്റ് ലൈഫ് ഡെഫേര്‍ഡ് ആന്വുറ്റി എന്നിവയില്‍ പോളിസി ഉടമയ്ക്ക് താത്പര്യമുള്ളത് തെരഞ്ഞെടുക്കാം.
പെന്ഷന് എപ്പോള്‍?
ഇമ്മീഡിയറ്റ് ആന്വുറ്റി പ്രകാരം പോളിസി എടുത്ത ഉടനെ തന്നെ പെന്ഷന് സേവനവും ലഭിക്കും. എന്നാല്‍ അതേ സമയം ഡെഫേര്‍ഡ് ആന്വുറ്റി പ്രകാരം പോളിസി എടുത്ത് 5,10,അല്ലെങ്കില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെന്ഷന് ലഭിക്കുക. നിങ്ങള്‍ക്ക് ഇപ്പോള്‍ പെന്ഷന് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ ആരംഭിക്കാം. കുറച്ചു കാലം കഴിഞ്ഞു മതി പെന്‍ഷനെങ്കില്‍ അതിനനുസരിച്ച് ആരംഭിക്കാം.
പെന്ഷന് സമയം നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം
ലളിതമായി മനസ്സിലാക്കുവാന്‍ ഒരു ഉദാഹരണം പറയാം. നിങ്ങള്‍ക്ക് ഇപ്പോള്‍ 40 വയസ്സ് ഉണ്ടെന്ന് കരുതുക. നിങ്ങള്‍ 5 ലക്ഷം രൂപ ഒറ്റത്തവണയായി പദ്ധതിയില്‍ നിക്ഷേപിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് ഉടനെ തന്നെ പെന്ഷന് ലഭിച്ചുതുടങ്ങണം എന്നാണെങ്കില്‍ അങ്ങനെയും, അല്ലെങ്കില്‍ അഞ്ചോ, പത്തോ, പതിനഞ്ചോ അതോ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മതിയെങ്കില്‍ അപ്പോഴോ പെന്ഷന് ആരംഭിക്കുവാന്‍ സാധിക്കും.
പെന്ഷന് തുക
പദ്ധതിയ്ക്ക് കീഴിലുള്ള പെന്ഷന് തുക നിശ്ചിതപ്പെടുത്തിയിട്ടില്ല. നിങ്ങള്‍ എത്ര തുക നിക്ഷേപിക്കുന്നു, നിങ്ങളുടെ പ്രായം എത്ര, ഡിഫര്‍മെന്റ് കാലയളവ് എത്ര എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പെന്ഷന് തുക നിശ്ചയിക്കപ്പെടുന്നത്. ഡെഫര്‍മെന്റ് പീരിയഡ് എന്ന് വിളിക്കപ്പെടുന്നത് നിങ്ങളുടെ നിക്ഷേപത്തിന്റെയും പെന്ഷന് ആരംഭിക്കുന്നതിന്റെ ഇടയിലുള്ള കാലയളവിനെയാണ്. ഡെഫര്‍മെന്റ് പിരിയഡ് ഉയര്ന്നതായാലോ കൂടിയ വയസ്സ് ഉണ്ടെങ്കിലോ നിങ്ങള്‍ക്ക് ലഭിക്കുന്ന പെന്ഷന് തുകയും ഉയര്‍ന്നിരിക്കും.
പര്‍ച്ചേസ് വില
ജീവന് ശാന്തി പോളിസിയിലെ ഏറ്റവും ചുരുങ്ങിയ പര്‍ച്ചേസ് വില 150,000 രൂപയാണ്. എന്നാല്‍ ഈ തുക നിര്‍ബന്ധമില്ലാത്ത ചില സവിശേഷ സാഹചര്യങ്ങളുമുണ്ട്. പരമാവധി പര്‍ച്ചേസ് വിലയ്ക്ക് പരിധിയില്ല. പദ്ധതിയില്‍ ചേരുവാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 30 വയസ്സാണ്. പരമാവധി പ്രായം 85 വയസ്സും. ജീവന് ശാന്തി പോളിസി പെന്ഷന് ആരംഭിച്ച് 1 വര്‍ഷത്തിന് ശേഷം അക്കൗണ്ട് ഉടമയ്ക്ക് വായ്പാ സേവനം ഉപയോഗപ്പെടുത്താം. പെന്ഷന് ആരംഭിച്ച് 3 മാസം പൂര്‍ത്തിയായാല്‍ പോളിസി സറണ്ടര്‍ ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.
മറ്റ് പ്രത്യേകതകള്‍
വാര്‍ഷിക, അര്‍ധ വാര്‍ഷിക, പാദ വാര്‍ഷിക, പ്രതിമാസ രീതിയില്‍ ആന്വുറ്റി ലഭ്യമാണ്. പ്ലാന്‍ ഓഫ് ലൈനായും ഓണ്‍ലൈനായും വാങ്ങിക്കുവാന്‍ സാധിക്കും. എല്‍ഐസിയുടെ നേരത്തെ അവതരിപ്പിച്ച ജീവന് അക്ഷയ് പോളിസിയ്ക്ക് സമാനമാണ് ജീവന് ശാന്തി പോളിസിയും.
അഞ്ചു വര്‍ഷം മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപത്തില്‍ നിന്ന് 8.25 ശതമാനം മുതല്‍ 21 ശതമാനം വരെ പെന്ഷന് നേടാനും പോളിസി ഉടമയ്ക്ക് സാധിക്കും. പോളിസിയ്ക്ക് കീഴിലെ ആന്വുറ്റി ഓപ്ഷന് ഒരു തവണ തെരഞ്ഞെടുത്താല്‍ പിന്നെ മാറ്റുവാന്‍ കഴിയില്ല എന്നതാണ് ഓര്‍ക്കേണ്ട കാര്യം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications