പലിശ നിരക്കുകൾ കുറയ്ക്കുന്നതിനിടയിൽ, 2020 മാർച്ച് 31 ന് അവസാനിച്ച മുതിർന്ന പൗരന്മാർക്കുള്ള പ്രധാനമന്ത്രി വയാ വന്ദന യോജന പെൻഷൻ പദ്ധതി പുതുക്കി. 3 വർഷത്തേക്ക് കൂടിയാണ് പദ്ധതി നീട്ടിയിരിക്കുന്നത്. പദ്ധതി കൈകാര്യം ചെയ്യുന്ന എൽഐസിയാണ് പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
എപ്പോൾ ചേരാം?
ഈ പദ്ധതി ചൊവ്വാഴ്ച (മെയ് 26) മുതൽ മൂന്ന് സാമ്പത്തിക വർഷത്തേക്ക് ലഭ്യമാണ്. അതായത് 2023 മാർച്ച് വരെ നിങ്ങൾക്ക് പദ്ധതിയിൽ അംഗങ്ങളാകാമെന്ന് എൽഐസി പ്രസ്താവനയിൽ പറഞ്ഞു. എൽഐസി വെബ്‌സൈറ്റിൽ നിന്ന് ഓഫ്‌ലൈനിലും ഓൺലൈനിലും ഈ സ്കീം വാങ്ങാം. മൊത്തം 15 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ കഴിയുക. ഈ പദ്ധതി പ്രവർത്തിപ്പിക്കാൻ എൽഐസിക്ക് മാത്രമേ അധികാരമുള്ളൂ. 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൌരന്മാർക്ക് പുതുക്കിയ റിട്ടേൺ നിരക്കിൽ പദ്ധതിയിൽ അംഗങ്ങളാകാം.
എങ്ങനെ ചേരാം?
പ്ലാൻ വാങ്ങുന്നതിന് ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കാം. ഓൺലൈൻ ഇടപാടിനായി, നിങ്ങൾക്ക് എൽഐസിയുടെ പോർട്ടലായ www.licindia.in സന്ദർശിക്കാം. പോളിസി കാലാവധി 10 വർഷമാണ്. ആദ്യ സാമ്പത്തിക വർഷത്തിൽ പ്രതിവർഷം 7.4% ആയി പെൻഷൻ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. പോളിസി കാലാവധിയുടെ മുഴുവൻ കാലയളവിനും 7.6 പലിശയും ലഭിക്കും. നിക്ഷേപ സമയത്ത് തന്നെ ഒരാൾക്ക് പെൻഷൻ മോഡ് തിരഞ്ഞെടുക്കാം, അതായത് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷികം അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്നതിനാണിത്.
പെൻഷൻ തുക
മുതിർന്ന പൗരന്മാർക്ക് സ്കീമിൽ നിക്ഷേപിക്കുന്ന തുകയെ അടിസ്ഥാനമാക്കി പ്രതിമാസം 1,000 രൂപ മുതൽ പെൻഷൻ ലഭിക്കും. പരമാവധി പെൻഷൻ തുക പ്രതിമാസം 10,000 രൂപയായിരിക്കും. പെൻഷൻ ലഭിക്കുന്നയാൾ മരിച്ചാൽ അക്കൌണ്ട് ഉടമയുടെ നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശികൾക്ക് തുക നൽകും.
നിക്ഷേപം
അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ പോളിസികൾക്കായി, ബാധകമായ പലിശ നിരക്ക് ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ സർക്കാർ അവലോകനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്യും. പ്രതിവർഷം 12,000 രൂപ പെൻഷനായി ലഭിക്കുന്നതിന് 1,56,658 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. പ്രതിമാസം 1000 രൂപ പെൻഷൻ തുക ലഭിക്കുന്നതിന് 1,62,162 രൂപ മിനിമം നിക്ഷേപം നടത്തണം. ത്രൈമാസ പെൻഷന് 1,61,074 രൂപ, അർദ്ധവാർഷിക പെൻഷന് 1,59,574 രൂപ എന്നിങ്ങനെയും നിക്ഷേപിക്കണം.
വായ്പ
ഈ സ്കീമിന് കീഴിൽ ഒരാൾക്ക് ലഭിക്കുന്ന പരമാവധി പെൻഷൻ പ്രതിമാസം 9,250 രൂപയാണ്. മൂന്ന് പോളിസി വർഷങ്ങൾക്ക് ശേഷം നിക്ഷേപത്തിന്റെ 75 ശതമാനം വരെ വായ്പയും പോളിസി അനുവദിക്കുന്നുണ്ട്. സ്വന്തം അല്ലെങ്കിൽ പങ്കാളിയുടെ ഏതെങ്കിലും ഗുരുതരമായ / അസുഖത്തിന് ചികിത്സയ്ക്കായി ഈ സ്കീമിൽ നിന്ന് നേരത്തെ തന്നെ പണം പിൻവലിക്കാവുന്നതാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications