ഭാവി ജീവിതം സുരക്ഷിതമാകണമെങ്കിൽ അതിനായുള്ള നിക്ഷേപങ്ങളുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിൽ സർക്കാർ നിയന്ത്രണത്തിലും പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നിരവധി നിക്ഷേപ പദ്ധതികളുണ്ട്. നിക്ഷേപകന്റെ മാത്രമല്ല, കുടുംബത്തിന്റേയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗം ലൈഫ് ഇൻഷുറൻസാണ്. ലൈഫ് ഇൻഷുറൻസിന്റെ കാര്യത്തിൽ ഇന്ന് ഏറ്റവും വിശ്വാസ്യതയുള്ളത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി)ക്കാണ്. പതിറ്റാണ്ടുകളായി എല്ലാ വിഭാഗം ജനങ്ങളും എൽഐസി പോളിസികളിൽ ചേരാറുണ്ട്.
വ്യത്യസ്ത തരത്തിൽ എല്ലാ ജനങ്ങളേയും ഉൾക്കൊള്ളുന്ന നിരവധി പോളിസികൾ എൽഐസിയിലുണ്ട്. കുറഞ്ഞ പ്രീമിയത്തിൽ എടുക്കാവുന്ന ഒട്ടേറെ പോളിസികളുണ്ട്. ഒറ്റത്തവണ ഉയർന്ന പ്രീമിയം അടച്ച് എടുക്കാവുന്ന പോളിസികളുമുണ്ട് ഇതിൽ നിന്ന് ഇഷ്ടമുള്ള പോളിസി തിരഞ്ഞെടുക്കാം. ഒറ്റത്തവണ പ്രീമിയത്തിൽ ഉയർന്ന ഇൻഷുറൻസ് നൽകുന്ന എൽഐസിയുടെ വ്യത്യസ്തമായ ഒരു പ്ലാനാണ് എൽഐസി ധൻ വർഷ പ്ലാൻ. അതുകൊണ്ടു തന്നെ ധൻ വർഷ 866 പ്ലാൻ വിശദമായി അറിയാം.

എൽഐസി ധൻ വർഷ 866
നോൺ-ലിങ്ക്ഡ്, സേവിംഗ്സ്, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ധൻ വർഷ 866. ഒറ്റത്തവണ പ്രീമിയം തുക അടച്ച് പ്ലാനിൽ ചേരാം. പോളിസി കാലായളവിലുണ്ടാകുന്ന പോളിസിയുടമയുടെ മരണത്തിന് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനപ്പം നിക്ഷേപം ഇരട്ടിയാകുന്നു എന്നത് കൂടി പദ്ധതിയുടെ നേട്ടമാണ്.
രണ്ട് വ്യത്യസ്ത ഓപ്ഷനുകളിലായി പദ്ധതിയിൽ ചേരാം
ഓപ്ഷൻ 1: തിരഞ്ഞെടുത്ത അടിസ്ഥാന സം അഷ്വേർഡ് പ്രീമിയത്തിൻെറ 1.25 മടങ്ങ് വരെ ലഭിക്കും.
ഓപ്ഷൻ 2: തിരഞ്ഞെടുത്ത അടിസ്ഥാന സം അഷ്വേർഡ് തുകയുടെ പ്രീമിയത്തിൻെറ 10 മടങ്ങ് വരെ ലഭിക്കും.
പോളിസിയിലെ ചുരുങ്ങിയ സം അഷ്വേഡ് തുക 1.25 ലക്ഷമാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും. രണ്ടാമത്തെ ഓപ്ഷൻ അനുസരിച്ച് 10 ലക്ഷം രൂപ അടച്ച് പോളിസിയിൽ അംഗമായ ഒരാൾ മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ് ലഭിക്കും. പോളിസി ഉടമ ജീവിച്ചിരുപ്പുണ്ടെങ്കിൽ 12.5 ലക്ഷം രൂപ തിരികെ ലഭിക്കും
പ്രായപരിധി
പോളിസി ടേം അനുസരിച്ചാണ് പദ്ധതിയില്‍ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്. 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ 3 വയസ് പൂര്‍ത്തിയാകണം. 10 വര്‍ഷ പോളിസിയില്‍ 8 വയസ് പ്രായമുള്ളവര്‍ക്കാണ് ചേരാന്‍ സാധിക്കുക. കാലാവധിയിൽ 18 വയസ് പൂർത്തിയാകണം. ഓപ്ഷന്‍ ഒന്ന് പ്രകാരം പോളിസിയിൽ ചേരുന്നൊരാൾക്കുള്ള ഉയർന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന്‍ രണ്ടിൽ ചേരാനുള്ള ഉയർന്ന പ്രായ പരിധി 50 വയസാണ്.
എങ്ങനെ പദ്ധതിയിൽ ചേരാം
1. എൽഐസി ഏജന്റിനെ സമീപിച്ച് ആവശ്യമായ രേഖകൾ പൂരിപ്പിച്ച് നൽകിയാൽ പദ്ധതിയിൽ പേരാം. ഓൺലൈനായി www.licindia.in എന്ന വെബ്സൈറ്റ് വഴിയും പദ്ധതിയിൽ അംഗമാകാം.
2. 10 അല്ലെങ്കിൽ 15 വർഷമാണ് പോളിസി കാലാവധി.
3. 15 വർഷത്തെ കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ, ഇൻഷുറൻസ് വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 3 വർഷമാണ്. 10 വർഷത്തെ ഇൻഷുറൻസിന്റെ ഏറ്റവും കുറഞ്ഞ പ്രായം 8 വയസ്സാണ്.
കാൽക്കുലേറ്റർ
ഓപ്ഷൻ 1-ലെ 30 വയസ്സുള്ള ഒരാൾ ഒറ്റത്തവണ പ്രീമിയം 8,86,750 രൂപ അടച്ചാൽ അഷ്വേർഡ് തുക 11,08,750 രൂപയാണ്. ടേം പോളിസി 15 വർഷമായി തിരഞ്ഞെടുത്താൽ കാലാവധി പൂർത്തിയാകുമ്പോൾ 21,25,000 രൂപ ലഭിക്കും. ആദ്യ വർഷം മരണമുണ്ടായാൽ നോമിനിക്ക് 11,83,438 രൂപയും 15-ാം വർഷമാണെങ്കിൽ നോമിനിക്ക് 22,33,438 രൂപയും ലഭിക്കും. രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്ത് 8,34,642 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, അടിസ്ഥാന സം അഷ്വേർഡ് 10,00,000 രൂപയും മരണം സംഭവിച്ചാൽ അഷ്വേർഡ് 79,87,000 രൂപയും ആയിരിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications