15 ലക്ഷം രൂപയും പ്രതിമാസം 9250 രൂപ വീതം പെന്‍ഷനും ; പ്രധാന്‍മന്ത്രി വയ വന്ദന്‍ യോജനയെക്കുറിച്ച് അറിയാമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാന്‍മന്ത്രി വയ വന്ദന്‍ യോജന അഥവാ പിഎംവിവിവൈ പദ്ധതി എന്നത് രാജ്യത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ സമ്പാദ്യ പെന്‍ഷന്‍ പദ്ധതിയാണ്. എല്‍ഐസി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

 
15 ലക്ഷം രൂപയും പ്രതിമാസം 9250 രൂപ വീതം പെന്‍ഷനും ; പ്രധാന്‍മന്ത്രി വയ വന്ദന്‍ യോജന

മൊത്തം തുക നല്‍കിക്കൊണ്ട് ഓണ്‍ലൈനായി ഈ സത്വര പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാം. പോളിസി കാലാവധിയായ 10 വര്‍ഷത്തേക്ക് ഒരു നിശ്ചിത തുക പെന്‍ഷനായി പദ്ധതിയിലൂടെ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്ന 10 വര്‍ഷത്തിന് ശേഷം ഉപയോക്താവിന് വാങ്ങിയ വിലയും തിരികെ ലഭിക്കും.

നികുതി അടയ്ക്കുന്നതും ക്രെഡിറ്റ് കാര്‍ഡ് വഴിയോ? അപകടമാണത്!

15 ലക്ഷം രൂപയുടെ ഒരു പ്ലാന്‍ വാങ്ങിക്കുന്ന പിഎംവിവിവൈ പദ്ധതി ഉപയോക്താവിന് 10 വര്‍ഷത്തേക്ക് ഓരോ മാസവും 9250 രൂപ പെന്‍ഷനായി ലഭിക്കും. പദ്ധതി കാലാവധി പൂര്‍ത്തിയാകുന്ന പത്ത് വര്‍ഷം കഴിയുമ്പോള്‍ പ്ലാന്‍ വാങ്ങിയ വിലയായ 15 ലക്ഷം രൂപയും ഉപയോക്താവിന് മടക്കി നല്‍കും.

ഓരോ മാസത്തിലോ, പാദത്തിലോ വര്‍ഷത്തിലോ ആയാണ് പിഎംവിവിവൈ പദ്ധതിയ്ക്ക് കീഴില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. ഉപയോക്താവ് ഏത് രീതിയാണോ സ്വീകരിച്ചിരിക്കുന്നത്, ആ രീതിയില്‍ കാലാവധിയുടേയും അവസാനം ഉപയോക്താവിന് പെന്‍ഷന്‍ സ്വീകരിക്കാം.

പണത്തിനായി ബുദ്ധിമുട്ടോ? നിങ്ങളുടെ സെക്യൂരിറ്റികളുടെ ഈടിന്മേല്‍ വായ്പ ലഭിക്കുമല്ലോ!

2023 മാര്‍ച്ച് 31 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പിഎംവിവിവൈ പദ്ധതിയില്‍ അംഗമാകാം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതിയില്‍ ചേരുന്നതിനായി പ്രത്യേക ആരോഗ്യ പരിശോധനകളൊന്നും നടത്തേണ്ടതില്ല.

പദ്ധതിയില്‍ അംഗമായി 3 വര്‍ഷം പൂര്‍ത്തിയായാല്‍ വായ്പാ സേവനം കൂടി പദ്ധതിയുടെ ഭാഗമായി ഉപയോക്താവിന് ലഭിക്കും. വാങ്ങിയ വിലയുടെ പരമാവധി 75 ശതമാനം വരെയാണ് വായ്പയായി നല്‍കുക.

പിപിഎഫ് സ്‌കീം; മാസം 1000 രൂപ വീതം നിക്ഷേപിക്കൂ, നേടാം 26 ലക്ഷം

പിഎംവിവിവൈ പദ്ധതി പ്രകാരം പ്രതിമാസ പെന്‍ഷനായുള്ള ചുരുങ്ങിയ പര്‍ച്ചേസ് വില 1,62,162 രൂപയാണ്. ഇത് പ്രകാരം പ്രതിമാസം 1000 രൂപയാണ് പെന്‍ഷനായി ലഭിക്കുക. 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ തുക തിരികെ ലഭിക്കുകയും ചെയ്യും.

പിഎംവിവിവൈ പദ്ധതിയുടെ പരമാവധി പര്‍ച്ചേസ് വില 15 ലക്ഷം രൂപയാണ്. 10 വര്‍ഷത്തേക്ക് പ്രതിമാസം 9250 രൂപയാണ് ഇതുപ്രകാരം പെന്‍ഷന്‍ തുകയായി ലഭിക്കുക. 10 വര്‍ഷത്തിന് ശേഷം സബ്‌സ്‌ക്രിപ്ഷന്‍ തുകയും ഉപയോക്താവിന് തിരികെ ലഭിക്കും.

Read more about: lic
English summary

LIC Pradhan Mantri Vaya Vandana Yojana (PMVVY) Senior Citizen Plan: How To Get A Pension of Rs 9250 for 10 years |15 ലക്ഷം രൂപയും പ്രതിമാസം 9250 രൂപ വീതം പെന്‍ഷനും ; പ്രധാന്‍മന്ത്രി വയ വന്ദന്‍ യോജനയെക്കുറിച്ച് അറിയാമോ?

LIC Pradhan Mantri Vaya Vandana Yojana (PMVVY) Senior Citizen Plan: How To Get A Pension of Rs 9250 for 10 years
Story first published: Monday, May 24, 2021, 10:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X