എല്‍ഐസി ഉപയോക്താവ് ആണോ? ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടമായേക്കാം!

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) ഉപയോക്താവ് ആണോ നിങ്ങള്‍? ഏതെങ്കിലുമൊരു എല്‍ഐസി പോളിസിനിങ്ങളുടെ കൈവശമുണ്ടോ ? ഇനി, ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമായ ഈ പുതിയ ജീവിത സാഹ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) ഉപയോക്താവ് ആണോ നിങ്ങള്‍? ഏതെങ്കിലുമൊരു എല്‍ഐസി പോളിസിനിങ്ങളുടെ കൈവശമുണ്ടോ ? ഇനി, ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമായ ഈ പുതിയ ജീവിത സാഹചര്യത്തില്‍ അടുത്തുതന്നെ ഒരു എല്‍ഐസി പോളിസി വാങ്ങിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ ഇവിടെ പറയുവാന്‍ പോകുന്ന ഈ പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ക്കുള്ളതാണ്.

Also Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂAlso Read : വായ്പാ തിരിച്ചടവ് മുടങ്ങിയോ? നിങ്ങള്‍ക്കുള്ള ഈ 5 അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ

വ്യാജ ഫോണ്‍കോളിലൂടെ തട്ടിപ്പുകള്‍

വ്യാജ ഫോണ്‍കോളിലൂടെ തട്ടിപ്പുകള്‍

ബാങ്ക് അക്കൗണ്ടുകളില്‍ പണം തട്ടുന്ന സെബര്‍ തട്ടിപ്പുകള്‍ ദിവസേനയെന്നോണം വര്‍ധിച്ചു വരികയാണ് എന്ന കാര്യം നമുക്കെല്ലാം അറിയാം. ഇതേ രീതി ഇപ്പോള്‍ എല്‍ഐസി പോളിസി ഉടമകള്‍ക്കും ഭീഷണിയാവുകയാണ്. ഉപയോക്താക്കളുടെ വിശ്വാസം നേടുന്നതിനായി ഐആര്‍ഡിഎഐ ഓഫീസറാണെന്ന് പറഞ്ഞോ അല്ലെങ്കില്‍ ഏതെങ്കിലും എല്‍ഐസി ജീവനക്കാരനാണ് എന്ന വ്യാജേന തട്ടിപ്പുകാര്‍ എല്‍ഐസി പോളിസി ഉടമയെ ഫോണില്‍ ബന്ധപ്പെടുകയാണ് ചെയ്യുക. അതിന് ശേഷം പോളിസി ഉടമയുടെ ആദായം അപ്രത്യക്ഷമാകുന്നത് കാണാം.

Also Read : എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാംAlso Read : എന്താണ് ടോപ് അപ്പ് വായ്പകള്‍? അവ വ്യക്തിഗത വായ്പകള്‍ക്ക് സമാനമാണോ? അറിയാം

എല്‍ഐസിയുടെ മുന്നറിയിപ്പ്

എല്‍ഐസിയുടെ മുന്നറിയിപ്പ്

ഈ തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത് പോളിസി ഉടമകളുടെ വിശ്വാസം നേടിയെടുക്കലാണ്. അത് എളുപ്പത്തില്‍ സാധിക്കുന്നതിനാണ് ഐആര്‍ഡിഎഐയുടേതോ എല്‍ഐസിയുടേയോ ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണില്‍ ബന്ധപ്പെടുന്നത്. ഫോണിലൂടെ പോളിസി ഉടമയെ സംബന്ധിച്ച വിവരങ്ങള്‍ തട്ടിപ്പുകാര്‍ ശേഖരിക്കുകയും അതുവഴി അവരുടെ അക്കൗണ്ടിലെ തുക സ്വന്തമാക്കുകയുമാണ് ചെയ്യുന്നത്. തട്ടിപ്പുകള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച ചില മുന്നറിയിപ്പുകള്‍ എല്‍ഐസി പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read : എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!Also Read : എല്‍ഐസിയുടെ ഈ പ്രത്യേക സ്‌കീമിലൂടെ നേടാം 1 കോടി രൂപയുടെ നേട്ടം!

എല്‍ഐസി സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍

എല്‍ഐസി സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍

തട്ടിപ്പുകാരില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് എല്‍ഐസി സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. തങ്ങളുടെ ഒരു പോളിസി ഉടമയോടും ഒരു പോളിസിയും സറണ്ടര്‍ ചെയ്യുവാന്‍ എല്‍ഐസി ആവശ്യപ്പെടുകയില്ല എന്ന് ഉപയോക്താക്കളോട് എല്‍ഐസി വ്യക്തമാക്കി. അതതരം സംശയാസ്പദമായ ഫോണ്‍ കോളുകള്‍ എടുക്കുന്നത് ഒഴിവാക്കണമെന്നാണ് ഉപയോക്താക്കളോട് എല്‍ഐസി പറയുന്നത്. പോളിസി ഉടമകള്‍ എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോളിസി രജിസ്റ്റര്‍ ചെയ്യുകയും, പോളിസിയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ വിവരങ്ങളും അവിടെ നിന്ന് സ്വീകരിക്കുയും വേണമെന്നും എല്‍ഐസി വ്യക്തമാക്കുന്നു.

Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?Also Read : 20 വര്‍ഷം കൊണ്ട് 5 കോടി സമ്പാദ്യം ; മ്യൂച്വല്‍ ഫണ്ടില്‍ മാസം എത്ര രൂപ നിക്ഷേപിക്കണം?

ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് കേസുകള്‍

ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് കേസുകള്‍

തെറ്റായ പോളിസി വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഉപയോക്താക്കളെ പറ്റിക്കുന്ന തട്ടിപ്പുകാരുടെ ഫോണ്‍ കോളുകളെക്കുറിച്ച് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ എല്‍ഐസി സന്ദേശം പങ്കുവച്ചിട്ടുണ്ട്. എആര്‍ഡിഎഐയുടേതോ എല്‍ഐസിയുടേയോ ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഫോണ്‍ കോളുകളെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നും എല്‍ഐസിയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Also Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂAlso Read : ഓണ്‍ലൈന്‍ പണ കൈമാറ്റം 3 രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയൂ

സംശയാസ്പദമായ ഫോണ്‍ കോള്‍ ലഭിക്കുകയാണെങ്കില്‍

സംശയാസ്പദമായ ഫോണ്‍ കോള്‍ ലഭിക്കുകയാണെങ്കില്‍

നിങ്ങള്‍ക്ക് നിങ്ങളുടെ പോളിസിയെ സംബന്ധിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ആവശ്യമുണ്ട് എങ്കില്‍ www.licindia.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അത് നിങ്ങള്‍ക്ക് എളുപ്പം ലഭ്യമാകും. പോളിസി വിവരങ്ങള്‍ അറിയുന്നതിനായി ഏതൊരു ഫോണ്‍ നമ്പറിലേക്കും വിളിക്കുന്നത് പാടേ ഒഴിവാക്കുക. ഇനി നിങ്ങളുടെ പോളിസി വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് സംശയാസ്പദമായ ഫോണ്‍ കോള്‍ ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിക്കാം. കൂടാതെ spuriouscalls@licindia.com എന്നതിലേക്കും റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. co_crm_fb@licindia എന്ന ഇ മെയില്‍ വിലാസത്തിലേക്കും പരാതി നല്‍കാം.

Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാംAlso Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

തട്ടിപ്പുകളില്‍പ്പെടാതിരിക്കാം

തട്ടിപ്പുകളില്‍പ്പെടാതിരിക്കാം

എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് പരാതി പരിഹാരച്ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കോണ്‍ടാക്ട് വിവരങ്ങള്‍ ലഭിക്കുകയും പരാതി രജിസ്റ്റര്‍ ചെയ്യുവാനും സാധിക്കും. എങ്ങനെയാണ് തട്ടിപ്പുകാരുടെ വ്യാജ ഫോണ്‍ കോളുകളില്‍ നിന്നും രക്ഷപ്പെടുക? അത്തരം സംശയാസ്പദമായ ഫോണ്‍ കോളുകളില്‍ കൂടുതല്‍ സംസാരിക്കാതിരിക്കുക. വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക. പോളിസി സറണ്ടര്‍ ചെയ്യുന്നതുമായി സംബന്ധിച്ച യാതൊരു വിവരങ്ങളും ആരുമായും പങ്കുവയ്ക്കാതിരിക്കുക. ഫോണ്‍ കോളില്‍ നിങ്ങളുടെ പോളിസി വിവരങ്ങളും മറ്റ് വിവരങ്ങളും പങ്കുവയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് തട്ടിപ്പുകളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലാണ്.

Read more about: lic
English summary

LIC'S alert to customers to protect them from fake call frauds ; know in detail | എല്‍ഐസി ഉപയോക്താവ് ആണോ? ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ പണം മുഴുവന്‍ നഷ്ടമായേക്കാം!

LIC'S alert to customers to protect them from fake call frauds ; know in detail
Story first published: Tuesday, August 24, 2021, 10:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X