എല്‍ഐസിയുടെ ഈ പ്ലാനില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!

നിങ്ങളൊരു നിക്ഷേപം നടത്തുവാനുള്ള ആലോചനയിലാണോ ഇപ്പോള്‍? എങ്കില്‍ എല്‍ഐസിയുടെ ജീവന്‍ ശിരോമണി പ്ലാന്‍ നിങ്ങള്‍ക്ക് മികച്ച ഒരു തെരഞ്ഞെടുപ്പായിരിക്കും. നിക്ഷേപകന് മികച്ച നേട്ടം എല്‍ഐസിയുടെ ഈ പദ്ധതിയിലൂടെ സ്വന്തമാക്കുവാന്‍ സാധ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളൊരു നിക്ഷേപം നടത്തുവാനുള്ള ആലോചനയിലാണോ ഇപ്പോള്‍? എങ്കില്‍ എല്‍ഐസിയുടെ ജീവന്‍ ശിരോമണി പ്ലാന്‍ നിങ്ങള്‍ക്ക് മികച്ച ഒരു തെരഞ്ഞെടുപ്പായിരിക്കും. നിക്ഷേപകന് മികച്ച നേട്ടം എല്‍ഐസിയുടെ ഈ പദ്ധതിയിലൂടെ സ്വന്തമാക്കുവാന്‍ സാധിക്കും. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് എല്ലാവര്‍ക്കും അനുയോജ്യമാം വിധമാണ് എല്‍ഐസിയുടെ ഈ ജീവന്‍ ശിരോമണി പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.

 

 

എല്‍ഐസിയുടെ ഈ പ്ലാനില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!

നിക്ഷേപകര്‍ക്ക് പരിരക്ഷയും ഒപ്പം മികച്ച സമ്പാദ്യവും ജീവന്‍ ശിരോമണി പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. എല്‍ഐസിയുടെ ഒരു നോണ്‍ ലിങ്ക്ഡ് പ്ലാനാണിത്. അഷ്വര്‍ ചെയ്ത തുകയ്ക്ക് കുറഞ്ഞത് 1 കോടി രൂപയുടെ പരിരക്ഷ ജീവന്‍ ശിരോമണി പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനായി പല തരത്തിലുള്ള മികച്ച പോളിസികള്‍ എല്‍ഐസി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

 

Also Read :ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ ഉയര്‍ന്നത് 33 ലക്ഷത്തിന് മുകളില്‍!

2017 ഡിസംബര്‍ 19നാണ് എല്‍ഐസി ജീവന്‍ ശിരോമണി പ്ലാന്‍ (ടേബിള്‍ നമ്പര്‍ 847) അവതരിപ്പിക്കുന്നത്. നോണ്‍ ലിങ്ക്ഡ് ആയിട്ടുള്ള ഈ പ്ലാന്‍, ലിമിറ്റഡ് പ്രീമിയം പെയ്‌മെന്റ് മണി ബാക്ക് പ്ലാന്‍ കൂടിയാണ്. വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബെനഫിറ്റ് സ്‌കീം ആണ് ജീവന്‍ ശിരോമണി പ്ലാന്‍. എച്ച്എന്‍ഐ (ഹൈ നെറ്റ് വര്‍ത്ത് ഇന്‍ഡിവിജ്വുല്‍സ്) വ്യക്തികളെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് പദ്ധതിയുടെ രൂപ കല്‍പ്പന.

Also Read: പെന്‍ഷന്‍ ഫണ്ടുകളുടെ ഐപിഒ നിക്ഷേപത്തില്‍ നിന്നും എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്നതെങ്ങനെ? അറിയാം

ഗുരുതര രോഗ ബാധ സംഭവിച്ചാല്‍ ചികിത്സയ്ക്കുള്ള പരിരക്ഷയും ജീവന്‍ ശിരോമണി പ്ലാനിന് കീഴില്‍ ലഭിക്കും. പോളിസി ഉടമയുടെ കുടുംബത്തിന് പോളിസി കാലയളവവല്‍ മരണാനന്തര സഹായമായി സാമ്പത്തീക സഹായം നല്‍കുകയാണ് ജീവന്‍ ശിരോമണി പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുക ലഭിക്കുകയും ചെയ്യും.

Also Read : ഇന്ധന വില വര്‍ധനയില്‍ നിന്ന് രക്ഷ നേടാന്‍ ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കുമോ?

ഈ പോളിസിയുടെ മറ്റൊരു നേട്ടമാണ് പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് ലഭിക്കുന്ന വായ്പാ സേവനം. പോളിസിയുടെ സറണ്ടര്‍ വാല്യൂ അനുസരിച്ചാണ് വായ്പ എടുക്കുവാന്‍ സാധിക്കുക. എല്‍ഐസിയുടെ നയ നിബന്ധനകള്‍ക്ക് അനുസരിച്ച് മാത്രമാണ് വായ്പ അനുവദിക്കുക. വായ്പയുടെ പലിശ നിരക്ക് അതാത് സമയമാണ് നിശ്ചയിക്കുക.

Also Read : ഭവന വായ്പയിലും സേവിംഗ്‌സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്‌സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

പ്ലാനിന് കീഴില്‍ അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചുരുങ്ങിയ തുക 1 കോടി രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 14, 16, 18,20 വര്‍ഷങ്ങളാണ് പോളിസി കാലയളവ്. പ്രീമിയം തുക നല്‍കേണ്ടത് 4 വര്‍ഷമാണ്. പ്ലാനില്‍ ചേരുന്നതിനുള്ള ഏറ്റവും ചെറിയ പ്രായം 18 വയസ്സാണ്. പരമാവധി 55 വയസ്സ് വരെയുള്ള വ്യക്തികള്‍ക്കാണ് പ്ലാനിന്റെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക.

Also Read: പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

ഏറ്റവും കുറഞ്ഞ ലൈഫ് കവറേജ് 125% ആണ്. ഒരു കോടി രൂപയുടെ പോളിസിക്ക് 1.25 കോടി രൂപ. ആദ്യ അഞ്ചു വര്‍ഷം ആയിരം രൂപ സം അഷ്വേഡിന് 50 രൂപ എന്ന നിരക്കില്‍ ഗാരന്റീഡ് അഡിഷന്‍ നല്‍കും. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് 55 രൂപ നിരക്കിലാകും. ലോയല്‍റ്റി അഡിഷന്‍ പോളിസി പ്രീമിയം കാലാവധി കഴിഞ്ഞശേഷമാകും കൂട്ടിച്ചേര്‍ക്കുക. സര്‍വൈവല്‍ ബെനിഫിറ്റ് ആയി രണ്ടു തവണ മണിബാക്ക് നല്‍കും. ഉയര്‍ന്ന പ്രീമിയം തുകയുള്ള പോളിസിയാണിത്. എല്‍ഐസി തന്നെ മെഡിക്കല്‍ പരിശോധന നടത്തിയശേഷമേ പോളിസി നല്‍കൂ.

Also Read :മികച്ച നേട്ടം സ്വന്തമാക്കുവാന്‍ ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ!

ക്രിട്ടിക്കല്‍ ഇല്‍നെസ് ബെനിഫിറ്റ് സൗകര്യമുള്ളതിനാല്‍ 15 ഗുരുതരരോഗാവസ്ഥകളില്‍ ഏതെങ്കിലും ബാധിക്കുന്ന ആദ്യ അവസരത്തില്‍ സംഅഷ്വേഡിന്റെ 10% നല്‍കും. ക്ലെയിം എല്‍ഐസി അംഗീകരിക്കണം. 

Read more about: lic
English summary

LIC's Jeevan Shiromani Plan; get a guarantee of at least 1 crore of the sum assured | എല്‍ഐസിയുടെ ഈ പ്ലാനില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!

LIC's Jeevan Shiromani Plan; get a guarantee of at least 1 crore of the sum assured
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X