നാലേ നാല് പ്രീമിയത്തില്‍ നേടാം 1 കോടി രൂപയുടെ നേട്ടം!

ഇന്നത്തെ കാലത്ത് ആരോഗ്യപരമായി വരാനിടയുള്ള പ്രയാസങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തികമായി തയ്യാറെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. അതിലാണ് ധാരാളം പേര്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളിലും പോളിസികളിലും നിക്ഷേപിക്കുവാന്‍ താത്പ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ കാലത്ത് ആരോഗ്യപരമായി വരാനിടയുള്ള പ്രയാസങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തികമായി തയ്യാറെടുപ്പ് നടത്തേണ്ടത് അനിവാര്യമാണ്. അതിലാണ് ധാരാളം പേര്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളിലും പോളിസികളിലും നിക്ഷേപിക്കുവാന്‍ താത്പര്യം കാണിക്കുന്നത്. ജീവിത സുരക്ഷ ഉറപ്പാക്കുന്നതിനായി പല തരത്തിലുള്ള മികച്ച പോളിസികള്‍ ഉപയോക്താക്കള്‍ക്കായി എല്‍ഐസി വാദ്ഗാനം ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയാജനകരമായ ഒരു പോളിസിയാണ് എല്‍ഐസിയുടെ ജീവന്‍ ശിരോമണി പ്ലാന്‍. 

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചുള്ള ഈ മൂന്ന് കെട്ടുകഥകള്‍ പാടേ ഉപേക്ഷിക്കാംAlso Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചുള്ള ഈ മൂന്ന് കെട്ടുകഥകള്‍ പാടേ ഉപേക്ഷിക്കാം

എല്‍ഐസിയുടെ ജീവന്‍ ശിരോമണി പ്ലാന്‍

എല്‍ഐസിയുടെ ജീവന്‍ ശിരോമണി പ്ലാന്‍

എല്‍ഐസിയുടെ ജീവന്‍ ശിരോമണി പ്ലാന്‍ ഒരു നോണ്‍ ലിങ്ക്ഡ് പ്ലാന്‍ ആണ്. ഈ പോളിസി പ്രകാരം ഉപയോക്താവിന് ഏറ്റവും ചുരുങ്ങിയത് 1 കോടി രൂപയുടെ പരിരക്ഷ ലഭിക്കും. 2017ല്‍ ഡിസംബര്‍ മാസം 19ാം തീയ്യതിയാണ് ജീവന്‍ ശിരോമണി പോളിസി (ടേബിള്‍ നമ്പര്‍: 847) എല്‍ഐസി അവതരിപ്പിച്ചത്.

നോണ്‍ ലിങ്ക്ഡ് ആയിട്ടുള്ള, ലിമിറ്റഡ് പ്രീമിയം പെയ്മെന്റ് മണി ബാക്ക് പ്ലാന്‍ ആണിത്. വിപണിയുമായി ബന്ധിപ്പിച്ചുള്ള നേട്ടം ലഭിക്കുന്ന പ്ലാന്‍ കൂടിയാണ് ജീവന്‍ ശിരോമണി പോളിസി. ഉയര്‍ന്ന മൊത്ത ആസ്തിയുള്ള വ്യക്തികള്‍ക്കായി എല്‍ഐസി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന പോളിസിയാണിത്. ഗുരുതരമായ രോഗ ബാധയുണ്ടായാലും ജീവന്‍ ശിരോമണി പ്ലാന്‍ പ്രകാരമുള്ള പരിരക്ഷ പോളിസി ഉടമയ്ക്ക് ലഭിക്കും. മൂന്ന് തരത്തിലുള്ള ഓപ്ഷനല്‍ റൈഡറുകളും പോളിസിയ്ക്ക് കീഴില്‍ ലഭ്യമാണ്.

സര്‍വൈവല്‍ ബെനിഫിറ്റ് ആയി രണ്ടു തവണ മണിബാക്ക്

സര്‍വൈവല്‍ ബെനിഫിറ്റ് ആയി രണ്ടു തവണ മണിബാക്ക്

സര്‍വൈവല്‍ ബെനിഫിറ്റ് ആയി രണ്ടു തവണ മണിബാക്ക് നല്‍കും. 14 വര്‍ഷ പോളിസിയില്‍ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംഅഷ്വേഡിന്റെ 30% (ഒരു കോടിക്ക് 30 ലക്ഷം രൂപ), 12 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 30% എന്നിങ്ങനെ നല്‍കും. 16 വര്‍ഷ പോളിസിയില്‍ 12, 14 വര്‍ഷാവസാനം 35% തുക വീതം നല്‍കും. 18 വര്‍ഷ പോളിസിയില്‍ ഇത് 40% വീതം 14, 16 വര്‍ഷാവസാനങ്ങളിലാണ്. 20 വര്‍ഷ പോളിസിയില്‍ 45% തുക വീതം 16, 18 വര്‍ഷാവസാനങ്ങളില്‍ നല്‍കും. പോളിസി കാലയളവില്‍ ഡെത്ത് ബെനഫിറ്റ് രീതിയിലാണ് പോളിസി ഉടമയുടെ കുടുംബത്തിന് ജീവന്‍ ശിരോമണി പ്ലാന്‍ സാമ്പത്തീക സഹായം നല്‍കുന്നത്.

പോളിസി ഉടമയ്ക്ക് നിശ്ചിത കാലയളവിലേക്ക് പെയ്മെന്റ് നല്‍കുന്ന സംവിധാനവും പോളിസിയിലുണ്ട്. ഇത് കൂടാതെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഒരു മൊത്ത തുകയും പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് നല്‍കും.

ചുരുങ്ങിയ അഷ്വേര്‍ഡ് തുക

ചുരുങ്ങിയ അഷ്വേര്‍ഡ് തുക

ജീവന്‍ ശിരോമണി പോളിസി പ്രകാരമുള്ള ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1 കോടി രൂപയാണ്. പരമാവധി അഷ്വേര്‍ഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 5 ലക്ഷം രൂപയുടെ ഗുണിതങ്ങള്‍ ആയാണ് അടിസ്ഥാന അഷ്വേര്‍ഡ് തുക നിശ്ചയിക്കുന്നത്. 14,16,18,20 വര്‍ഷങ്ങളിലാണ് പോളിസി കാലയളവ്. 4 വര്‍ഷത്തേക്കാണ് പ്രീമിയം തുക നല്‍കേണ്ടത്. പോളിസി വാങ്ങിക്കുവാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 18 വയസ്സാണ്.

Also Read: കീറിയ നോട്ടുകള്‍ എങ്ങനെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം? ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയൂAlso Read: കീറിയ നോട്ടുകള്‍ എങ്ങനെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാം? ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അറിയൂ

വായ്പാ സേവനം

വായ്പാ സേവനം

ജീവന്‍ ശിരോമണി പോളിസിയുടെ മറ്റൊരു സവിശേഷത പോളിസി ഉടമയ്ക്ക് പോളിസി പ്രകാരം വായ്പാ സേവനവും ലഭിക്കും എന്നതാണ്. പോളിസിയുടെ സറണ്ടര്‍ വാല്യുവിനെ അടിസ്ഥാനമാക്കിയുള്ള തുകയാണ് വായ്പായി എടുക്കുവാന്‍ സാധിക്കുക. എന്നാല്‍ പോളിസി ഉടമയ്ക്ക് വായ്പ അനുവദിക്കുന്നത് എല്‍ഐസിയുടെ നയ നിബന്ധനകള്‍ക്ക് അനുസരിച്ച് മാത്രമായിരിക്കും. അതാത് സമയത്ത് നിശ്ചയിക്കപ്പെടുന്ന പലിശ നിരക്ക് പ്രകാരമാണ് ഉപയോക്താവിന് വായ്പ ലഭിക്കുക.

പ്രായ പരിധി

പ്രായ പരിധി

14 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 55 വയസ്സും, 16 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 51 വയസ്സും, 18 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 45 വയസ്സും, 20 വര്‍ഷ കാലയളവുള്ള പോളിസി വാങ്ങിക്കുവാനുള്ള പരമാവധി പ്രായം 45 വയസ്സുമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.

Also Read : 330 രൂപ പ്രീമിയത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും 2 ലക്ഷം രൂപ! ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?Also Read : 330 രൂപ പ്രീമിയത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും 2 ലക്ഷം രൂപ! ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

മെച്യുരിറ്റി ബെനിഫിറ്റായി ലഭിക്കുന്ന തുക ആദ്യ അഞ്ചു വര്‍ഷത്തില്‍ ആയിരം രൂപ സം അഷ്വേഡ് തുകയ്ക്ക് 50 രൂപ എന്ന നിരക്കില്‍ ഗാരന്റീഡ് അഡിഷന്‍ നല്‍കും. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് 55 രൂപ നിരക്കിലാകും. പോളിസി പ്രീമിയം കാലാവധി കഴിഞ്ഞശേഷമാണ് ലോയല്‍റ്റി അഡിഷന്‍ കൂട്ടിച്ചേര്‍ക്കുക. സംഅഷ്വേഡില്‍ ബാക്കി നില്‍ക്കുന്ന തുകയും ഗാരന്റീഡ് അഡിഷന്‍ തുകയും ലോയല്‍റ്റി അഡിഷന്‍ ഉണ്ടെങ്കില്‍ അതും ചേര്‍ത്താണ് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മെച്യുരിറ്റി ബെനിഫിറ്റായി ലഭിക്കുക.

ക്രിട്ടിക്കല്‍ ഇല്‍നെസ് ബെനിഫിറ്റ്

ക്രിട്ടിക്കല്‍ ഇല്‍നെസ് ബെനിഫിറ്റ്

ക്രിട്ടിക്കല്‍ ഇല്‍നെസ് ബെനിഫിറ്റ് സൗകര്യമുള്ളതിനാല്‍ 15 ഇനം ഗുരുതര രോഗാവസ്ഥകളില്‍ ഏതെങ്കിലും ബാധിക്കുന്ന ആദ്യ അവസരത്തില്‍ അഷ്വേര്‍ഡ് ചെയ്ത തുകയുടെ 10% (ഒരു കോടി രൂപയുടെ പോളിസിയാണെങ്കില്‍ പോളിസി ഉടമയ്ക്ക് 10 ലക്ഷം രൂപ) നല്‍കും. എന്നാല്‍ ഈ ക്ലെയിം എല്‍ഐസി അംഗീകരിച്ചാലാണ് തുക ലഭിക്കുക. അങ്ങനെയായാല്‍ അടുത്ത രണ്ടു വര്‍ഷം പ്രീമിയം അടയ്ക്കാതിരിക്കാനും അവസരമുണ്ട്. ഈ തുക പിന്നീട് അടച്ചാല്‍ മതി.

എല്‍ഐസി- അംഗീകൃത മെഡിക്കല്‍ പാനലില്‍ നിന്ന് ചികില്‍സ സംബന്ധിച്ച് 'സെക്കന്‍ഡ് ഒപ്പിനിയന്‍' നേടാനും പോളിസി ഉടമയ്ക്ക് അവസരം ലഭിക്കും. എല്‍ഐസി തന്നെ മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമാണ് പോളിസി നല്‍കുകയുള്ളൂ. ഉയര്‍ന്ന പ്രീമിയം തുകയുള്ള പോളിസിയാണ് ഇതെന്നതും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഉപയോക്താവിന്റെ പ്രായവും മറ്റ് സവിശേഷതകളും അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വ്യത്യസ്തങ്ങളായി നിരവധി ഇന്‍ഷുറന്‍സ് പ്ലാനുകള്‍ എല്‍ഐസി വാഗ്ദാനം ചെയ്തു വരുന്നുണ്ട്.

Read more about: insurance
English summary

LIC’s Jeevan Shiromani plan gives you benefits worth 1 crore in just four premiums

LIC’s Jeevan Shiromani plan gives you benefits worth 1 crore in just four premiums
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X