കോവിഡ് മഹാമാരിക്ക് ശേഷമാണ് ഭൂരിപക്ഷം ആളുകളും ലൈഫ് ഇൻഷുറൻസ് എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. കണക്കുകൾ പരിശോധിച്ചാൽ അത് ശരിയാണെന്നും കാണാം. കാരണം കഴിഞ്ഞ വർഷങ്ങളിൽ ലൈഫ് ഇൻഷുറൻസ് എക്കാലത്തേക്കാളും ജനപ്രിയമായി മാറി. അതുകൊണ്ടുതന്നെ പുതിയ കാലത്ത് നിരവധി ലൈഫ് ഇൻഷുറൻസ് പോളിസികളുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ചൈൽഡ് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഏത് പോളിസി തിരഞ്ഞെടുക്കണമെന്ന സംശയമുണ്ടെങ്കിൽ തുടർന്ന് വായിച്ചാൽ മതി.
എല്‍ഐസി ന്യൂ ചില്‍ഡ്രന്‍സ് മണിബാക്ക് പ്ലാന്‍
പണപ്പെരുപ്പം അനുദിനം വര്‍ധിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചിലവ് റോക്കറ്റ് പോലെയാണ് കുതിച്ചുയരുന്നത്. ഈ സാഹചര്യത്തിലാണ് എല്‍.ഐ.സിയുടെ ചില്‍ഡ്രന്‍സ് മണി ബാക്ക് പ്ലാന്‍ ശ്രദ്ധ നേടുന്നത്. ദിവസവും വെറും 150 രൂപ നീക്കിവച്ചു കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവസരമാണ് പ്ലാന്‍ മുന്നോട്ടുവയ്ക്കുന്നത്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത സുരക്ഷയും സമ്പാദ്യവും ഒരുമിച്ച് നൽകുന്ന ഇൻഷുറൻസ് പദ്ധതിയാണിത്.
കുട്ടിയുടെ പ്രായം അനുസരിച്ച് നിശ്ചിത കാലയളവിൽ പ്രീമിയം അടയ്ക്കുകയും വളർന്ന് കഴിയുമ്പോൾ തുക മണിബാക്ക് ലഭിക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ഇതൊരു നോണ്‍ ലിങ്ക്ഡ്, പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍ ആണ്. അതിനാല്‍ വിപണി അസ്ഥിരതകള്‍ ഈ പദ്ധതിയെ ബാധിക്കുകയില്ല.
നിക്ഷേപ കാലാവധി
25 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. മെച്യൂരിറ്റി തുക ഗഢുക്കളായാകും ലഭിക്കുക. കുട്ടിയ്ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോഴാണ് ആദ്യ ഗഢു ലഭിക്കുക. രണ്ടാമത്തെ ഗഢു കുട്ടിക്ക് 20 വയസ് പൂര്‍ത്തിയായതിന് ശേഷവും മൂന്നാം ഗഢു 22 വയസ് പൂര്‍ത്തിയായതിനു ശേഷവും ലഭിക്കും. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് മുഴുവന്‍ തുകയുടെ 20- 20 ശതമാനം മണിബാക്ക് നികുതിയായി ലഭിക്കും. കുട്ടിക്ക് 25 വയസ് പൂര്‍ത്തിയാകുമ്പോള്‍ ശേഷിക്കുന്ന 40 ശതമാനം തുക ബോണസ് സഹിതം ലഭിക്കും.

ഇൻഷുറൻസ് സംരക്ഷണം
ഈ പ്ലാനിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം, രക്ഷിതാവിന് (പ്രൊപ്പോസർ) എന്തെങ്കിലും അനിഷ്ട സംഭവം സംഭവിച്ചാൽ, ശേഷിക്കുന്ന പ്രീമിയങ്ങൾ എൽഐസി തന്നെ വഹിക്കുന്നതാണ്. ഇതുവഴി കുട്ടിയുടെ ഭാവി സാമ്പത്തിക സുരക്ഷയ്ക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പോളിസി തുടർന്നും പ്രവർത്തിക്കുകയും, മണിബാക്ക് തുകയും മാച്ചുറിറ്റി തുകയും കുട്ടിക്ക് ലഭിക്കുകയും ചെയ്യും.
നികുതി ആനുകൂല്യങ്ങൾ
ഈ പദ്ധതിയിൽ അടയ്ക്കുന്ന പ്രീമിയങ്ങൾക്ക് ഇൻകം ടാക്‌സ് ആക്ടിലെ സെക്ഷൻ 80C പ്രകാരം നികുതി ഇളവ് ലഭിക്കാം. ലഭിക്കുന്ന മണിബാക്ക് തുകയും മാച്ചുറിറ്റി തുകയും സാധാരണയായി നികുതി ഒഴിവുള്ളതായിരിക്കും (നിലവിലെ നികുതി നിയമങ്ങൾക്കനുസരിച്ച്).
150 രൂപ മാറ്റിവെച്ചാൽ
നിങ്ങള്‍ സം അഷ്വേര്‍ഡായി 12 ലക്ഷം രൂപ തെരഞ്ഞെടുക്കുന്നുവെന്ന് കരുതുക. നിങ്ങള്‍ പദ്ധതിക്കായി ദിവസവും 150 രൂപ നീക്കിവച്ചാല്‍, മാസത്തെ നിക്ഷേപം 4,500 രൂപയാകും. അതായത് ഒരു വര്‍ഷത്തെ നിക്ഷേപം 54,000 രൂപയാകും. അതായത് 25 വര്‍ഷത്തെ നിക്ഷേപം 13.5 ലക്ഷം രൂപ്. അങ്ങനെയെങ്കില്‍ റിട്ടേണ്‍ കാല്‍ക്കുലേറ്റര്‍ പ്രകാരം 18, 20, 22 വര്‍ഷങ്ങളില്‍ 2,40,000 രൂപ (20%) പേഔട്ട് ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്ന 25 -ാം വര്‍ഷത്തെ പേഔട്ട് 23 ലക്ഷം രൂപയോളം ആകും. അതായത് മൊത്തം പദ്ധതിയില്‍ നിന്നുള്ള ലാഭം 30 ലക്ഷം രൂപയോളം ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications