ഉയർന്ന വരുമാനം ഉള്ളവർക്കു പോലും പണപ്പെരുപ്പം ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. ജോലിയിൽ നിന്നും വരുമാനം ലഭിക്കുമ്പോൾ പോലും ജീവിതച്ചെലവുകൾ താങ്ങാനാവുന്നില്ലെങ്കിൽ പ്രായം 60 കഴിഞ്ഞാൽ എന്തു ചെയ്യും? കൃത്യമായ ഒരു റിട്ടയർമെൻ്റ് പ്ലാനില്ലെങ്കിൽ വിരമിക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധികളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്.
സുരക്ഷിതമായ പ്ലാൻ ആഗ്രഹിക്കുന്നവർക്ക് എൽഐസി മികച്ച ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒറ്റത്തവണ നിക്ഷേപിച്ച് റിട്ടയർമെൻ്റ് കാലം സുരക്ഷിതമാക്കുന്ന ഒരു പദ്ധതിയാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന. വേഗം തന്നെ ഈ സ്കീമിൻ്റെ ഭാഗമാവൂ. എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, എല്‍ഐസി ഏജന്റുകള്‍ വഴി ഓഫ്‌ലൈനായോ നിങ്ങൾക്ക് സരള്‍ പെന്‍ഷന്‍ യോജനയിൽ നിക്ഷേപിക്കാം.
എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന
ഒറ്റത്തവണ നിക്ഷേപം വഴി ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന. സ്ഥിരമായതും ഉറപ്പുള്ളതുമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഈ സ്കീമിൽ ധൈര്യമായി ചേരാം. മാത്രമല്ല ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം വിപണിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ നേരിടുന്നില്ല. ഈ സ്കീമിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 40 വയസ്സാണ്. പരമാവധി പ്രായം 80 വയസുമാണ്.
എല്‍ഐസിയുടെ സരള്‍ പെന്‍ഷന്‍ യോജനയിൽ സിംഗിൾ അക്കൗണ്ടും, ജോയിൻ്റ് അക്കൗണ്ടും തുറക്കാം. അതായത് ഭാര്യക്കും ഭർത്താവിനും ഒരുമിച്ച് ജോയിൻ്റ് അക്കൗണ്ട് ആരംഭിക്കാം. ഒറ്റത്തവണ നിക്ഷേപിക്കുമ്പോൾ പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക തവണകളിൽ പെൻഷൻ ലഭിക്കും.

ആര്‍ക്കൊക്കെ ഈ സ്കീമിൽ ചേരാം?
ജോലിയിൽ നിന്നും വിരമിക്കാൻ പ്രായമായവർക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. മുകളിൽ പരാമർശിച്ചതു പോലെ സ്ഥിരമായ വരുമാനം ലഭിക്കുന്നതും അപകട സാധ്യത തീരെ ഇല്ലാത്തതുമായി പദ്ധതിയാണിത്. നിങ്ങൾ വിരമിക്കുമ്പോൾ ലഭിക്കുന്ന പിഎഫ് തുകയോ അല്ലെങ്കിൽ ഗ്രാറ്റുവിറ്റി തുകയോ സുരക്ഷിതമായ സ്ഥലത്ത് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും. മാത്രം എഫ്ഡി നിക്ഷേപത്തിലൂടെ സമ്പാദിച്ച പണം സൂക്ഷിക്കാൻ പ്ലാൻ ചെയ്യുന്നവർക്കും ഇതൊരു നല്ല പോളിസിയാണ്.
മറ്റ് ആനുകൂല്യങ്ങൾ
ഈ സ്കീമിൽ സറണ്ടർ സൗകര്യം ഉണ്ട്. അതായത് പോളിസി ആരംഭിച്ച ശേഷം ഇത് നിങ്ങൾക്ക് താത്പര്യമില്ലെങ്കിൽ നിക്ഷേപത്തിൽ നിന്നും പിന്മാറാം. പോളിസി ആരംഭിച്ച് ആറ് മാസത്തിന് ശേഷമാണ് സറണ്ടര്‍ സൗകര്യം ഉറപ്പാക്കുന്നത്. ഇതിനു പുറമേ മരണ ആനുകൂല്യങ്ങളും ലഭിക്കും. നിക്ഷേപം ആരംഭിച്ച ശേഷം പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും.
നിക്ഷേപവും വായ്പയും
ഈ സ്കീമിൽ ഒറ്റത്തവണ നിക്ഷേപിച്ചാൽ 12,000 രൂപ വാര്‍ഷിക നിക്ഷേപത്തോടെ ഒരു ആന്വിറ്റി വാങ്ങാം. നിക്ഷേപത്തിന് പരമാവധി പരിധിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സ്കീമിൽ വായ്പാ സൗകര്യവും ലഭ്യമാണ്.
എല്ലാ മാസവും 12,000 രൂപ
നിങ്ങൾ 42ാം വയസ്സിൽ പദ്ധതിയിൽ ചേർന്ന വ്യക്തിയാണോ? ഏകദേശം 30 ലക്ഷം രൂപ ഈ സ്കീമിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് എല്ലാ മാസവും ഏകദേശം 12,388 രൂപ പെൻഷൻ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
