റിട്ടയർമെന്‍റ് ജീവിതം ആസ്വദിക്കാൻ മികച്ച ഒരു സാമ്പത്തിക പ്ലാൻ അത്യാവശ്യമാണ്. എന്നാൽ ഏത് പ്ലാൻ തിരഞ്ഞെടുക്കണം എന്നതാണ് എല്ലാവരുടേയും ആശങ്ക. അത്തരത്തിൽ ഇപ്പോഴും ആശങ്ക വിട്ട് മാറാത്തവർക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വാഗ്ധാനം ചെയ്യുന്ന പദ്ധതികൾ തിരഞ്ഞെടുക്കാം. നിക്ഷേപകര്‍ക്ക് പ്രതിമാസം 20,000 രൂപ വരെ പെന്‍ഷന്‍ ഉറപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.
എല്‍ഐസി സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍
എല്‍ഐസിയുടെ സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍ ഒരു നോണ്‍-ലിങ്ക്ഡ്, വ്യക്തിഗത/ ഗ്രൂപ്പ് നിക്ഷേപ പദ്ധതിയാണ്. സേവിംഗ്‌സ്, ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാന്‍ അവസരമൊരുക്കുന്നു. വിവിധ വിരമിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി ഡിസൈന്‍ ചെയ്തിരിക്കുന്നത്. പോളിസി ഉടമകള്‍ക്ക് ഒറ്റ പ്രീമിയം വഴി നിക്ഷേപിക്കാനും, ശിഷ്ടകാലം മുഴുവന്‍ റിട്ടേണ്‍ നേടാനും പദ്ധതി അനുവദിക്കുന്നു. അതിനാല്‍ തന്നെ റിട്ടയര്‍മെന്റ് തുക എന്തുചെയ്യണമെന്നറിയാത്ത ഒരുപറ്റം ആളുകള്‍ക്കു മികച്ച ഓപ്ഷനായി ഇതു മാറുന്നു.
അടിസ്ഥാന യോഗ്യത
എൽഐസിയുടെ ഔദ്യോഗിക രേഖകൾ പ്രകാരം, കുറഞ്ഞ പ്രവേശന പ്രായം 18 വയസ്സാണ്. പരമാവധി പ്രായം തിരഞ്ഞെടുക്കുന്ന ആന്വിറ്റി ഓപ്ഷനെ ആശ്രയിച്ച്
65 മുതൽ 100 വയസ്സ് വരെ വ്യത്യാസപ്പെടുന്നു.കൂടാതെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,00,000 രൂപയാണ്. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർക്കും വ്യക്തിഗത അപേക്ഷകർക്കും ഈ പദ്ധതി ലഭ്യമാണ്.

വായ്പ ലഭിക്കും
പോളിസി ആരംഭിച്ച തീയതി മുതൽ മൂന്ന് മാസത്തിന് ശേഷമോ അല്ലെങ്കിൽ ഫ്രീ ലുക്ക് പിരീഡ് അവസാനിച്ചതിന് ശേഷമോ, ഏതാണോ പിന്നീട് വരുന്നത്, അപ്പോൾ പോളിസി ഉടമകൾക്ക് വായ്പകൾ നേടാൻ എൽഐസി അനുവദിക്കുന്നു. പെട്ടെന്നുള്ള അടിയന്തര സാഹചര്യങ്ങളിലോ ബുദ്ധിമുട്ടുള്ളതോ അപ്രതീക്ഷിതമോ ആയ സാഹചര്യങ്ങളിലോ വ്യക്തികൾക്ക് ഫണ്ട് നേടാനും ആക്‌സസ് ചെയ്യാനും ഇത് അനുവദിക്കുന്നു. അതും പോളിസി അവസാനിപ്പിക്കാതെ തന്നെ.
കുടുംബത്തിന്‍റെ സുരക്ഷ
മരണമടഞ്ഞ എൽഐസി പോളിസി ഉടമകളുടെ നോമിനികൾക്കോ ഗുണഭോക്താക്കൾക്കോ പോളിസി വ്യവസ്ഥകളും തിരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷനും അനുസരിച്ച് അനുകൂലമായ നിബന്ധനകൾക്കും അധിക ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. ഈ സവിശേഷതകൾ പദ്ധതിയെ വ്യക്തിഗത നിക്ഷേപകർക്ക് ലാഭകരമാക്കുക മാത്രമല്ല, അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയും പരിഗണിക്കുന്നു.
20,000 രൂപ പ്രതിമാസ പെന്‍ഷന്‍ എങ്ങനെ നേടാം?
എല്‍ഐസി സ്മാര്‍ട്ട് പെന്‍ഷന്‍ സ്‌കീം പ്രകാരം പ്രതിമാസം 20,000 രൂപ പെന്‍ഷന്‍ നേടുന്നതിന് നിങ്ങള്‍ കുറഞ്ഞത് 30 ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കേണ്ടി വരും. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന അന്വിറ്റി, പ്രായം എന്നിവയെ അശ്രയിച്ച് ഈ തുകയില്‍ മാറ്റങ്ങള്‍ വരാം എന്നും മനസിലാക്കുക.
പദ്ധതിയുടെ ഭാഗമാകാം
നേരിട്ട് അപേക്ഷിക്കാൻ എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് എൽഐസി ഏജന്റുമാർ, പ്രാദേശിക സിഎസ്‌സി കേന്ദ്രങ്ങൾ എന്നിവയിലൂടെ പ്ലാൻ വാങ്ങാം.ആധാർ കാർഡ്, പാൻ കാർഡ്, വിലാസ തെളിവ്, പ്രായ തെളിവ്, സമീപകാല ഫോട്ടോഗ്രാഫുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ പദ്ധതിയിൽ ചേരുന്നതിന് ആവശ്യമായി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications