നാൽപ്പതാം വയസ് മുതൽ എല്ലാ മാസവും നിശ്ചിത തുക പെൻഷൻ ലഭിക്കുന്ന കാര്യത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? ഏതെങ്കിലും പുതിയ ജോലിയെക്കുറിച്ചാണ് പറയുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. ഒരു നിക്ഷേപ പദ്ധതിയെപ്പറ്റിയാണ് പറയാൻ പോകുന്നത്. 40-ആം വയസ് മുതൽ എല്ലാ മാസവും നിശ്ചിത തുക കയ്യിൽ ലഭിക്കുന്ന പദ്ധതി. നമ്മുടെ സ്വന്തം എൽഐസിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി പറഞ്ഞ് തരാം.
എന്താണ് സരൾ പെൻഷൻ പ്ലാൻ..?
രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) എന്ന് നിങ്ങൾക്കറിയാമല്ലോ. വിവിധ തരത്തിലുള്ള പോളിസികൾ എൽഐസിക്ക് കീഴിലുണ്ട്. ഏത് പ്രായക്കാർക്കും ഏത് സാമ്പത്തിക സ്ഥിതിയിലുള്ളവർക്കും എൽഐസി പോളിസികൾ തിരഞ്ഞെടുക്കാം. ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ ജീവിതകാലം മുഴവനും സ്ഥിരവരുമാനം ഉറപ്പ് തരുന്ന പദ്ധതിയാണ് സരൾ പെൻഷൻ. ഓഹരി വിപണിയുമായി ബന്ധമില്ലാത്ത നോൺലിങ്ക്ഡ് പ്ലാനാണിത്.

40 വയസ്സാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. 80 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. പോളിസി ആരംഭിച്ച് ആറു മാസം പൂര്‍ത്തിയായ ഉപയോക്താക്കള്‍ക്കാണ് വായ്പ സേവനവും സരൾ പെൻഷൻ വാഗ്ധാനം ചെയ്യുന്നു.
സ്‌കീമുകള്‍ രണ്ട് തരം
പ്രധാനമായും രണ്ട് തരത്തിലാണ് സരൾ പെൻഷൻ യോജനയിൽ അംഗങ്ങളാകാൻ സാധിക്കുക.
1. സിംഗിൾ ലൈഫ്
സിംഗിൾ ലൈഫ് പോളിസി, ഉടമയുടെ പേരിൽ തന്നെ തുടരും. ഏത് സാഹചര്യത്തിലും പോളിസി മറ്റൊരാൾക്ക് കൈമാറാൻ കഴിയില്ല. പോളിസി ഹോൾഡർ ജീവിച്ചിരിക്കുന്ന കാലം വരെ പെൻഷൻ ലഭിക്കും. അദ്ദേഹത്തിന്‍റെ മരണശേഷം, അടിസ്ഥാന പ്രീമിയം തുക ആരാണോ നോമിനി അവർക്ക് തിരികെ നൽകും.
2. ജോയിന്‍റ് ലൈഫ്
ജോയിന്‍റ് അക്കൗണ്ട് ദമ്പതികൾക്കും മറ്റും അനുയോജ്യമാണ്. ഇവിടെ പോളിസിയുടമ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവൻ/ അവൾക്ക് പെൻഷൻ കിട്ടും. പോളിയുടമ മരിച്ചാൽ പങ്കാളിക്ക് തുടർന്ന് പെൻഷൻ കിട്ടും. ഇനി രണ്ട് പേരും മരിക്കുന്ന സാഹചര്യം ഉണ്ടായാൽ നിക്ഷേപ തുക നോമിനിക്ക് കിട്ടും.

പ്രതിമാസം 12000 രൂപ പെൻഷൻ
എൽഐസി സരൾ പെൻഷൻ പ്ലാനിൽ പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. അതായത് നിങ്ങൾക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ആ നിക്ഷേപത്തിനനുസരിച്ച് പെൻഷൻ ലഭിക്കും. വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ അല്ലെങ്കിൽ മാസ അടിസ്ഥാനത്തിൽ തുടങ്ങി ഏത് രീതിയിൽ വേണമെങ്കിലും നിക്ഷേപകർക്ക് പെൻഷൻ തുക സ്വീകരിക്കാം.
എൽഐസി കാൽക്കുലേറ്റർ 10 ലക്ഷം രൂപയുടെ ഒരു സിംഗിള്‍ പ്രീമിയത്തില്‍ നിക്ഷേപം നടത്തുന്നു. എങ്കില്‍ നിങ്ങള്‍ക്ക് ഓരോ വര്‍ഷവും 50,250 രൂപാ വീതം ലഭിക്കും. അതായത് എല്ലാ മാസവും 4,187 രൂപ വീതം കൈയ്യിലെത്തുമെന്നര്‍ഥം.
ഇനി 30 ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ എല്ലാ മാസവും പെൻഷനായി 12,388 രൂപ ലഭിക്കും. ഇത് കൂടാതെ ഇനി നിങ്ങള്‍ക്ക് പാതിയില്‍ വച്ച് നിക്ഷേപ തുക തിരികെ വേണമെന്ന് തോന്നിയാല്‍ പിന്‍വലിക്കാനും സൗകര്യം.
എങ്ങനെ പോളിസിയിൽ ചേരാം
താൽപ്പര്യമുള്ള വ്യക്തികൾക്ക് എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.licindia.in വഴി ഓൺലൈനായും ഓഫ്‌ലൈനായും പോളിസി വാങ്ങാവുന്നതാണ്. പോളിസിയിൽ ചേരുന്നതിന് മുൻപ് നിബന്ധകൾ മുഴുവൻ ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications