ഇൻഷുറൻസ് പോളിസിയെന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസിയാണ്. കാരണം കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി രാജ്യത്തെ സാധാരണ മനുഷ്യരുടെ ജീവിതത്തിന് സാമ്പത്തിക സുരക്ഷിതത്വം നൽകാൻ മുൻപന്തിയിലുള്ളത് എൽഐസി തന്നെയാണ്. അതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായി എൽഐസി വളർന്നതും.
എൽഐസി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കുമായി വിവിധ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഏത് സാമ്പത്തിക സ്ഥിതിയിലുള്ളവർക്കും പ്രായത്തിലുള്ളവർക്കും എൽഐസിയുടെ പോളിസികളും ലഭ്യം. വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഏത് കാര്യവും എൽഐസി പോളിസികളിലൂടെ നിറവേറ്റാം.

പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്ക, അവളുടെ വിദ്യാഭ്യാസവും വിവാഹവുമാണ്. പണപ്പെരുപ്പം, റോക്കറ്റ് പോലെ കുതിച്ചുയരുന്ന സ്വർണ വില, അവശ്യസാധനങ്ങളുടെ വില വർദ്ധനവ് തുടങ്ങി പെൺകുട്ടികളുടെ വിവാഹം എന്നാലോചിക്കുമ്പോഴേ മാതാപിതാക്കളുടെ തല കറങ്ങും. എന്നാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം മുതൽ വിവാഹം വരെയുള്ള ടെൻഷൻ ഇല്ലാതാക്കാൻ പെൺകുട്ടികൾക്കായി എൽഐസി നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എൽഐസി കന്യാദാൻ പോളിസി.
മകളുടെ വിവാഹത്തിന് 27 ലക്ഷം രൂപ
എൽഐസി കന്യാദാൻ പോളിസിക്ക് നിങ്ങളുടെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ മാത്രമല്ല, വിവാഹത്തിലെ പണത്തിൻ്റെ പിരിമുറുക്കത്തിൽ നിന്ന് മോചിപ്പിക്കാനും കഴിയും. പോളിസി പ്രകാരം പ്രതിദിനം 121 രൂപ നിക്ഷേപിക്കണം, അതായത് എല്ലാ മാസവും 3,600 രൂപ. അങ്ങനെയെങ്കിൽ 25 വർഷത്തെ പോളിസിയുടെ മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 27 ലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും.
പോളിസി കാലാവധി
എൽഐസി കന്യാദാൻ പോളിസി 13 മുതൽ 25 വർഷം വരെയുള്ള മെച്യുരിറ്റി കാലയളവിലേക്ക് എടുക്കാം. പെൺകുട്ടികളുടെ പേരിലേ പോളിസി തുടങ്ങാൻ സാധിക്കുകയുള്ളു. പോളിസി ഉടമയുടെ പിതാവിന്‍റെ ഏറ്റവും കുറഞ്ഞ പ്രായം 30 വയസും, മകൾക്ക് കുറഞ്ഞത് ഒരു വയസും ഉണ്ടായിരിക്കണം.
നികുതി ആനുകൂല്യങ്ങൾ
1961 -ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള എല്ലാ നികുതി ആനുകൂല്യങ്ങളും കന്യാദാൻ പോളിസി വാഗ്ധാനം ചെയ്യുന്നുണ്ട്.

പോളിസി ഉടമ, അതായത് പെണ്‍കുട്ടിയുടെ രക്ഷിതാവ് പോളിസി കാലയളവില്‍ മരണപ്പെട്ടാല്‍ പോളിസിയുടെ തുടര്‍ന്നുള്ള എല്ലാ ഗഢുക്കളും എല്‍ഐസി നല്‍കും. പോളിസിയുടെ മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ, മുഴുവൻ രൂപയും നോമിനിക്ക് നൽകുകയും ചെയ്യും.
തുക എത്രയെന്നത് പ്രശ്നമല്ല
ഇനി പ്രതിദിനം 121 രൂപ നിക്ഷേപിക്കാൻ സാധിക്കില്ലെന്ന് കരുതി. എങ്കിൽ വെറും 75 രൂപ നിക്ഷേപിച്ചാൽ മതി. അതായത് പ്രതിമാസം ഏകദേശം 2250 രൂപ. നിക്ഷേപത്തിന്‍റെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 14 ലക്ഷം രൂപ ലഭിക്കും. അതായത് തുക നിങ്ങളുടെ ആഗ്രഹപ്രകാരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാമെന്ന് സാരം. കൂടുതൽ തുക നിക്ഷേപരിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ മകൾക്കായി ഉയർന്ന തുക കണ്ടെത്താൻ സാധിക്കും.
എങ്ങനെ പദ്ധതിയിൽ ചേരാം
അടുത്തുള്ള എല്‍ഐസി ഓഫീസിലോ എല്‍ഐസി ഏജന്‍റിനെയോ സമീപിച്ചാൽ എല്‍ഐസി കന്യദാന്‍ പോളിസിയിൽ ചേരാം. പദ്ധതിയിൽ ചേരുന്നതിനായി ആധാർ കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ, വരുമാന സർട്ടിഫിക്കറ്റ്, റെസിഡൻഷ്യൽ പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, മകളുടെ ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ആവശ്യമാണ്.
പോളിസിയുടെ നയ നിബന്ധനകളും മറ്റ് വ്യവസ്ഥകളും വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്‍ഐസി കന്യദാന്‍ പോളിസിയില്‍ നിക്ഷേപിക്കാം. പ്രീമിയം തുക ചെക്കായോ, പണമായോ നല്‍കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
