ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ പലരുടേയും പേടി സ്വപ്നം സാമ്പത്തിക സുരക്ഷയും ആരോഗ്യ സുരക്ഷയുമായിരിക്കും. നിലവിൽ റിട്ടയർമെൻ്റിനായി നിരവധി പദ്ധതികളുണ്ടെങ്കിലും മികച്ച പെൻഷൻ പ്ലാനുണ്ടോ? ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ എൽഐസി റിട്ടയർമെൻ്റ് ജീവിതം സുരക്ഷിതമാക്കുന്നതിനും ആസ്വദിക്കുന്നതിനുമായി നൽകുന്ന ഒരു നിക്ഷേപ ഓപ്ഷനാണ് എൽഐസി സ്മാർട്ട് പെൻഷൻ പ്ലാൻ. ഇതൊരു മികച്ച ആന്വിറ്റി പ്ലാനാണ്.
നിങ്ങളുടെ റിട്ടയർമെൻ്റ് കൂടുതൽ സുഗമമായി ആസൂത്രണം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണിത്. ഗ്രൂപ്പ് സൂപ്പർആനുവേഷൻ സ്കീമുകളിലെ അംഗങ്ങൾക്കും വ്യക്തികൾക്കും അനുയോജ്യമായ ആന്വിറ്റി ഓപ്ഷനുകളും ഈ പ്ലാൻ നൽകുന്നു. ഈ സ്കീമിൽ നിക്ഷേപം തുടങ്ങുന്നതിനു മുന്നേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ...
1. അടിസ്ഥാന യോഗ്യത
എൽഐസിയുടെ ഔദ്യോഗിക രേഖകൾ പ്രകാരം, ഈ സ്കീമിൽ നിക്ഷേപം ആരംഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്. മാത്രമല്ല പരമാവധി പ്രായം 65 മുതൽ 100 വയസ്സ് വരെ വ്യത്യാസപ്പെടുന്നു. അതായത് ഈ പ്രായ പരിധി അപേക്ഷകൻ തിരഞ്ഞെടുക്കുന്ന ആന്വിറ്റി ഓപ്ഷനെ ആശ്രയിച്ചിരിക്കും. അന്വിറ്റി വാങ്ങാൻ ഏറ്റവും കുറഞ്ഞത് 1 ലക്ഷം വേണം. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർക്കും 'ദിവ്യാങ്‌ജൻ' (വൈകല്യമുള്ള ആശ്രിതർ) ഉൾപ്പെടെയുള്ള വ്യക്തിഗത അപേക്ഷകർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം.
2. പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആന്വിറ്റി ഓപ്ഷനുകൾ
ലൈഫ് ടൈം ആന്വിറ്റി (സിംഗിൾ/ജോയിന്റ് ലൈഫ്) : ഈ ആന്വിറ്റി ജീവിതകാലം മുഴുവൻ തുടരും; അതായത് ഒരുമിച്ച് ജീവിക്കുന്നവർക്ക്, (പ്രത്യേകിച്ച് ഭാര്യാ-ഭർത്താക്കൻമാർക്ക്) ഒരാൾ മരണപ്പെട്ടാൽ, മറ്റേ വ്യക്തിക്ക് 100% അന്വിറ്റി നൽകപ്പെടും.
ആയുഷ്കാലം മുഴുവൻ ആന്വിറ്റി ഉറപ്പാണ് : 5, 10, 15, അല്ലെങ്കിൽ 20 വർഷത്തേക്ക് സ്ഥിര ആന്വിറ്റിയുണ്ട്, തുടർന്ന് ആജീവനാന്തം ഇത് നൽകുന്നു.
വർദ്ധിച്ചുവരുന്ന ആന്വിറ്റി : വാർഷികാടിസ്ഥാനത്തിൽ 3% അല്ലെങ്കിൽ 6% എന്ന ലളിതമായ നിരക്കിൽ ആന്വിറ്റി വർദ്ധിക്കുന്നു.
വാങ്ങിയ വിലയുടെ റിട്ടേൺ : വ്യക്തിയുടെ മരണശേഷം അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിനുശേഷം അന്വിറ്റി വാങ്ങിയ വില തിരികെ നൽകുന്നു.

3. നിക്ഷേപത്തിന് മികച്ച നേട്ടം
ഉയർന്ന തുക നിക്ഷേപിക്കുന്ന പോളിസി ഉടമകൾക്ക് മെച്ചപ്പെട്ടതും വർദ്ധിപ്പിച്ചതുമായ ആന്വിറ്റി നിരക്കുകൾ ലഭിക്കും. കൂടാതെ, മരണമടഞ്ഞ എൽഐസി പോളിസി ഉടമകളുടെ നോമിനികൾക്കും മികച്ച നിബന്ധനകൾ ഉറപ്പാക്കാം. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സ്ഥിരമായ വരുമാന സ്രോതസ്സ് ആഗ്രഹിക്കുന്നവർക്ക് ഉയർന്ന ആന്വിറ്റി നിരക്കുകൾ സാമ്പത്തിക സുരക്ഷ നൽകുന്നു.
മരണമടഞ്ഞ എൽഐസി പോളിസി ഉടമകളുടെ നോമിനികൾക്കോ ഗുണഭോക്താക്കൾക്കോ പോളിസി വ്യവസ്ഥകളും തിരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷനും അനുസരിച്ച് മികച്ച ആനുകൂല്യങ്ങൾക്കും നേടാം. വ്യക്തിഗത നിക്ഷേപകർക്ക് നേട്ടം നൽകുന്നതിനൊപ്പം അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ഈ പദ്ധതി പ്രാധാന്യം നൽകുന്നു.
4. വായ്പാ ഓപ്ഷനുകൾ
പോളിസി ആരംഭിച്ച തീയതി മുതൽ മൂന്ന് മാസത്തിന് ശേഷമോ അല്ലെങ്കിൽ ഫ്രീ ലുക്ക് പിരീഡ് അവസാനിച്ചതിന് ശേഷമോ, ഇതിൽ പിന്നീട് വരുന്നത് ഏതാണോ അപ്പോൾ പോളിസി ഉടമകൾക്ക് വായ്പ ഉറപ്പാക്കാം. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പോളിസി അവസാനിപ്പിക്കാതെ തന്നെ വായ്പ നേടാൻ സാധിക്കുന്നു.
മാത്രമല്ല ഗുരുതരമായ അസുഖം അല്ലെങ്കിൽ മുൻകൂട്ടി പ്രതീക്ഷിക്കാത്ത അവസ്ഥകൾ എന്നിവ വരുമ്പോൾ പോളിസി ഭാഗികമായി സറണ്ടർ ചെയ്യാനും അനുവാദമുണ്ട്.
5. അധിക ആനുകൂല്യങ്ങൾ
മരണ ആനുകൂല്യം: നോമിനികൾക്ക് ലംപ്സം പേഔട്ട്, ഇൻസ്റ്റാൾമെന്റുകൾ എന്നിവ തിരഞ്ഞെടുക്കാം.
ജോയിന്റ് ലൈഫ് ആന്വിറ്റി: പങ്കാളികളിൽ ഒരാൾ മരണപ്പെട്ടാൽ ജിവിച്ചിരിക്കുന്ന പങ്കാളിയ്ക്ക് 100% ആന്വിറ്റി തുടരും.
പേഔട്ട് തിരഞ്ഞെടുക്കാം: ആവശ്യകതയ്ക്കും നിങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങൾക്കും അനുസൃതമായി പേഔട്ട് തിരഞ്ഞെടുക്കുക.
എൽഐസി സ്മാർട്ട് പെൻഷൻ പ്ലാൻ വാങ്ങാം..
1. ഓൺലൈൻ മോഡ് വഴി: എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം
2. ഓഫ്‌ലൈൻ മോഡ് വഴി: നിങ്ങൾക്ക് എൽഐസി ഏജന്റുമാർ, അല്ലെങ്കിൽ രാജ്യത്തുടനീളമുള്ള പ്രാദേശിക സിഎസ്‌സി കേന്ദ്രങ്ങൾ എന്നിവയിലൂടെ പ്ലാൻ വാങ്ങാം.
3. ആവശ്യമായ രേഖകൾ: നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, മേൽവിലാസ തെളിവ്, പ്രായം തെളിയിക്കുന്ന രേഖ, ഏറ്റവും പുതിയ ഫോട്ടോഗ്രാഫുകൾ, ബാങ്ക് വിവരങ്ങൾ എന്നിവ നൽകേണ്ടി വരും.
4. ഓപ്ഷനുകൾ തിരഞ്ഞെടുക്കുക: നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആന്വിറ്റിയും പേഔട്ട് ഇടവേളയും തിരഞ്ഞെടുക്കുക. പേഔട്ട് ഫ്രീക്വൻസി പ്രതിമാസം, ത്രൈമാസികം, അർദ്ധ വാർഷികം അല്ലെങ്കിൽ വാർഷിക തരത്തിലായിരിക്കും.
ജോലിയിൽ നിന്ന് വിരമിച്ചവ സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണിത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications