ലൈഫ് സർട്ടിഫിക്കറ്റ് ഉടൻ നേടാം! പെൻഷൻ മുടങ്ങാതെ കിട്ടാൻ എളുപ്പവഴിയുണ്ട്, അറിയേണ്ടതെല്ലാം ഇവിടെ

പെൻഷൻ നിങ്ങളുടെ അവകാശമാണ്. ജോലിയിൽ നിന്നും വിരമിക്കുകയും പ്രായം 60 വയസ്സ് കഴിഞ്ഞവർക്കുമാണ് പെൻഷൻ തുക ലഭിക്കുന്നത്. അതിനാൽ പെൻഷൻ ലഭിക്കുന്നവർക്ക് തീർച്ചയായും ലൈഫ് സർട്ടിഫിക്കേറ്റ് ആവശ്യമുണ്ട്. കാരണം, പെൻഷൻ വാങ്ങുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനാണ് ഈ രേഖ സമർപ്പിക്കുന്നത്. പെൻഷൻ പേയ്‌മെന്റുകളിൽ വഞ്ചനയും ദുരുപയോഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്തരം മാർ​ഗങ്ങൾ സർക്കാർ നിർബന്ധമാക്കിയിരിക്കുന്നത്.

മുൻപ് ബാങ്ക് അല്ലെങ്കിൽ പെൻഷൻ ഓഫീസിൽ നേരിട്ടെത്തിയായിരുന്നു ലൈഫ് സർട്ടിഫിക്കേറ്റ് സമർപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഡിജിറ്റൽ മോഡിൽ സമർപ്പിക്കാം. ജീവൻ പ്രമാൻ എന്നും അറിയപ്പെടുന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) പെൻഷൻകാരുടെ ബയോമെട്രിക് പരിശോധനകൾ എളുപ്പമാക്കുന്നു. വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ ഉപയോഗിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് സ്ഥിരീകരണം വഴിയാണ് ഈ പ്രക്രിയ പൂർത്തിയാക്കുന്നത്.

തടസമില്ലാതെ പെൻഷൻ ലഭിക്കുന്നത് തുടരാൻ പെൻഷൻകാർ ഈ വർഷം നവംബർ 1 നും നവംബർ 30 നും ഇടയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.

ഓൺലൈനായി ലൈഫ് സർട്ടിഫിക്കേറ്റ് നേടുന്നത് എങ്ങനെ?

  • ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷൻ ചെയ്യുന്നതിനു മുന്നേ ബയോമെട്രിക് ഉപകരണം രജിസ്റ്റർ ചെയ്യണം.
  • ഉപയോക്താവ് അവരുടെ ആധാർ നമ്പറും മൊബൈൽ നമ്പറും നൽകണം.
  • രജിസ്ട്രർ ചെയ്ത നമ്പറിലേക്ക് ലഭിച്ച ഒടിപി നൽകിയ ശേഷം അവരുടെ പേരും ഇമെയിൽ ഐഡിയും നൽകണം.
  • പിന്നീട് അവരുടെ വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ ചെയ്യുക.
  • സ്ഥിരീകരണം പൂർത്തിയായാൽ സർട്ടിഫിക്കേറ്റ് ജനറേറ്റ് ചെയ്യാൻ അനുവാദം ലഭിക്കും.
  • അടുത്ത ഘട്ടത്തിൽ പെൻഷൻ വാങ്ങുന്ന വ്യക്തിയുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ, പേര്, PPO നമ്പർ, പെൻഷൻ തരം, അനുമതി നൽകുന്ന അധികാരം, വിതരണ ഏജൻസി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകണം.
  • പെൻഷണർ പുനർവിവാഹം കഴിച്ചോ അതോ വീണ്ടും ജോലി ചെയ്യുന്നുണ്ടോ എന്നും സിസ്റ്റം ചോദിക്കുന്നു.
  • എല്ലാ വിവരങ്ങളും നൽകിയ ശേഷം, പെൻഷണർ രജിസ്റ്റർ ചെയ്ത ബയോമെട്രിക് ഉപകരണം ഉപയോഗിച്ച് അവരുടെ വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ ചെയ്യുന്നു.
  • സ്ഥിരീകരണം പൂർത്തിയായാൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യപ്പെടും.
  • ജീവൻ പ്രമാൺ സർട്ടിഫിക്കറ്റ് ഐഡി അടങ്ങിയ ഒരു എസ്എംഎസ് അംഗീകാരം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കും.
ലൈഫ് സർട്ടിഫിക്കറ്റ് ഉടൻ നേടാം! പെൻഷൻ മുടങ്ങാതെ കിട്ടാൻ എളുപ്പവഴിയുണ്ട്

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്താൽ പെൻഷൻ ഡിസ്ബേഴ്‌സിംഗ് ഏജൻസിക്ക് (പിഡിഎ) ജീവൻ പ്രമാൺ പോർട്ടലിൽ ലോഗിൻ ചെയ്‌ത് സർട്ടിഫിക്കേറ്റ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. മാത്രമല്ല, പെൻഷൻകാർക്കും അവരുടെ സർട്ടിഫിക്കറ്റിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാം.

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്ന രീതികൾ ഏതെല്ലാം?

1. ബാങ്കിലോ സി‌എസ്‌സി സെന്ററിലോ സമർപ്പിക്കാം

പെൻഷൻകാർക്ക് അവരുടെ ബാങ്കിലോ, സിഎസ്‌സി സെൻ്ററിലോ ഓഫ്‌ലൈനായി നേരിട്ട് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.

2. ജീവൻ പ്രമാൺ പോർട്ടൽ വഴി സമർപ്പിക്കാം

ജീവൻ പ്രമാൺ പോർട്ടൽ വഴി ഓൺലൈനായി ലൈഫ് സർട്ടിഫിക്കേറ്റ് സമർപ്പിക്കാം. https://jeevanpramaan.gov.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ പെൻഷൻകാർക്ക് വിരലടയാളം അല്ലെങ്കിൽ ഐറിസ് സ്കാൻ ചെയ്ത് സ്ഥിരീകരണം പൂർത്തിയായാൽ അവരുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സൃഷ്ടിക്കപ്പെടുന്നു. ഇത് ആക്സസ് ചെയ്യാനും എളുപ്പമാണ്.

3. UMANG ആപ്പ് വഴി

യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ് (UMANG) ആപ്പിൽ "ജീവൻ പ്രമാൺ" എന്ന് സെർച്ച് ചെയ്ത് "ജനറേറ്റ് ലൈഫ് സർട്ടിഫിക്കറ്റ്" തിരഞ്ഞെടുക്കാം. ആധാർ നമ്പർ, പിപിഒ നമ്പർ, പെൻഷൻ തരം തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം, പെൻഷൻകാർ ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് സ്വയം സ്ഥിരീകരണം പൂർത്തിയാക്കാം. ഇതോടെ നിങ്ങളുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) ലഭിക്കും.

ആരാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്?

സർക്കാർ, പ്രതിരോധ, സ്വകാര്യ മേഖല പെൻഷനുകൾ സ്വീകരിക്കുന്ന എല്ലാ പെൻഷൻകാരും എല്ലാ വർഷവും അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം;

  1. കേന്ദ്ര, സംസ്ഥാന സർക്കാർ പെൻഷൻകാർ
  2. പ്രതിരോധ മേഖലയിലെ പെൻഷൻകാർ
  3. പെൻഷനർ മരിച്ചാൽ അവരുടെ കുടുംബം
  4. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള പെൻഷൻകാർ

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ

  • ആധാർ നമ്പർ
  • ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ
  • പെൻഷൻ പേയ്‌മെന്റ് ഓർഡർ (പിപിഒ) നമ്പർ
  • പെൻഷൻ ക്രെഡിറ്റ് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് നമ്പർ
  • പെൻഷൻ അനുവദിക്കുന്ന അതോറിറ്റിയുടെ പേര്

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X