മലയാളികളെ സംബന്ധിച്ചിടത്തോളം എൽഐസി പോളിസി എന്ന് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഒരു പക്ഷെ നിങ്ങൾ പലരും എൽഐസി പോളിസിയുടെ പരിരക്ഷ അനുഭവിക്കുന്നവരായിരിക്കും. രാജ്യത്തെ എല്ലാ വിഭാഗങ്ങളേയും ഉൾക്കൊണ്ടാണ് എൽഐസി വിവിധ പോളിസികൾ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ 4 പോളിസികൾ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി.
യുവ ടേം, ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ്, ഡിജി ക്രെഡിറ്റ് ലൈഫ് എന്നിവയാണ് പുതിയ നാല് പോളിസികൾ. പോളിസികളുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് വിശദമായി അറിയാം.
ഓൺലൈനായും ഓഫ്‌ലൈനായും ചേരാം
എല്‍ഐസി യുവ ടേം പ്ലാന്‍ ഓഫ്‌ലൈനായും ഡിജി ടേം ഓണ്‍ലൈനായുമാണ് ലഭ്യമാകുക. എല്‍ഐസി ഏജന്റുമാര്‍ മുഖേനയോ മറ്റോ നേരിട്ട് ചേരാവുന്ന തരത്തിലാണ് യുവ ടേം വിഭാവനം ചെയ്തിരിക്കുന്നത്. എല്‍ഐസി വെബ്‌സൈറ്റ് വഴി ഡിജി ടേമില്‍ ചേരാവുന്നതാണ്. ജീവിതത്തിന്‍റെ തുടക്കത്തില്‍ തന്നെ ടേം ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഈ പ്ലാന്‍.
വായ്പ ബാധ്യത കവര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് എല്‍ഐസി യുവ ക്രെഡിറ്റ് ലൈഫ്. ഇത് ഓഫ്‌ലൈന്‍ മോഡിലാണ് ലഭ്യമാകുക. സമാനമായ സേവനം ലഭിക്കുന്നതിന് എല്‍ഐസി ഡിജി ക്രെഡിറ്റ് ലൈഫിലും ചേരാവുന്നതാണ്. ഭവന, വിദ്യാഭ്യാസ, വാഹന വായ്പകളുടെ ബാധ്യതയില്‍ നിന്ന് സംരക്ഷണം ഉറപ്പുനല്‍കുന്നതാണ് പുതിയ പ്ലാനുകള്‍.

യുവ ടേം / ഡിജി ടേം
എൽഐസിയുടെ യുവ ടേം / ഡിജി ടേം എന്നത് ഒരു നോൺ-പാർ, നോൺ-ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യുവർ റിസ്ക് പ്ലാൻ ആണ്. പോളിസി കാലയളവിൽ പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുകയാണെങ്കിൽ സാമ്പത്തിക പരിരക്ഷ നൽകുന്നതാണ് പോളിസി.
പ്രായപരിധി
പോളിസിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്. 45 വയസ് ആണ് പരമാവധി പ്രായം. 33 വയസ് ആണ് കുറഞ്ഞ മെച്യൂരിറ്റി പ്രായം. പരമാവധി മെച്യൂരിറ്റി പ്രായം 75 വയസ് ആണ്. 50 ലക്ഷമാണ് കുറഞ്ഞ ബേസിക് സം അഷ്വേര്‍ഡ്. അഞ്ചു കോടിയാണ് പരമാവധി ബേസിക് സം അഷ്വേര്‍ഡ്.
സ്ത്രീകൾക്ക് പ്രത്യേക കുറഞ്ഞ പ്രീമിയം നിരക്കുകൾ നൽകുന്നു എന്നതും ഈ സ്കീമിന്‍റെ പ്രത്യേകതയാണ്. പോളിസി കാലാവധിയുടെ അവസാനം വരെ ലൈഫ് അഷ്വേർഡ് നിലനിൽക്കുമ്പോൾ, മെച്യൂരിറ്റി ആനുകൂല്യം നൽകേണ്ടതില്ല.സിംഗിൾ പ്രീമിയം പേയ്‌മെൻ്റിന് കീഴിൽ, മരണ ആനുകൂല്യം സിംഗിൾ പ്രീമിയത്തിൻ്റെ 125% അല്ലെങ്കിൽ മരണശേഷം നൽകുമെന്ന് ഉറപ്പുനൽകിയ സമ്പൂർണ്ണ തുക.

യുവ ക്രെഡിറ്റ് ലൈഫ്/ ഡിജി
യുവ ക്രെഡിറ്റ് ലൈഫ് ഒരു നോണ്‍-പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ മരണ ആനുകൂല്യം കുറയുന്ന ടേം അഷ്വറന്‍സ് പ്ലാനാണിത്.
പ്രായപരിധി
പോളിസിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസ് ആണ്. പരമാവധി പ്രായം 45 വയസ്സാണ്. മിനിമം അടിസ്ഥാന സം അഷ്വേര്‍ഡ് 50 ലക്ഷം രൂപയാണ്. പരമാവധി അടിസ്ഥാന സം അഷ്വേര്‍ഡ് രൂപ അഞ്ചു കോടിയാണ്.
ഈ സ്കീം ഉയർന്ന സം അഷ്വേർഡ് റിബേറ്റ്, സ്ത്രീകൾക്ക് പ്രത്യേക കുറഞ്ഞ പ്രീമിയം നിരക്കുകൾ, പോളിസി ഉടമയുടെ ആവശ്യകതകൾ അടിസ്ഥാനമാക്കി പോളിസിയുടെ തുടക്കത്തിൽ ലോൺ പലിശ നിരക്ക് തിരഞ്ഞെടുക്കൽ തുടങ്ങിയ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
പോളിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്ക് എൽഐസി ഓഫീസിനെയോ ഏജന്‍റിനെയോ ബന്ധപ്പെടാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
