ആധാർ നമ്പർ പോലെ തന്നെ ഏറെ സുപ്രധാനമായ ഒന്നാണ് യുഎഎൻ നമ്പർ. നിങ്ങളുടെ ഇപിഎഫ് സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് ആധാറും യുഎഎൻ നമ്പറും നിർബന്ധമായും ലിങ്ക് ചെയ്തിരിക്കണം. ഇപിഎഫ് പിൻവലിക്കലുകൾ, കെവൈസി അപ്‌ഡേറ്റ്, ട്രാൻസ്ഫർ ക്ലെയിമുകൾ തുടങ്ങിയ ഇപിഎഫ് സേവനങ്ങൾക്കെല്ലാം ഇത് ആവശ്യമുണ്ട്.
ആധാർ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണത്തിനായി ഇപിഎഫ്‌ഒ നിങ്ങളുടെ ആധാർ കാർഡ് പരിശോധിക്കും. ഇതിലൂടെ വഞ്ചനാപരമായ തെറ്റുകൾ തടയാൻ ഇപിഎഫ്ഒക്ക് സാധിക്കും. യുഎഎൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ പിഎഫ് അക്കൗണ്ട് ചിലപ്പോൾ ഉപയോഗിക്കാൻ സാധിക്കണമെന്നില്ല. അല്ലെങ്കിൽ ക്ലെയിം ക്ലോസ് ചെയ്യാൻ അധിക സമയം എടുത്തേക്കാം.
യുഎഎൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് പരിശോധിക്കാം.
ഇപ്പോൾ ഇത്തരം സേവനങ്ങളെല്ലാം ഓൺലൈനായതിനാൽ നിങ്ങൾ വീട്ടിലിരുന്ന് കൊണ്ട് തന്നെ യുഎഎൻ ആധാറുമായി ലിങ്ക് ചെയ്യാം. ആദ്യം ഔദ്യോഗിക ഇപിഎഫ്ഒ പോർട്ടലായ https://unifiedportal-mem.epfindia.gov.in/ സന്ദർശിക്കുക. പോർട്ടലിൽ നിങ്ങളുടെ UAN ഉം പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. എന്നാൽ നേരത്തെ ലോഗിൻ ചെയ്തിട്ടില്ലെങ്കിൽ, ആദ്യം നിങ്ങളുടെ UAN സജീവമാക്കാൻ ശ്രദ്ധിക്കണം.
വെബ്സൈറ്റ് തുറന്നാൽ 'മാനേജ്' ടാബ് എന്ന ഓപ്ഷനു താഴെ 'KYC' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇവിടെയാണ് നിങ്ങളുടെ ആധാർ ലിങ്ക് ചെയ്യുന്ന പ്രക്രിയ ആരംഭിക്കുന്നത്.
കെവൈസി എന്ന വിഭാഗത്തിന് കീഴിൽ നിരവധി രേഖകളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന ഓപ്ഷൻ കാണാം. അതിൽ നിന്നും 'ആധാർ' തിരഞ്ഞെടുക്കുക. അതിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പറും നിങ്ങളുടെ ആധാർ കാർഡിൽ നൽകിയിരിക്കുന്നതുപോലെ നിങ്ങളുടെ പേരും നൽകുക. അതിനു ശേഷം UIDAI സ്ഥിരീകരിക്കുന്നതിനായി 'സേവ്' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇതോടെ നിങ്ങളുടെ ആധാർ വിവരങ്ങൾ UIDAI-യിലേക്ക് സ്ഥിരീകരണത്തിനായി അയയ്ക്കും. എല്ലാ വിവരങ്ങളും പരിശോധിച്ചാൽ തെറ്റുകളില്ലെങ്കിൽ സ്ഥിരീകരണം പൂർത്തിയാക്കും. എന്നാൽ ഇതിന് രണ്ട് ദിവസമെടുത്തേക്കാം. പരിശോധന പൂർത്തിയായ ശേഷം, നിങ്ങളുടെ ആധാറിന് 'തൊഴിലുടമ അംഗീകരിച്ചു' എന്നും, 'UIDAI പരിശോധിച്ചു' എന്നും ഉറപ്പാക്കാം.

ഓഫ്‌ലൈൻ മാർഗത്തിലൂടെയും ലിങ്ക് ചെയ്യാം
ഓഫ്‌ലൈനായും നിങ്ങളുടെ യുഎഎൻ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായ പൂരിപ്പിച്ച ആധാർ സീഡിംഗ് ഫോമും നിങ്ങളുടെ യുഎഎൻ, പാൻ, ആധാർ കാർഡുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികളും സഹിതം നിങ്ങളുടെ അടുത്തുള്ള ഇപിഎഫ്ഒ ഓഫീസ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗസ്ഥന് ഈ ഫോം സമർപ്പിക്കുക. ഫോം സമർപ്പിച്ച് ലിങ്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് എസ്എംഎസ് വഴി ഈ വിവരം അറിയാൻ സാധിക്കും.
ലിങ്ക് ചെയ്യാൻ ഇനിയും വൈകിപ്പിക്കണോ?
ഇപിഎഫ് സേവനങ്ങൾക്ക് ആധാർ-യുഎഎൻ ലിങ്കിംഗ് സുപ്രധാനമാണ്. അതിനാൽ തന്നെ ഇവ രണ്ടും ലിങ്ക് ചെയ്തില്ലെങ്കിൽ പണി കിട്ടും. പിഎഫ് തുക പിൻവലിക്കാൻ പോലും സാധിക്കാതെ വന്നേക്കും. അതിനാൽ വേഗം തന്നെ യുഎഎൻ ആധാറുമായി ലിങ്ക് ചെയ്തോളൂ. ഇതിലൂടെ ലളിതമായ രീതിയിൽ എളുപ്പത്തിൽ പിഎഫ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications