എന്തെങ്കിലും അപ്രതീക്ഷിത ചിലവുകൾ വരുമ്പോൾ കുടുംബ ബജറ്റ് മുഴുവൻ താളം തെറ്റും അല്ലേ. അപ്പോൾ എല്ലാവരും സുഹൃത്തുക്കളോടെ അടുത്ത ബന്ധുക്കളോടൊ പണം കടം വാങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ അതും തികഞ്ഞില്ലെങ്കിൽ വ്യക്തിഗത വായ്പ അഥവാ പേഴ്സണൽ ലോൺ തേടാൻ ബാങ്കിനെ സമീപിക്കും. വിവിധ ബാങ്കുകൾ വ്യത്യസ്ഥ പലിശ നിരക്കുകളാണ് വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് പലിശ നിരക്കുകൾ കൃത്യമായി വിശകലനം ചെയ്യണം.
നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാകും. എന്തായാലും അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകൾക്ക് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുക എത്രയാണെന്നും നമുക്ക് നോക്കാം. 5 വർഷമാണ് വായ്പയുടെ കാലാവധി.
1. എച്ച്ഡിഎഫ്സി ബാങ്ക്
10.5 ശതമാനം മുതലാണ് എച്ച്ഡിഎഫ്സി ബാങ്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ. 10,747 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 1 ലക്ഷം രൂപയാണ് ലോൺ തുകയെങ്കിൽ പ്രതിമാസ തിരിച്ചടവ് തുക 2149 രൂപയാണ്. 4999 രൂപ പ്രോസസ്സിംഗ് ഫീസ് നൽകേണ്ടി വരും.
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 11.15-15.30 ശതമാനം പലിശ നിരക്കാണ് എസ്ബിഐ ഈടാക്കുന്നത്. 10,909-11,974 രൂപയാണ് തിരിച്ചടവ് കാലാവധി. അതേ സമയം 1 ലക്ഷം രൂപയാണ് വായ്പ തുകയെങ്കിൽ തിരിച്ചടവ് തുക 2,182-2,395 രൂപ വരെയാണ്. 1.5 ശതമാനം പ്രോസസ്സിംഗ് ഫീസ് നൽകേണ്ടി വരും.
3. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക് 10.8 ശതമാനം മുതലാണ്. 10,821 രൂപ പ്രതിമാസം തിരിച്ചടക്കേണ്ടി വരും. 2164 രൂപയാണ് വായ്പ തുക 1 ലക്ഷം രൂപയാണെങ്കിൽ പ്രതിമാസം തിരിച്ചടക്കേണ്ടത്. 2 ശതമാനം പ്രോസസ്സിംഗ് ഫീസ് നൽകണം.

4. ആക്സിസ് ബാങ്ക്
10.99 ശതമാനം പലിശ നിരക്കാണ് ആക്സിസ് ബാങ്ക് ഈടാക്കുന്നത്. 5 ലക്ഷം രൂപയുടെ വായ്പയുടെ പ്രതിമാസ തിരിച്ചടവ് 10869 രൂപയും 1 ലക്ഷം രൂപയുടെ വായ്പയ്ക്ക് 2174 രൂപയുമാണ് പ്രതിമാസ തിരിച്ചടവ്. 2 ശതമാനം പ്രൊസസ്സിംഗ് ഫീസ് ഈടാക്കും.
5. കാനറ ബാങ്ക്
10.95 മുതൽ 16.40 ശതമാനം വരെയാണ് 5 ലക്ഷം രൂപയ്ക്ക് കാനറ ബാങ്ക് ഈടാക്കുന്ന പലിശ. 10,859-12,266 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 1 ലക്ഷം രൂപയാണ് വായ്പയെങ്കിൽ 2,172-2,453 വരെയാണ് പ്രതിമാസ തിരിച്ചടവ് തുക. 0.50 ശതമാനം പ്രൊസസ്സിംഗ് ഫീസ് ഈടാക്കും.

6. ഫെഡറൽ ബാങ്ക്
5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 11.49 ശതമാനം മുതലാണ് ഫെഡറൽ ബാങ്ക് പലിശ ഈടാക്കുന്നത്. 10,994 രൂപ മുതലാണ് പ്രതിമാസ തിരിച്ചടവ്. 1 ലക്ഷം രൂപയാണ് വായ്പ തുകയെങ്കിൽ 2,199 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 3 ശതമാനം വരെ പ്രൊസസ്സിംഗ് ഫീസ് ഈടാക്കും.
7. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
11.35-15.45 ശതമാനം വരെയാണ് 5 ലക്ഷം രൂപയുടെ പലിശ നിരക്ക്. 10,959-12,013 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 1 ലക്ഷം രൂപയുടെ വായ്പയ്ക്ക് 2,192-2,403 രൂപ പ്രതിമാസം തിരിച്ചടക്കേണ്ടി വരും. 1 ശതമാനമാണ് പ്രൊസസ്സിംഗ് ഫീസ്.
8. സൗത്ത് ഇന്ത്യൻ ബാങ്ക്
12.85-20.60 ശതമാനം വരെ പലിശയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകൾ ഈടാക്കുന്ന പലിശ നിരക്ക്. 11,338-13,414 രൂപയാണ് പ്രതിമാസ തിരിച്ചടവ്. 2,268-2,683 രൂപയാണ് വായ്പ തുക 1 ലക്ഷമാണെങ്കിൽ പ്രതിമാസം തിരിച്ചടക്കേണ്ടത്. 2 ശതമാനം വരെ പ്രൊസസ്സിംഗ് ഫീസ് നൽകണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications