ഏറ്റവും ജനപ്രിയമായ നിക്ഷേപമാർഗം ഏത് എന്ന് ചോദിച്ചാൽ ഭൂരിപക്ഷം ആളുകളും പറയുക സ്ഥിര നിക്ഷേപം അഥവാ എഫ്.ഡി എന്നായിരിക്കും. ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമായ മികച്ച തിരഞ്ഞെടുപ്പ് തന്നെയാണ് സ്ഥിര നിക്ഷേപം. നിക്ഷേപത്തിന് സുരക്ഷയും ഉറപ്പായ വരുമാനവും എഫ്.ഡി വാഗ്ധാനം ചെയ്യുന്നു. അതുമാത്രമല്ല മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നിരക്കും എഫ്.ഡി നൽകുന്നുണ്ട്.
സ്ഥിര നിക്ഷേപത്തിന്‍റെ കാലാവധിക്കനുസരിച്ച് വ്യത്യസ്ഥത പലിശ നിരക്കുകളാണ് വിവിധ ബാങ്കുകൾ നൽകുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പലിശ ലഭിക്കുന്ന ബാങ്കുകൾ തന്നെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കണം. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് മറ്റ് ചില ആനുകൂല്യങ്ങളുമുണ്ട്. അവ എന്താണെന്നും വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് എത്രയാണെന്നും നോക്കാം.
60 വയസിന് മുകളിൽ
60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതികളാണ് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപം. ഈ എഫ്‌ഡികൾ സാധാരണ എഫ്‌ഡികളേക്കാൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഭാവിയിൽ സ്ഥിര വരുമാനം ഉറപ്പാക്കുന്നു.

കൂടുതൽ പലിശ
സാധാരണ എഫ്ഡികളേക്കാൾ 0.25 ശതമാനം മുതൽ 0.75 ശതമാനം വരെ ഉയർന്ന പലിശനിരക്കാണ് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ വാഗ്ധാനം ചെയ്യുന്നത്. ഈ അധിക പലിശ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഉറപ്പായ വരുമാനം
മുതിർന്ന പൗരന്മാർക്ക് സ്ഥിരമായ വരുമാന സ്രോതസ്സായി എഫ്.ഡി പലിശയെ ആശ്രയിക്കാം. പ്രത്യേകിച്ച് വിരമിച്ചതിന് ശേഷം. സ്ഥിര നിക്ഷേപത്തിന്‍റെ പേഔട്ടുകൾ പ്രതിമാസമോ, ത്രൈമാസികമോ, അർദ്ധ വാർഷികമോ അല്ലെങ്കിൽ വാർഷികമോ ആകാം.
നികുതി ആനുകൂല്യങ്ങൾ
ആദായനികുതി നിയമത്തിലെ സെക്ഷൻ 80TTB പ്രകാരം , മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവയിലെ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയുടെ കിഴിവിന് അർഹതയുണ്ട്. വിരമിച്ചവരുടെ നികുതി ഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
വിവിധ ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുകൾ നോക്കാം.
1. ഫെഡറൽ ബാങ്ക്
400 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഫെഡറൽ ബാങ്ക് 7.90 ശതമാനം പലിശ നൽകുന്നു. അതേസമയം 1 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിൽ 7.3 ശതമാനവും 3 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനവും പലിശ ലഭിക്കും.

2. എച്ച്.ഡി.എഫ്.സി ബാങ്ക്
18 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 7.75 ശതമാനം പലിശ ബാങ്ക് വാഗ്ധാനം ചെയ്യുന്നു. 7.10 ശതമാനമാണ് ഒരു വർഷം കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ. 3 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിൽ 7.5 ശതമാനം പലിശ നേടാം.
3. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
500 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ബാങ്ക് 8.4 ശതമാനം പലിശ നൽകുന്നുണ്ട്. ഒരു വർഷമാണ് നിക്ഷേപമെങ്കിൽ 7 ശതമാനവും 3 വർഷമാണ് നിക്ഷേപമെങ്കിൽ 7.75 ശതമാനം പലിശയും നേടാം.
4. യസ് ബാങ്ക്
18 മാസത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 8.5 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു. 7.75 ശതമാനമാണ് ഒരു വർഷത്തെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ. 3 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിൽ 8 ശതമാനം പലിശ നേടാം.
5. ആർബിഎൽ ബാങ്ക്
18 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപത്തിന് ബാങ്ക് 8.5 ശതമാനം പലിശ നൽകുന്നു. 1 വർഷത്തെ നിക്ഷേപത്തിന് 8 ശതമാനമാണ് പലിശ.
More From GoodReturns

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications