വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യമായി മനസിലാക്കാൻ സാധിക്കാത്ത നിക്ഷേപകർക്ക് സ്ഥിര നിക്ഷേപമാണ് ഏറ്റവും അനുയോജ്യമായ മാർഗം. ഉറപ്പായ വരുമാനത്തിനൊപ്പം സുരക്ഷയും സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കും. 9 ശതമാനം പലിശ നിരക്കുകൾ വരെ വിവിധ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ ലഭിക്കുകയും ചെയ്യും. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് ബാങ്കുകൾ 9 ശതമാനമോ അതിനു മുകളിലോ പലിശ വാഗ്ദാനം ചെയ്യുന്നത്.
9 ശതമാനത്തിൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ പരിചയപ്പെടാം.
1. യൂനിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
നിക്ഷേപങ്ങൾക്ക് മുൻനിര ബാങ്കുകളേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത് പലപ്പോഴും സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9.50 ശതമാനമാണ് യൂനിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നത്. 1001 ദിവസത്തെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനാണ് ബാങ്ക് ഈ പലിശ നൽകുക.

2. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9.21 ശതമാനമാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 750 ദിവസത്തെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനാണ് ബാങ്ക് ഈ പലിശ നൽകുക.
3. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് .
9.10 ശതമാനമാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 2 മുതൽ 3 വർഷം വരെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനാണ് ബാങ്ക് ഈ പലിശ നൽകുക.
4. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
444 ദിവസത്തെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 9 ശതമാനമാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്
5. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
9 ശതമാനം പലിശ നിരക്കാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. 2 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ പലിശ ലഭിക്കുക
6. ജന സ്മോൾ ഫിനാൻസ് ബാങ്ക്
9 ശതമാനം പലിശ നിരക്കാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. 2 മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിനാണ് ഈ പലിശ ലഭിക്കുക
സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ (ഡിഐസിജിസി) ഇൻഷുറൻസ് ലഭിക്കും. 5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഇൻഷുറൻസ് പരിരക്ഷ.
" ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ ശാഖകൾ, പ്രാദേശിക ഏരിയ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ എന്നിവയുൾപ്പെടെ എല്ലാ വാണിജ്യ ബാങ്കുകളും ഡിഐസിജിസി ഇൻഷ്വർ ചെയ്തിരിക്കുന്നു. എല്ലാ സംസ്ഥാന, കേന്ദ്ര, പ്രാഥമിക സഹകരണ ബാങ്കുകളും, അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന, പ്രാദേശിക സഹകരണ സംഘങ്ങളുടെ നിയമം ഭേദഗതി ചെയ്തുകൊണ്ട് സഹകരണ രജിസ്ട്രാർക്ക് ഓർഡർ നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) അധികാരപ്പെടുത്തുന്നു. സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓപ്പറേറ്റീവ് സൊസൈറ്റികൾ ഒരു സഹകരണ ബാങ്കിനെ അവസാനിപ്പിക്കുന്നതിനോ അതിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയെ അസാധുവാക്കുന്നതിനോ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഒരു സഹകരണ ബാങ്ക് അവസാനിപ്പിക്കുന്നതിനോ കൂട്ടിച്ചേർക്കുന്നതിനോ പുനർനിർമിക്കുന്നതിനോ ഒരു നടപടിയും സ്വീകരിക്കരുതെന്ന് രജിസ്ട്രാർ ആവശ്യപ്പെടുന്നു. റിസർവ് ബാങ്കിൽ നിന്നുള്ള നിക്ഷേപ ഇൻഷുറൻസ് സ്കീമിന് കീഴിലാണ്. നിലവിൽ എല്ലാ സഹകരണ ബാങ്കുകളും ഡിഐസിജിസിയുടെ പരിധിയിലാണ്. പ്രാഥമിക സഹകരണ സംഘങ്ങൾ ഡിഐസിജിസി ഇൻഷുറൻസ് ചെയ്തിട്ടില്ല” എന്നാണ് ഡിഐസിജിസിയുടെ വെബ്സൈറ്റിൽ പറയുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications