സ്ഥിരത, സുരക്ഷ, സ്ഥിരമായ വരുമാനം എന്നിവ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡികൾ). സമ്പത്ത് സംരക്ഷണത്തിനും വളർച്ചയ്ക്കും യാഥാസ്ഥിതികവും എന്നാൽ വിശ്വസനീയവുമായ ഒരു വഴി സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. നിക്ഷേപ കാലാവധി, പലിശ എന്നിവയാണ് സ്ഥിര നിക്ഷേപം നടത്തുന്നതിന് മുൻപ് പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉയർന്ന പലിശയുള്ള സ്ഥിര നിക്ഷേപത്തിലൂടെ കൂടുതൽ തുക കാലാവധി പൂർത്തിയാകുമ്പോൾ കണ്ടെത്താൻ സാധിക്കും.
മറ്റൊരു കാര്യം ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള കാലയളവാണ്. ഉദാഹരണത്തിന്, 3 വർഷത്തേക്ക് 3 ലക്ഷം രൂപ നിക്ഷേപിക്കുകയും 8% പലിശ നേടുകയും ചെയ്താൽ മെച്യൂരിറ്റി തുക 3,80,473 രൂപ ആയിരിക്കും. മറുവശത്ത്, 7% പലിശയുള്ള സ്ഥിര നിക്ഷേപമാണെങ്കിൽ മെച്യൂരിറ്റി തുക 3,69,432 രൂപയാകും. അതുകൊണ്ടാണ് എഫ്ഡി നിക്ഷേപത്തിൽ പലിശ വലിയ പങ്ക് വഹിക്കുന്നത്.

സുരക്ഷ, ഉറപ്പായ വരുമാനം
തുക നിക്ഷേപിക്കുന്നതിനും മുൻകൂട്ടി നിശ്ചയിച്ച കാലയളവിൽ പ്രവചിക്കാവുന്ന പലിശ നിരക്ക് നേടുന്നതിനും ഫിക്സഡ് ഡിപ്പോസിറ്റുകൾ സഹായിക്കുന്നു. മാർക്കറ്റ്-ലിങ്ക്ഡ് നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി എഫ്ഡികൾ മൂലധന പരിരക്ഷയും വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് നിക്ഷേപകരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതുവഴി നിക്ഷേപത്തിന്റെ സുരക്ഷ വർധിക്കുകയും ഉറപ്പായ വരുമാനം നേടുകയും ചെയ്യാം.
ഏറ്റവും സൗകര്യം
വിരമിച്ചവർക്ക് അല്ലെങ്കിൽ കുറഞ്ഞ റിസ്ക് ടോളറൻസ് ഉള്ളവർക്ക് സ്ഥിരമായ വരുമാനം സ്ഥിര നിക്ഷേപം ഉറപ്പാക്കുന്നു. അതോടൊപ്പം നിക്ഷേപ കാലാവധിയുടെ കാര്യത്തിൽ എഫ്ഡികൾ ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകരെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളോടും പണലഭ്യത ആവശ്യങ്ങളോടും പൊരുത്തപ്പെടുന്ന ഒരു കാലയളവ് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു. കൂടാതെ, എഫ്‌ഡികൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്നതും ഇന്ത്യയിലുടനീളമുള്ള മിക്ക ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും തുറക്കാനും കഴിയും. ഇത് എല്ലാ പശ്ചാത്തലത്തിലുള്ള വ്യക്തികൾക്കും സൗകര്യപ്രദമായ നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നു.
പലിശ, കാലാവധി എന്നിവ ശ്രദ്ധിക്കണം
എഫ്ഡികളിൽ നിക്ഷേപിക്കുന്നതിനുമുമ്പ്, പലിശനിരക്ക്, കാലാവധി തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. നിക്ഷേപത്തിന് ഏറ്റവും മികച്ച വരുമാനം ഉറപ്പാക്കാൻ വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുക. കൂടാതെ സാമ്പത്തിക ലക്ഷ്യങ്ങളുമായും ലിക്വിഡിറ്റി ആവശ്യകതകളുമായും യോജിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിക്ഷേപത്തിന്റെ കാലാവധി വിലയിരുത്തുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എഫ്ഡികൾ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിൻവലിക്കുന്നതിന് പിഴ ഈടാക്കാം. അതുകൊണ്ടു തന്നെ നിക്ഷേപങ്ങൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും നല്ല സമയം
നിലവിലെ പലിശ നിരക്കുകൾ, വിപണി സാഹചര്യങ്ങൾ, ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യങ്ങൾ തുടങ്ങിയവയെല്ലാം പരിഗണിച്ചായിരിക്കണം നിക്ഷേപിക്കേണ്ട സമയം തീരുമാനമെടുക്കേണ്ടത്. പൊതുവെ പലിശ നിരക്കുകൾ ഉയർന്നു നിൽക്കുമ്പോൾ നടത്തുന്ന നിക്ഷേപങ്ങൾക്ക് നിക്ഷേപ കാലാവധി കഴിയുമ്പോൾ ആകർഷകമായ പലിശ ലഭിക്കും. അതേ സമയം പലിശ നിരക്കുകൾ താഴ്ന്നു നിൽക്കുമ്പോൾ റിട്ടേൺ കുറയും. ഇവിടെ നിരക്കുകൾ സ്ഥിരത കൈവരിക്കുന്നതിനായി അല്പകാലം കാത്തിരിക്കുക എന്നതാണ് ചെയ്യാനുള്ളത്.
സ്ഥിരത, സുരക്ഷിതത്വം, പ്രവചനാതീതമായ വരുമാനം എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ യാഥാസ്ഥിതിക നിക്ഷേപമാണ് സ്ഥിര നിക്ഷേപം. വരുമാനം ഉണ്ടാക്കാനോ, ഒരു പ്രത്യേക ലക്ഷ്യത്തിനായി പണം കണ്ടെത്താനോ, റിട്ടയർമെന്റ് ലൈഫിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനോ ആഗ്രഹിക്കുന്നവർക്ക് സ്ഥിരനിക്ഷേപം ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ് എന്ന് സാരം.
ഫിക്സഡ് ഡിപ്പോസിറ്റുകളിൽ 8% ൽ കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 9 ബാങ്കുകൾ ഏതൊക്കെ എന്ന് നോക്കാം.
1 കോടി രൂപയിൽ താഴെയുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് നൽകുന്ന പലിശയാണിത്. കാലാവധി 1 മുതൽ 2 വർഷം വരെ.
1. ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് - 8.25%
2. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് - 8.25%
3. ഇക്വിറ്റാസ് സ്മാൾ ഫിനാൻസ് ബാങ്ക് - 8.5%
4. ജന സ്മാൾ ഫിനാൻസ് ബാങ്ക് - 8.5%
5. ഫിൻകെയർ സ്മാൾ ഫിനാൻസ് ബാങ്ക് - 8.21%
6. ഉൽക്കർഷ് സ്മാൾ ഫിനാൻസ് ബാങ്ക് - 8.5%
7. സൂര്യോദയ് സ്മാൾ ഫിനാൻസ് ബാങ്ക് - 8.5%
8. എയു സ്മാൾ ഫിനാൻസ് ബാങ്ക് - 8%
9. ആർബിഎൽ ബാങ്ക് - 8%
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications