കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം രക്ഷിതാക്കൾക്ക് എന്നും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഓരോ ദിവസം കഴിയുംതോറും വിദ്യാഭ്യാസച്ചെലവ് വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ചേരേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേന്ദ്രസർക്കാറിന്റെ കീഴിൽ നിരവധി പദ്ധതികളും സ്കോളർഷിപ്പുകളും ഉണ്ട്.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ചില പദ്ധതികൾ പരിചയപ്പെടാം
1. സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം.
250 രൂപ പ്രാരംഭ നിക്ഷേപം നടത്തി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. അതിനുശേഷം ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്.
പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്. 2023-24 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബർ- ഡിസംബർ പാദത്തിൽ സുകന്യ സമൃദ്ധി യോജന പ്രതിവർഷം 8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പദ്ധതിയുടെ പലിശ നിരക്ക് ത്രൈമാസത്തിൽ സർക്കാർ പരിഷ്കരിക്കുന്നു.
2. ബാലികാ സമൃദ്ധി യോജന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ പദ്ധതി. ഈ സ്‌കീമിന് കീഴില്‍ ഒരു പെണ്‍കുട്ടിക്ക് ക്ലാസ് അനുസരിച്ച് 300 രൂപ മുതല്‍ 1000 രൂപ വരെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് ലഭിക്കും.
ധനസഹായം
a) പ്രസവാനന്തര സഹായ തുക 500 രൂപ
b) 15/8/1997-നോ അതിനുശേഷമോ ജനിച്ച് ബാലികാ സമൃദ്ധി യോജനയുടെ കീഴിൽ വരുന്ന പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക സഹായം ലഭിക്കും.
യോഗ്യത
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങളിൽ പെട്ടവരായിരിക്കണം. പെൺകുട്ടികൾ, 1997 ഓഗസ്റ്റ് 15-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. രണ്ട് കുട്ടികൾക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു.
കേന്ദ്ര സർക്കാറാണ് ബാലികാ സമൃദ്ധി യോജന തുടങ്ങിയതെങ്കിലും ഇപ്പോൾ പദ്ധതി സംസ്ഥാന സർക്കാരുകളുടെ കീഴിലാണ്.
3. സിബിഎസ്ഇ ഉഡാൻ സ്കോളർഷിപ്പ്
സിബിഎസ്ഇ മാനവ വിഭവശേഷി മന്ത്രാലയുമായി ചേര്‍ന്ന് ഇന്ത്യയിലെ എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന പദ്ധതിയാണിത്. 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടികളുടെ അക്കൗണ്ടിലേക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 500 രൂപ നല്‍കും.
യോഗ്യത മാനദണ്ഡം
1. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡ്/സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്കൂളുകളിലെ കെവികൾ/എൻവികൾ/സർക്കാർ സ്കൂളുകളിലെ പതിനൊന്നാം ക്ലാസുകളിൽ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും സ്കോളർഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
2. വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും
3. +1 ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിക്കുന്ന പെൺകുട്ടികൾ
4. സ്കോളർഷിപ്പ് ലഭിക്കാൻ ആകെ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം.
5. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
4. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനായി പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ പ്രോത്സാഹന പദ്ധതി
എസ് സി/എസ് ടി(SC/ST) വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ സാമ്പത്തിക ഉന്നമനമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അര്‍ഹയായ പെണ്‍കുട്ടിക്ക് ഈ പദ്ധതി പ്രകാരം 3000 രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായി ലഭിക്കും, കൂടാതെ അവര്‍ക്ക് പത്താംക്ലാസ് പൂര്‍ത്തിയായ ശേഷവും 18 വയസ് പൂര്‍ത്തിയായ ശേഷവും പലിശ സഹിതം പിന്‍വലിക്കാം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications