ഇടത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ വിഭാഗത്തിൽ പെടുന്നതാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ. റിസ്ക് എടുക്കാൻ തയാറായ ഇടക്കാല അല്ലെങ്കിൽ ദീർഘകാല നിക്ഷേപമുള്ളവർക്ക് ഏറ്റവും അനുയോജ്യമായതാണ് മിഡ്-ക്യാപ് ഫണ്ടുകൾ. ലാർജ്-ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് മിഡ്-ക്യാപ് ഫണ്ടുകൾ കൂടുതൽ അപകടസാധ്യത ഉള്ളതാണെങ്കിലും, ഉയർന്ന വരുമാനത്തിനുള്ള സാധ്യത അവ വാഗ്ദാനം ചെയ്യുന്നു. അഞ്ച് വർഷത്തെ റിട്ടേണുകളെ അടിസ്ഥാനമാക്കിയുള്ള ചില മിഡ്-ക്യാപ് ഫണ്ടുകൾ നമുക്കൊന്ന് നോക്കാം. അവയെല്ലാം അഞ്ച് വർഷ കാലയളവിൽ ശ്രദ്ധേയമായ വരുമാനം നൽകിയവയാണെന്ന് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്.
അതിൽ ആദ്യത്തേതാണ്, മോട്ടിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ട്-ഡയറക്റ്റ് പ്ലാൻ എന്ന പദ്ധതി. പ്രതിവർഷം 42.55 ശതമാനമാണ് ഫണ്ട് വരുമാനം നൽകുന്നത്. ഫണ്ടിലെ 10,000 രൂപയുടെ പ്രതിമാസ എസ്.ഐ.പി 16.8 ലക്ഷം രൂപയായി മാറുന്നു. അടുത്തത്, ക്വാണ്ട് മിഡ്‌ക്യാപ് ഫണ്ട്-ഡയറക്റ്റ് പ്ലാനാണ്. ഫണ്ട് 40.8 ശതമാനം വാർഷിക വരുമാനത്തോടെ 10,000 എസ്.ഐ.പിയിൽ 16.14 ലക്ഷം രൂപ റിട്ടേൺ നൽകി. എഡൽവീസ് മിഡ് ക്യാപ് ഫണ്ട് 37.65 ശതമാനത്തിൽ 15 ലക്ഷം രൂപയും നിപ്പോൺ ഇന്ത്യ ഗ്രോത് ഫണ്ട് 36.81 ശതമാനത്തിൽ 14.74 ലക്ഷം രൂപയും റിട്ടേൺ നൽകി.

എച്.ഡി.എഫ്.സി മിഡ് ക്യാപ് ഓപ്പർച്യൂണിറ്റീസ് ഫണ്ട് 10,000 രൂപ പ്രതിമാസ എസ്.ഐ.പിയിൽ 36.32 ശതമാനത്തോടെ അഞ്ച് വർഷത്തിന് ശേഷം 14.56 ലക്ഷം രൂപ റിട്ടേൺ നൽകി. എന്നാൽ, ഇൻവെസ്‌കോ ഇന്ത്യ മിഡ് ക്യാപ് ഫണ്ട് 10,000 രൂപയുടെ പ്രതിമാസ എസ്.ഐ.പിയിൽ 34.34 ശതമാനത്തോടെ 13.90 ലക്ഷം രൂപയാണ് അഞ്ച് വർഷത്തിന് ശേഷം റിട്ടേൺ നൽകിയത്. കോടക് എമെർജിംഗ് ഇക്വിറ്റി ഫണ്ട്,റ്റാറ്റ മിഡ് ക്യാപ് ഗ്രോത് ഫണ്ട് എന്നിവ 34.34 ശതമാനവും 33.07 ശതമാനവും നിക്ഷേപങ്ങൾക്ക് വാർഷിക വളർച്ച നൽകി. അതായത് ആകെ റിട്ടേൺ ലഭിച്ചത് 13.91 ലക്ഷം രൂപയും 13.50 ലക്ഷം രൂപയുമാണ്. ഐ.സി.ഐ.സി.ഐ മിഡ് പ്രുഡൻഷ്യൽ മിഡ് ക്യാപ് ഫണ്ട് 32.78 ശതമാനവും എച്.എസ്.ബി.സി മിഡ് ക്യാപ് ഫണ്ട് 32.42 ശതമാനവും വാർഷിക വരുമാനം വാഗ്ദാനം ചെയ്തു. ഇത് 13.40 ലക്ഷം രൂപയും 13.28 ലക്ഷം രൂപയും എസ്.ഐ.പി നിക്ഷേപങ്ങളിലൂടെ റിട്ടേൺ നൽകി.
മികച്ച റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, മിഡ്-ക്യാപ് ഫണ്ടുകളിൽ നിഷേപിക്കുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെ പൂർണമായും നിങ്ങൾക്ക് വ്യക്തമായിരിക്കണം. നിങ്ങൾ ചെറിയകാലത്തേക്കുള്ള സാമ്പത്തിക നേട്ടങ്ങൾക്കാണോ ദീർഘ കാലത്തേക്കുള്ള സാമ്പത്തിക നേട്ടങ്ങൾക്കാണോ നിക്ഷേപിക്കുന്നത് എന്നതിൽ നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. മിഡ് - ക്യാപ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, എല്ലാ ഫണ്ടുകളിലും ഉള്ളപോലെ മിഡ് - ക്യാപ് ഫണ്ടുകളിലും അപകടസാധ്യതയുണ്ട്. അതിനാൽ, അവയിലെ റിസ്ക്കും വരുമാനവും നിങ്ങൾ പരിശോധിക്കേണ്ടതാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications