സ്ഥിര നിക്ഷേപം എന്നത് ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ സ്ഥിര നിക്ഷേപങ്ങൾ ലഭ്യമാണ്. കാലാവധിക്കനുസരിച്ച് സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കിലും വ്യത്യാസമുണ്ടാകും. കഴിഞ്ഞ രണ്ട് വർഷമായി ബാങ്കുകൾ തുടർച്ചയായി പലിശനിരക്ക് വർധിപ്പിച്ചതിനാൽ നിക്ഷേപകർ സന്തോഷത്തിലാണ്. ചില ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക് 9 ശതമാനത്തിന് മുകളിലാണ്.
മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 9 ശതമാനത്തിന് മുകളിൽ പലിശ നിരക്ക് വാഗ്ധാനം ചെയ്യുന്ന ചെറുകിട ധനകാര്യ ബാങ്കുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 9.5 ശതമാനം പലിശയാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. 3 വർഷമാണ് നിക്ഷേപ കാലാവധി.
2. സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് 9.1 ശതമാനം പലിശ നൽകുന്നു.
3. ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് 9.10 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.

4. ജന സ്‌മോൾ ഫിനാൻസ് ബാങ്ക്
8.75 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ജന സ്‌മോൾ ഫിനാൻസ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. 3 വർഷമാണ് നിക്ഷേപ കാലാവധി.
5. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് 8.65 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
6. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് 8.5 ശതമാനം പലിശ വാഗ്ധാനം ചെയ്യുന്നു.
7. എയു സ്മോൾ ഫിനാൻസ് ബാങ്ക്
3 വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് എയു സ്മോൾ ഫിനാൻസ് ബാങ്ക് 8 ശതമാനം പലിശ നൽകുന്നു.
3 കോടി രൂപ നിക്ഷേപം
3 കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപത്തിനാണ് ചെറുകിട ധനകാര്യ ബാങ്കുകൾ മുകളിൽ സൂചിപ്പിച്ച പലിശ നിരക്കുകൾ വാഗ്ധാനം ചെയ്യുന്നത്.

ചെറുകിട ധനകാര്യ ബാങ്കുകൾ
ചെറുകിട ധനകാര്യ ബാങ്കുകളെ നിയന്ത്രിക്കുന്നത് രാജ്യത്തെ സമ്പൂർണ്ണ വാണിജ്യ ബാങ്കുകളെപ്പോലെ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളാണ്. വാണിജ്യ ബാങ്കുകൾക്കായി ക്യാഷ് റിസർവ് റേഷ്യോ ആവശ്യകതകൾ, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ആവശ്യകത മുതലായ എല്ലാ മാനദണ്ഡങ്ങളും ചെറുകിട ധനകാര്യ ബാങ്കുകൾക്കും ബാധകമാണ്. യോഗ്യതാ മാനദണ്ഡം, പ്രൊമോട്ടർ സംഭാവന എന്നിവ പോലുള്ള മറ്റ് ആവശ്യകതകളും റിസർവ് ബാങ്ക് നിർവചിക്കുന്നു, കാലാകാലങ്ങളിൽ അവ മാറാം.
നിക്ഷേപ സുരക്ഷ
ചെറുകിട ധനകാര്യ ബാങ്കുകളിൽ നിക്ഷേപം നടത്തുകയാണെങ്കിൽ, അവയ്ക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സേവിംഗ്സ്, കറന്റ്, റിക്കറിംഗ് നിക്ഷേപം എന്നിവയും ഇൻഷുറൻസിന് കീഴിൽ വരും. പലിശ തുക അടക്കമാണ് അഞ്ച് ലക്ഷം രൂപ. നിങ്ങൾക്ക് രണ്ട് വ്യത്യസ്ത ചെറുകിട ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപമുണ്ടെങ്കിൽ അവ പ്രത്യേകമായി ഇൻഷ്വർ ചെയ്യപ്പെടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications