ഏറ്റവും ജനകീയമായ റിസ്ക് രഹിത നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് റെക്കറിംഡ് ഡെപ്പോസിറ്റുകള്‍. നിശ്ചിത കാലയളവിലോ, പ്രതിമാസ രീതിയിലോ ബാങ്കുകളിലെ റെക്കറിംഗ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുകയാണ് ഇതില്‍ ചെയ്യുന്നത്. ബാങ്ക് തിരികെ നി
ഏറ്റവും ജനകീയമായ റിസ്ക് രഹിത നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് റെക്കറിംഡ് ഡെപ്പോസിറ്റുകള്‍. നിശ്ചിത കാലയളവിലോ, പ്രതിമാസ രീതിയിലോ ബാങ്കുകളിലെ റെക്കറിംഗ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുകയാണ് ഇതില്‍ ചെയ്യുന്നത്. ബാങ്ക് തിരികെ നിക്ഷേപകന് റിസ്ക് ഇല്ലാത്ത പലിശാദായം തിരികെ നല്‍കുകയും ചെയ്യുന്നു. ചികിത്സാ ആവശ്യങ്ങള്‍ പോലെ പെട്ടെന്ന് അത്യാവശ്യ സാഹചര്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ നിക്ഷേപകന് ഏറെ പ്രയോജനകരമാണ്. നിക്ഷേപത്തിലുള്ള തുക വളരെ എളുപ്പത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ നിക്ഷേപകന് സാധിക്കും.

നിലവില്‍ രാജ്യത്തെ പല ബാങ്കുകളും ഉപയോക്താക്കള്‍ക്കായി റെക്കറിംഗ് നിക്ഷേപ സേവനങ്ങള്‍ നല്കി വരുന്നുണ്ട്. ഓരോ ബാങ്കിലും നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്കില്‍ വ്യത്യാസമുണ്ടായിരിക്കും. റെക്കറിംഗ് നിക്ഷേപങ്ങളില്‍ മികച്ച പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന 4 സ്വകാര്യ മേഖലാ ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നമുക്കിവിടെ പരിശോധിക്കാം.
യെസ് ബാങ്ക്
ഈ സ്വകാര്യ മേഖലാ ബാങ്ക് 6 മാസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. കാലയളവിലേക്ക് 5 ശതമാനം മുതല്‍ 6.50 ശതമാനം വരെയുള്ള പലിശ നിരക്ക് നിക്ഷേപകര്‍ക്ക് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. റെക്കറിംഗ് അക്കൗണ്ട് ഉടമകളായ മുതിര്‍ന്ന പൗരന്മാര്ക്ക് 50 ബേസിസ് പോയിന്റുകള്‍ മുതല്‍ 75 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ന്ന പലിശ നിരക്കും യെസ് ബാങ്ക് നല്‍കുന്നുണ്ട്. 33 മാസം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.
ആര്‍ബിഎല്‍ ബാങ്ക്
ഈ സ്വകാര്യ മേഖലാ ബാങ്കും 6 മാസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവുകളിലേക്കാണ് റെക്കറിംഗ് നിക്ഷേപം നല്‍കുന്നത്. 5.25 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 50 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും. മാസം ഏറ്റവും ചുരുങ്ങിയത് 1,000 രൂപാ വീതം നിക്ഷേപിച്ചു കൊണ്ട് ഒരു വ്യക്തിയ്ക്ക് ആര്‍ബിഎല്‍ ബാങ്കില്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കാം. 2021 സെപ്തംബര്‍ 1 മുതലാണ് ആര്‍ബിഎല്‍ ബാങ്കിന്റെ റെക്കറിംഗ് നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വന്നത്.
ആക്സിസ് ബാങ്ക്
ഈ സ്വകാര്യ മേഖലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നെറ്റ് ബാങ്കിംഗിലൂടെ ഓണ്‍ലൈനായും റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കുവാനുള്ള സൗകര്യം നല്കി വരുന്നുണ്ട്. 6 മാസം മുതല്‍ 10 വര്‍ഷം വരെയാണ് ആക്സിസ് ബാങ്കിലെ റെക്കറിംഗ് നിക്ഷേപങ്ങളുടെ കാലാവധി. പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 500 രൂപാ വീതം നിക്ഷേപിച്ചു കൊണ്ട് റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കാവുന്നതാണ്. 2.50 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഏറ്റവും ചുരുങ്ങിയത് 100 രൂപാ വീതം മാസം നിക്ഷേപിച്ചു കൊണ്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ റെക്കറിംഗ് നിക്ഷേപം ആരംഭിക്കാവുന്നതാണ്. പ്രതിമാസ പരമാവധി നിക്ഷേപ തുക 75,000 രൂപ വരെയാണ്. 6 മാസം മുതല്‍ 10 വര്‍ഷം വരെയാണ് റെക്കറിംഗ് ഡെപ്പോസിറ്റുകളുടെ കാലാവധി. 5 ശതമാനം മുതല്‍ 6 ശതമാനം വരെ പലിശ നിരക്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക.
36,39,48,60 മാസങ്ങളിലേക്കുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. 90, 120 മാസങ്ങളിലെക്കുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 5.25 ശതമാനം പലിശ നിരക്ക് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
