ഇന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയ നിക്ഷേപ മാർഗം മ്യൂച്വൽ ഫണ്ടുകളാണ്. സുരക്ഷിതമായ നിക്ഷേപ മാർഗം എന്നതിനൊപ്പം കുറഞ്ഞ കാലയളവിൽ കൂടുതൽ നിക്ഷേപം നേടാം എന്നതും മ്യൂച്വൽ ഫണ്ടിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളാണ്. മ്യൂച്വൽ ഫണ്ടുകൾ വ്യത്യസ്ത തരത്തിലുണ്ട്. അവ എന്താണെന്നും കഴിഞ്ഞ 10 വർഷത്തിനിടെ കൂടുതൽ ലാഭം നൽകിയ 3 മ്യൂച്വൽ ഫണ്ടുകളെ കുറിച്ചും വിശദമായി അറിയാം.
വ്യത്യസ്ത നിക്ഷേപകരിൽ നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുകയെന്നും എല്ലാവർക്കുമറിയാം. നിക്ഷേപകരിൽ നിന്നും സമാഹരിക്കുന്ന പണം ഇക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും നിക്ഷേപിക്കും.

വിവിധതരം മ്യൂച്വൽ ഫണ്ടുകൾ
ഇക്വിറ്റി ഫണ്ട്: ഇക്വിറ്റികളായി അഥവാ കമ്പനികളുടെ ഓഹരികളായി പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്കീമാണ് ഇത്. ഇക്വിറ്റി ഫണ്ടുകളിൽ ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഡെബ്റ്റ് ഫണ്ട് : ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച റിട്ടേൺ ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ഡെബ്റ്റ് ഫണ്ട് തെരഞ്ഞെടുക്കാം. ബോണ്ട്, കടപ്പത്രം, ഫിക്സഡ് ഡിപ്പോസിറ്റ്, സർക്കാർ സെക്യൂരിറ്റികൾ എന്നിവയിലാണ് ഇത്തരം മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തേണ്ടത്.
ലിക്വിഡ് ഫണ്ട് : ട്രഷറി ബിൽ, സർക്കാർ ബോണ്ടുകൾ എന്നിവയിലേക്ക് ചെറിയ കാലയളവിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു എന്നതാണ് ലിക്വിഡ് ഫണ്ടുകളുടെ പ്രത്യേകത.
ബാലൻസ്ഡ് ഫണ്ട് : ഇക്വിറ്റിയും ഡെറ്റും ചേർന്നതാണ് ബാലൻസ്ഡ് ഫണ്ടുകൾ. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണിവ.
ഗിൽറ്റ് ഫണ്ടുകൾ : പലിശ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. കൂടുതലായും സർക്കാർ സെക്യൂരിറ്റികളിലാണ് ഗിൽറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. സർക്കാർ സുരക്ഷ ഉള്ളതു കൊണ്ട് ഏറ്റവും സുരക്ഷിതമായ മ്യൂച്വൽ ഫണ്ട് ഗിൽറ്റ് ഫണ്ടാണെന്ന് പറയാം.
ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുൻപ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി മനസിലാക്കണം. ഫണ്ട് മാനേജരുടെ പ്രശസ്തി, മ്യൂച്വൽ ഫണ്ട് സ്കീമിന്റെ വിഭാഗം, മാക്രോ-ഇക്കണോമിക് ഘടകങ്ങൾ, സ്കീമിന്റെ വരുമാന ചരിത്രം തുടങ്ങിയവ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ മികച്ച വരുമാനം നൽകിയ 3 മ്യൂച്വൽ ഫണ്ടുകൾ ഇനി വിശദമായി പരിശോധിക്കാം.
1. നിപ്പോൺ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് - 10 വർഷത്തിനിടെ നൽകിയത് 19.41 ശതമാനം വരുമാനം നിപ്പോൺ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 10 വർഷം കൊണ്ട് നിക്ഷേപം 5.89 ലക്ഷമായി ഉയർന്നിട്ടുണ്ടാകും.
2. ക്വാണ്ട് ഫോക്കസ്ഡ് ഫണ്ട് - 10 വർഷത്തിനിടെ നൽകിയത് 18.5 ശതമാനം വരുമാനം 10 വർഷം മുൻപ് ക്വാണ്ട് ഫോക്കസ്ഡ് ഫണ്ടിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് ആ തുക 5.45 രൂപയായി ഉയർന്നിട്ടുണ്ടാകും.
3. എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് - 10 വർഷത്തിനിടെ നൽകിയത് 11.46 ശതമാനം വരുമാനം 1 ലക്ഷം രൂപയുടെ നിക്ഷേപം 10 വർഷത്തിനുള്ളിൽ 4.99 ലക്ഷമായി ഉയരും.
അതായത് കൃത്യസമയത്ത് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗം കണ്ടെത്തിയാൽ ഉയർന്ന തുക വരുമാനം നേടാം. ഇപ്പോഴും വൈകിയിട്ടില്ല. ഇനിയും സമയവും പദ്ധതികളുമുണ്ട്.
മ്യൂച്വൽ ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കാം?
ഇന്ത്യയിലെ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ രണ്ട് വഴികളാണുള്ളത്. ഒന്നാമത്തേത് നേരിട്ടുള്ള നിക്ഷേപം, അല്ലെങ്കിൽ വിതരണക്കാരൻ/ പ്ലാറ്റ്ഫോം വഴി.
ഓൺലൈനായോ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ ഒരാൾക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിയുമായിൽ നേരിട്ട് നിക്ഷേപിക്കാം. നിക്ഷേപകർ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഔദ്യോഗിക സൈറ്റിൽ കയറി ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കണം. വിശദാംശങ്ങൾ കൂടുതൽ പരിശോധിച്ചുറപ്പിച്ച ശേഷം നിക്ഷേപം ആരംഭിക്കാം. കൂടാതെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും നിക്ഷേപം നടത്താം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications