നിങ്ങൾ ഇനിയും ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചിട്ടില്ലേ? ഇനിയും എന്തിനാണ് കാത്തിരിക്കുന്നത് ഉടൻ തന്നെ നിങ്ങൾക്ക് അനുയോജ്യമായ കാർഡ് ഏതെന്ന് തിരഞ്ഞെടുക്കൂ. ആളുകൾ പൊതുവേ ആനുകൂല്യങ്ങൾ നോക്കിയാണ് ക്രെഡിറ്റ് കാർഡുകൾ കണ്ടെത്തുന്നത്. കൂടുതൽ റിവാർഡുകളും ക്യാഷ്ബാക്കും നൽകുന്ന കാർഡുകൾ ആണെങ്കിൽ വിവിധ ആവശ്യങ്ങൾക്ക് ഉപകരിക്കും. ഇന്ത്യയിലെ എല്ലാ പ്രമുഖ ബാങ്കുകളും വിവിധ തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്.
ഓരോ ആവശ്യങ്ങൾക്കും അനുസരിച്ച് പലതരം ക്രെഡിറ്റ് കാർഡുകൾ നിലവിലുണ്ട്. ക്യാഷ്ബാക്ക് ഓപ്ഷനുകൾ ഓരോ ബാങ്കുകളിലും വ്യത്യസ്തമാണ്. ചില ക്യാഷ്ബാക്കുകൾ പ്രത്യേക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതാവും. അത്തരത്തിൽ ക്യാഷ്ബാക്ക് ഓഫർ ചെയ്യുന്ന വിവിധ ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം;

എസ്.ബി.ഐ ക്യാഷ്ബാക്ക് കാർഡ്
ഓൺലൈൻ വഴി നടത്തുന്ന എല്ലാ ഇടപാടുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക് എസ്.ബി.ഐ ക്യാഷ്ബാക്ക് കാർഡ് ഉറപ്പ് നൽകുന്നു. ഓഫ് ലൈൻ വഴിയാണെങ്കിൽ 1 ശതമാനം ക്യാഷ്ബാക്കും നേടാം. എസ്.ബി.ഐ കാർഡ് അക്കൗണ്ടിലേക്ക് നിങ്ങളുടെ ക്യാഷ്ബാക്ക് അടുത്ത രണ്ട് ബിസിനസ് ദിവസങ്ങൾക്കുള്ളിൽ ക്രെഡിറ്റ് ആവുന്നതാണ്.
ആമസോൺ പേ ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡ്
ഐ.സി.ഐ.സി.ഐ ബാങ്കിൻ്റെ ഈ ക്രെഡിറ്റ് കാർഡ് നിങ്ങൾ ഉപയോഗിക്കുമ്പോഴെല്ലാം മികച്ച റിവാർഡ് പോയിൻ്റുകൾ നേടാനാകും.
സ്റ്റാൻഡേർഡ് ചാർട്ടേഡ് ക്യാഷ് ബാക്ക് ക്രെഡിറ്റ് കാർഡ്
ഇന്ധനം, ഫോൺ ബില്ലുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയിൽ നിന്ന് ഈ ക്രെഡിറ്റ് കാർഡ് വഴി 5 ശതമാനം ക്യാഷ്ബാക്ക് ഉറപ്പ് നൽകുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 5 ശതമാനം ക്യാഷ്ബാക്കും മറ്റ് എല്ലാ ചെലവുകൾക്കും 3X റിവാർഡുകളും ഈ കാർഡിലൂടെ ലഭിക്കുന്നു. ഓല ക്യാബ് ബുക്കിംഗിൽ 15 ശതമാനം ക്യാഷ്ബാക്കും ഇത് വാഗ്ദാനം ചെയ്യുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക് മണി-ബാക്ക് ക്രെഡിറ്റ് കാർഡ്
ആമസോൺ, ബിഗ്ബാസ്കറ്റ്, ഫ്ലിപ്കാർട്ട്, റിലയൻസ് സ്മാർട്ട് സൂപ്പർസ്റ്റോർ, സ്വിഗ്ഗി എന്നിവയിലൂടെ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ 10X ക്യാഷ് പോയിൻ്റുകൾ ഉറപ്പ് നൽകുന്നു. 150 രൂപ ചിലവഴിക്കുന്ന ഇ.എം.ഐ, ഇന്ധനം, വാലറ്റ് ലോഡുകൾ/പ്രീപെയ്ഡ് കാർഡ് ലോഡുകൾ, വൗച്ചറുകൾ എന്നിവ ഒഴികെയുള്ള എല്ലാ ചെലവുകൾക്കും രണ്ട് ക്യാഷ് പോയിൻ്റുകളും ലഭിക്കും.
യെസ് ബാങ്ക്
യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് എടുത്തതിനു ശേഷം ആദ്യ 30 ദിവസത്തിനുള്ളിൽ 2,500 രൂപ ചെലവാക്കിയാൽ 250 രൂപയുടെ വെൽകം ക്യാഷ്ബാക്ക് നൽകുന്നു. ഈ ക്രെഡിറ്റ് കാർഡ് വഴി സിനിമാ ടിക്കറ്റ് ബുക്കിംഗിനും പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും 5 ശതമാനം വരെ ക്യാഷ്ബാക്ക് നൽകുന്നു.
ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്
ഗൂഗിൾ പേ വഴി നടത്തുന്ന ബിൽ പേയ്മെന്റുകളായ കറന്റ് ബിൽ, ഗ്യാസ്, ഡി.ടി.എച്ച്, മൊബൈൽ റീച്ചാർജ് എന്നിവയ്ക്ക് ആക്സിസ് കാർഡ് 5 ശതമാനം ക്യാഷ്ബാക്ക് ഉറപ്പ് നൽകുന്നു. സ്വിഗി, സൊമാറ്റോ ഓല എന്നിവ ഉപയോഗിക്കുമ്പോൾ 4 ശതമാനം ക്യാഷ്ബാക്കും മറ്റെല്ലാ ചെലവുകൾക്കും 1.5 ശതമാനം ക്യാഷ്ബാക്കും ഉണ്ട്.
സിറ്റി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ്
സിനിമാ ടിക്കറ്റ് ബുക്കിംഗ്, ടെലിഫോൺ ബിൽ, യൂട്ടിലിറ്റി ബിൽ പേയ്മെൻ്റുകൾ എന്നിവയ്ക്ക് 5 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു.
ആർ.ബി.എൽ ബാങ്കിൻ്റെ പൈസബസാർ ഡ്യുയറ്റ് പ്ലസ് ക്രെഡിറ്റ് കാർഡ്
എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്കും ഓൺലൈൻ ഇടപാടുകൾക്കും 1 ശതമാനം ക്യാഷ്ബാക്ക് ഈ കാർഡ് വഴി നേടാം. ഒപ്പം എല്ലാ യാത്രകൾക്കും ഡൈനിംഗ് ഇടപാടുകൾക്കും 2.5 ശതമാനം ക്യാഷ്ബാക്കും ഉറപ്പ് നൽകുന്നു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications