ഓഹരി നിക്ഷേപങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്ന റിസ്ക് ഘടകങ്ങളും ഏറ്റെടുക്കാന്‍ ആഗ്രഹമില്ലാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ എന്എസ്സിയാണ് നിങ്ങള്‍ക്ക് അനുയോജ്യം. നിലവില്‍ 5 വര്‍ഷമാണ് എന്എസ്സിയുടെ കാലാവധി.
നികുതി ദായകരെല്ലാം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസം ഏറെ കാര്യങ്ങളോര്‍ത്താണ് തല പുകയ്ക്കേണ്ടി വരാറ്. വലിയ തുക നികുതി ഇനത്തില്‍ ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതിനായി നടത്താന്‍ സാധിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ചും അതിനായി കണ്ടെത്തേണ്ടുന്ന പണത്തെത്തുറിച്ചുമൊക്കെയുളള ചിന്തകള്‍ അവയില്‍ ചിലതാണ്.

നിങ്ങള്‍ ആവശ്യത്തിന് പണം കൈയ്യില്‍ ഇല്ലാത്ത അവസ്ഥയിലൂടെ കടന്ന് പോവുകയും നിങ്ങള്‍ക്ക് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്ക്രീമില്‍ (ഇഎല്‍എസ്എസ്) ലോക്ക് ഇന്‍ പീരിഡില്‍ ഉള്‍പ്പെടാത്ത നിക്ഷേപുമുണ്ടെങ്കില് നിങ്ങള്‍ക്ക് മുന്നിലൊരു വഴിയുണ്ട്. ഇനി നിങ്ങള്‍ക്ക് പുതുക്കുവാന്‍ ഒരു ഇഎല്‍എസ്എസ് നിക്ഷേപമില്ലെങ്കില്‍ കൈയ്യില്‍ പണമില്ലാത്ത അവസ്ഥ മറി കടക്കുന്നതിനായി നിങ്ങള്‍ക്ക് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റുകളെ (എന്എസ്സി) ആശ്രയിക്കാവുന്നതാണ്.
ഓഹരി നിക്ഷേപങ്ങളും അതില്‍ ഉള്‍ക്കൊള്ളുന്ന റിസ്ക് ഘടകങ്ങളും ഏറ്റെടുക്കാന്‍ ആഗ്രഹമില്ലാത്ത ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ എന്എസ്സിയാണ് നിങ്ങള്‍ക്ക് അനുയോജ്യം. നിലവില്‍ 5 വര്‍ഷമാണ് എന്എസ്സിയുടെ കാലാവധി. 6.80 ശതമാനം അര്‍ധവാര്‍ഷിക നിരക്കിലാണ് ഇപ്പോള്‍ ലഭിക്കുന്ന പലിശ നിരക്ക്. മുഴുവന്‍ കാലാവധിയിലേക്കും ഈ നിശ്ചിത പലിശ നിരക്കാണ് ലഭിക്കുക. എന്നാല്‍ പിപിഎഫ് അക്കൗണ്ടുകളില്‍ പലിശ നിരക്ക് ഓരോ പാദത്തിലും മാറിക്കൊണ്ടിരിക്കും. ആ മാറിയ പലിശ നിരക്ക് അതിന് മുമ്പേയുള്ള നിക്ഷേപങ്ങള്‍ക്കും ബാധകമായിരിക്കും എന്നതാണ് പിപിഎഫിന്റെ രീതി.
ബാങ്കുകളില്‍ നിന്നും ഈടായി പരിഗണിച്ച് വായ്പ ലഭിക്കും എന്നതാണ് എന്എസ്സിയുടെ ഒരു പ്രധാന സവിശേഷത. നികുതിയിളവിനുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും സമയപരിധി 5 വര്‍ഷമാണെങ്കിലും അവയ്ക്കു മേല്‍ ഇത്തരം സേവനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ നല്കിവരുന്നില്ല.
അതായത് നിലിവില്‍ ഇപ്പോള്‍ നിങ്ങളുടെ കൈയ്യില്‍ പണമില്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ മറ്റ് ബന്ധുക്കളില്‍ നിന്നോ താത്ക്കാലികമായി പണം സ്വരൂപിച്ച് എന്എസ്സി വാങ്ങിക്കാം. 80C വകുപ്പ് പ്രകാരമാണ് നികുതിയിളവ് ലഭിക്കുക. പണമാക്കി മാറ്റിക്കഴിഞ്ഞാല്‍ എന്എസ്സി പാസ്ബുക്ക് പോസ്റ്റ് ഓഫീസ് പതിച്ചു നല്‍കും.
പാസ്ബുക്ക് ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്എസ്സി ഈടിന്മേല് വായ്പ ലഭിക്കുന്നതിനായി ഏതെങ്കിലും ഷെഡ്യൂള്‍ഡ് ബാങ്കിനെയോ, കോ ഓപ്പറേറ്റീവ് ബാങ്കിനെയോ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയേയോ സമീപിക്കാവുന്നതാണ്. വായ്പ്പയായി ലഭിക്കുന്ന തുക കൊണ്ട് നിങ്ങള്‍ക്ക് എന്എസ്സിയില് നിക്ഷേപിക്കുന്നതിനായി വാങ്ങിച്ച പണം തിരികെ നല്‍കാം.
എന്എസ്സി വായ്പ്പകള്‍ രണ്ട് രീതിയില്‍ എടുക്കാം. മുഴുവന്‍ തുകയും വായ്പ്പയായി എടുത്ത് തുല്യമായ പ്രതിമാസ ഗഡുക്കളായി പിന്നീട് തിരിച്ചടയ്ക്കാം. അല്ലെങ്കില്‍ എന്എസ്സിയുടേ ഈടിന്മേല് ഓവര്‍ ഡ്രാഫ്റ്റ് സേവനം സ്വീകരിക്കാം. നമ്മുടെ ആ സമയത്തെ സാമ്പത്തിക നിലയ്ക്കനുസരിച്ചായിരിക്കണം ഏത് തരത്തിലുള്ള വായ്പ്പയാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത്.
എന്എസ്സിയുടെ മുഖവിലയുടെ 80 മുതല്‍ 85 ശതമാനം വരെ ബാങ്കുകള്‍ വായ്പയായി അനുവദിക്കാറുണ്ട്. വ്യക്തിഗത വായ്പ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറഞ്ഞ നിരയ്ക്കാണ് ഇവയ്ക്ക് ഈടാക്കുന്നത്. വായ്പ്പയായി അനുവദിക്കുന്ന തുകയുടെ 1 ശതമാനം പ്രൊസസിംഗ് ചാര്‍ജായും ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications