വിദേശ യൂണിവേഴ്സിറ്റികളില്‍ ഉന്നത പഠനം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും.
വിദേശ യൂണിവേഴ്സിറ്റികളില്‍ ഉന്നത പഠനം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കും. എന്നാല്‍ അതേസമയം നിങ്ങള്‍ക്ക് അനുവദിയ്ക്കുന്ന പരമാവധി വായ്പാ തുകയില്‍ പരിധിയുണ്ടാകും. ബാങ്ക് ഓഫ് ഇന്ത്യ വിദ്യാഭ്യാസ വായ്പ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്ക് 7.55 ശതമാനം മുതല്‍ 9.35 ശതമാനം വരെയാണ്.
പരമാവധി വായ്പാ തുക
പരമാവധി വായ്പാ തുക 20 ലക്ഷം രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 8.8 ശതമാനം മുതല്‍ 9.3 ശതമാനം വരെയാണ് വിദ്യാഭ്യാസ വായ്പയ്ക്കായി പലിശ ഈടാക്കുന്നത്. 1.5 കോടി രൂപ വരെ ഉപയോക്താക്കള്‍ക്ക് എസ്ബിഐയില്‍ നിന്നും വിദ്യാഭ്യാസ വായ്പയായി ലഭിക്കും. 4 ലക്ഷം രൂപയ്ക്ക് മുകളിലാണ് നിങ്ങളുടെ വായ്പാ തുക എങ്കില്‍ മിക്ക ബാങ്കുകളും വീടോ മറ്റ് ആസ്തികളോ ഈടായി ആവശ്യപ്പെടാറുണ്ട്.
ബാങ്കുകളും പലിശ നിരക്കും
ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.55 ശതമാനം മുതല്‍ 9.35 ശതമാനം വരെയാണ് വിദ്യാഭ്യാസ വായ്പയ്ക്കുള്ള പലിശ നിരക്ക്. പരമാവധി 20 ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. ബാങ്ക് ഓഫ് ബറോഡയില്‍ 7.75 ശതമാനം മുതല്‍ 8.90 ശതമാനം വരെയാണ് പലിശ നിരക്ക്. 80 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 8.60 മുതല്‍ 9.10 ശതമാനം വരെയാണ് പലിശ നിരക്ക്. വായ്പയായി ലഭിക്കുന്ന തുകയ്ക്ക് ഇവിടെ പരിധിയില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍
8.80 ശതമാനം മുതല്‍ 9.30 ശതമാനം വരെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിദ്യാഭ്യാസ വായ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്ക്. 1.5 കോടി രൂപ വരെ വായ്പാ തുകയായി ലഭിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 8.80 ശമാനം മുതല്‍ 9.55 ശതമാനം വരെയാണ് പലിശ നിരക്ക്. പരമാവധി തുകയ്ക്ക് പരിധിയില്ല. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ 8.80 ശതമാനം മുതല്‍ 10.05 ശതമാനമാണ് പലിശ നിരക്ക്. 30 ലക്ഷേ രൂപ വരെയാണ് പരമാവധി ലഭിക്കുന്ന വായ്പാ തുക. 10.05 ശതമാനം മുതലാണ് ഫെഡറല്‍ ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്ക്. 20 ലക്ഷം രൂപ വരെയാണ് പരമാവധി ലഭിക്കുന്ന വായ്പാ തുക.
വായ്പാ പ്രക്രിയകള്‍ക്കായുള്ള സമയം
എന്നാല്‍ പൊതുമേഖലാ ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിക്കുമ്പോഴുള്ള പ്രധാന പ്രതിസന്ധി വായ്പാ പ്രക്രിയകള്‍ക്കായുള്ള ദീര്‍ഘമായ സമയമാണ്. എന്നാല്‍ നിങ്ങള്‍ നേരത്തെ വായ്പാ പ്രക്രിയകള്‍ ആരംഭിച്ചാല്‍ ഇതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് മറി കടക്കുവാന്‍ സാധിക്കും. ആവശ്യമായ എല്ലാ രേഖകളും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ പോലും വായ്പ അനുവദിക്കുന്നതിനായി ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും ആവശ്യമായി വരും. നിങ്ങളുടെ കോഴ്സ്, കോളേജ്, യൂണിവേഴ്സിറ്റി തുടങ്ങിയവയെല്ലാം ബാങ്കുകള്‍ കൃത്യമായി പരിശോധിക്കും. പൊതുമേഖലാ ബാങ്കുകളില്‍ കോഴ്സ് പൂര്‍ത്തീകരിച്ച് ആറ് മാസം വരെ തിരിച്ചടവില്‍ ഇളവ് നല്‍കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
