വായ്പാ തിരിച്ചടവില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ഭവന വായ്പാ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, സ്വര്‍ണ വായ്പ , ക്രെഡിറ്റ് കാര്‍ഡ് വായ്പ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള വായ്പാ ബാധ്യതകള്‍ നിലവിലുള്ള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ എപ്പോഴും നിങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവന വായ്പാ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, സ്വര്‍ണ വായ്പ , ക്രെഡിറ്റ് കാര്‍ഡ് വായ്പ അങ്ങനെ ഏതെങ്കിലും തരത്തിലുള്ള വായ്പാ ബാധ്യതകള്‍ നിലവിലുള്ള വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍ എപ്പോഴും നിങ്ങള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് വായ്പാ ഇനത്തില്‍ അടച്ചു തീര്‍ക്കുവാനുള്ള തുക എത്രയും വേഗത്തില്‍ തിരിച്ചടച്ച് വായ്പ അവസാനിപ്പിക്കുന്നതിനാണ്.

വായ്പാ തിരിച്ചടവില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ഒപ്പം നിങ്ങള്‍ ഇക്വിറ്റി ഫണ്ടുകളിലയോ മറ്റ് നിക്ഷേപങ്ങളിലലൂടെയോ നേടുന്ന ആദായം നിങ്ങളുടെ വായ്പാ തിരിച്ചടവ് കാലം വരെ നിങ്ങള്‍ക്ക് അതിലേക്ക് ചേര്‍ക്കുവാനും കഴിയും. വായ്പാ ബാധ്യതകളെല്ലാം അവസാനിച്ച് നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ ആദായം ലഭിച്ചു തുടങ്ങുമ്പോഴാണ് നിങ്ങള്‍ ദീര്‍ഘ കാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കുവാന്‍ ആരംഭിക്കുന്നത്. വായ്പകളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലമാണ്. നിങ്ങളുടെ വരുമാനം മാനദണ്ഡമാക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതാണ് അഭികാമ്യം.

നിങ്ങള്‍ എടുത്തിരിക്കുന്ന വായ്പകള്‍ തിരിച്ചയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നത് വഴി പ്രധാനമായും മൂന്ന് നേട്ടങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുക. ഒന്ന് പലിശ ബാധ്യത കുറയ്ക്കുവാന്‍ സാധിക്കും. രണ്ട്, പൂര്‍ണമായും ബാധ്യതകളില്‍ നിന്ന് മോചിതനാവാന്‍ സാധിക്കും. മൂന്ന്, വായ്പ വഴി ഒരു ആസ്തി സൃഷ്ടിക്കുവാന്‍ സഹായിക്കും. നിങ്ങള്‍ വായ്പാ തിരിച്ചടവ് ആരംഭിക്കും മുമ്പ് നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള മതിയായ നിക്ഷേപം ഉണ്ടെന്ന് ഉറപ്പുവരുത്തണം.

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, നിങ്ങളുടെ റിട്ടയര്‍മെന്റ് കാലത്തേക്ക് മാറ്റി വച്ചിരിക്കുന്ന സമ്പാദ്യം തുടങ്ങിയവ അത്യാവശ്യമല്ലെങ്കില്‍ ഒരിക്കലും വായ്പാ തിരിച്ചടവിന് വേണ്ടി വകമാറ്റി വിനിയോഗിക്കരുത്. ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പയ്ക്കാവണം തിരിച്ചടവില്‍ മുന്‍ഗണന കൊടുക്കേണ്ടത്. ഒന്നിലധികം വായ്പകള്‍ ഉള്ള വ്യക്തികള്‍ക്ക് ഇത്തരത്തില്‍ പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ വായ്പാ തിരിച്ചടവ ക്രമീകരിക്കാം.

ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് പലിശ നിരക്ക് പ്രതിവര്‍ഷം 42 ശതമാനം വരെയാണ്. അതിനാല്‍ തന്നെ ആദ്യം അത് തിരിച്ചടയ്ക്കാം. ഒപ്പം ക്രെഡിറ്റ് കാര്‍ഡ് ബാധ്യതകള്‍ തീര്‍പ്പാക്കാതെ വീണ്ടും അതുപയോഗിച്ച് പുതിയ പര്‍ച്ചേസുകള്‍ നടത്തുന്നത് ഒഴിവാക്കാം. വ്യക്തിഗത വായ്പകള്‍ അടുത്തതായി പരിഗണിക്കാം. നമ്മള്‍ എടുത്തുള്ള എല്ലാ ഉപഭോക്തൃ വായ്പകളും വ്യക്തിഗത വായ്പകളില്‍ പെടുത്താവുന്നതാണ്. തിരിച്ചടവ് ചാര്‍ജുകളും, പ്രൊസസിംഗ് ചാര്‍ജുമുള്‍പ്പെടെ വിലയിരുത്തി ഏറ്റവും ലാഭം ലഭിക്കുന്ന രീതിയില്‍ വേണം ഇവയുടെ തിരിച്ചടവ് നടത്തേണ്ടത്.

അവസാനിക്കാറായ വായ്പകളെക്കാളും പുതിയ വായ്പകള്‍ അടച്ചു തീര്‍ക്കുന്നതിന് ആദ്യ പരിഗണന നല്‍കാം. വാഹന വായ്പ, സ്വര്‍ണ വായ്പ, സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള വായ്പ തുടങ്ങിയവയും ഇതേ രീതിയില്‍ തിരിച്ചടവ് നടത്താം. ഭവനവായ്പ മറ്റ് വായ്പകള്‍ക്ക് ശേഷം തിരിച്ചടവിനായി പരിഗണിക്കുന്നതായിരിക്കും അഭികാമ്യം. വ്യക്തിഗത വായ്പ്പകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയ്ക്ക് തന്നെയായിരിക്കണം തിരിച്ചടവില്‍ മുന്‍ഗണന നല്‍കേണ്ടത്. ഒപ്പം ഭവന വായ്പയ്ക്കും വിദ്യാഭ്യാസ വായ്പയ്ക്കും നികുതി ഇളവിന് അര്‍ഹതയുണ്ടെന്നും ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്.

പല ധനകാര്യ സ്ഥാപനങ്ങളും മോഹന വാഗ്ദാനങ്ങളുമായി നിങ്ങള്‍ക്ക് മുന്നിലുണ്ട്. പ്രീ അപ്രൂവ്ഡ് ലോണ്‍, കുറഞ്ഞ പലിശ നിരക്ക്, ഉപയോഗിക്കുന്നതിന് മാത്രം പലിശ തുടങ്ങി ഓഫറുകള്‍ നിരവധിയാണ്. എന്നാല്‍ എപ്പോഴും വായ്പകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെടുക്കുക എന്നത് പ്രധാനമാണ്. ഇത്തരം പ്രലോഭനങ്ങള്‍ വരുമ്പോള്‍ ഓടിച്ചെന്ന് വായ്പാ ബാധ്യതയ്ക്ക് തലവയ്ക്കാതെ അവയെ വിമര്‍ശ ബുദ്ധിയോടെ നോക്കിക്കാണേണ്ടതുണ്ട്.

ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കടക്കെണിയില്‍ വീഴാതെ സാമ്പത്തിക സുരക്ഷിതത്വത്തോടെ മുന്നോട്ട് പോകാം.

Read more about: money
English summary

loan repayment tips; important things you should know while making repayment of your loan

loan repayment tips; important things you should know while making repayment of your loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X