ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഭവന വായ്പ്പകള്‍. ഭവന വായ്പകളിലെ പലിശ നിരക്കില്‍ ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് കമ്പനികളും തമ്മിലുള്ള മത്സരം കനക്കുകയാണ്.
വീട് വാങ്ങാനും വയ്ക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാര്യം വെറുതെയൊന്നുമല്ല, ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഭവന വായ്പ്പകള്‍. ഭവന വായ്പകളിലെ പലിശ നിരക്കില്‍ ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് കമ്പനികളും തമ്മിലുള്ള മത്സരം കനക്കുകയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയില്‍ ഭവന വായ്പാ നിരക്ക് 15 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. 6.65 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് ഇപ്പോള്‍ ഈ സ്ഥാപനങ്ങളിലെ പലിശനിരക്ക്. ഇതേവഴി പിന്‍പറ്റാന്‍ മറ്റ് കമ്പനികളും മത്സരിച്ചുകൊണ്ടിരിക്കുന്നു. ഭവന ധനകാര്യ കമ്പനികളായ എച്ച്ഡിഎഫ്സി, എല്‍ഐസി ഹൗസിങ് എന്നിവയും അവരുടെ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് ഭൂമിവിലയിലും സാമാന്യേന ഇടിവുണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഭവന വായ്പ കൂടുതല്‍ സുരക്ഷിതമായ വായ്പ മേഖലയാണെന്ന് ബാങ്കുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ തന്നെയും വായ്പ തുക തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന ഉറപ്പ് ഭവനവായ്പകളുടെ കാര്യത്തില്‍ ഉള്ളതിനാലാണത്. ഭവന വായ്പകളില്‍ വീട് തന്നെയാണ് ഈട്. വായ്പാ അടവില്‍ മുടക്കം വന്നാല്‍ ബാങ്കുകള്‍ക്ക് വസ്തു പിടിച്ചെടുക്കാനും ലേലത്തില്‍ വില്‍ക്കാനും സാധിക്കും.

എസ്ബിഐയുടെ ഭവനവായ്പയില്‍ മൊത്തം നിഷ്ക്രിയ ആസ്തിയായുള്ളത് വെറും 0.67% മാത്രമാണ്. പ്രതിദിനം ശരാശരി ആയിരത്തോളം ഭവനവായ്പ ഉപഭോക്താക്കളാണ് എസ്ബിഐക്കുള്ളത്. എസ്ബിഐയുടെ ഭവനവായ്പാ വിഭാഗം ഇപ്പോള്‍ 5 ലക്ഷം കോടി രൂപ മറികടന്നു. ഈ മേഖലയിലെ മൂന്നിലൊന്ന് വിപണി വിഹിതം എസ്ബിഐയുടേതാണ്.
വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ ക്രെഡിറ്റ് സ്കോര്‍, ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതവുമായി പലിശ നിരക്കുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. വായ്പ പലിശ എല്ലാ കാലത്തും സമാന നിരക്കിലായിരിക്കില്ല. ആര്‍ബിഐയുടെ വായ്പനയത്തിനനുസരിച്ച് നിരക്കിലുണ്ടാകുന്ന മാറ്റമാണ് ഇതില്‍ പ്രധാനം. ബോണ്ട് വരുമാനം വര്‍ധിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ റിസര്‍വ് ബാങ്കില്‍നിന്നു വീണ്ടുമൊരു റിപ്പോ നിരക്ക് കുറയ്ക്കലിനു സാധ്യത ഇപ്പോള്‍ പ്രതീക്ഷിക്കുന്നില്ല.
റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2020 മാര്‍ച്ചില്‍ ഭവനവായ്പാ വളര്‍ച്ചയില്‍ ഇടിവുണ്ടായി. കോവിഡ് വ്യാപനം കാരണം 2020-21 കാലയളവില്‍ ഇതേ സ്ഥിതി തുടര്‍ന്നു. 2020 ജനുവരിയി 17.5 ശതമാനമുണ്ടായിരുന്ന ഭവനവായ്പാ വളര്‍ച്ച 2021 ജനുവരി ആയപ്പോഴേക്കും 7.7 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications