പേഴ്സണൽ ലോൺ ആവശ്യമുണ്ടോ? എങ്കിൽ ലോണിന് അപേക്ഷിക്കുന്നതിനു മുന്നേ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് പരിശോധിച്ചോ? എത്രയാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ? ഏതാണ് മികച്ചത്? സത്യത്തിൽ 700നു മുകളിലുള്ള സ്കോർ ഏറ്റവും മികച്ചതാണ്. എന്നാൽ 650നു താഴെ സ്കോറുള്ളവർക്ക് മോശം ക്രെഡിറ്റ് സ്കോറായിരിക്കും. എന്നാൽ ഈ മോശം ക്രെഡിറ്റ് സ്കോറിലുള്ള നിങ്ങൾക്ക് പേഴ്സണൽ ലോൺ ലഭിക്കുമോ?
നിങ്ങൾ 5 ലക്ഷം രൂപയുടെ പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ ആ ബാങ്ക് ചിലപ്പോൾ 11.5 ശതമാനം പലിശയാണ് ഈടാക്കുന്നതെന്ന് കണക്കാക്കുക. എങ്കിൽ കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള ഒരു അപേക്ഷകന് ഇതേ വായ്പ തുക ഇതിലും ഉയർന്ന പലിശയോടെയാവും നൽകുക. ഇതണ് കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ സംഭവിക്കുന്ന മാറ്റം. അതായത് ലോൺ തീർച്ചയായും ലഭിക്കും, എന്നാൽ ഉയർന്ന പലിശയും നൽകേണ്ടി വരും എന്നർത്ഥം.
ഒരു ബാങ്കിൽ 13 മുതൽ 18.25 ശതമാനം വരെയാണ് പേഴ്സണൽ ലോണുകൾക്ക് പലിശയായി ഈടാക്കുന്നതെങ്കിൽ മോശം ക്രെഡിറ്റ് സ്കോറുള്ള വ്യക്തി 18.25 ശതമാനം വരെ പലിശ നൽകണം. എന്നാൽ മികച്ച സ്കോറുള്ള വ്യക്തിയ്ക്ക് 13 ശതമാനത്തിൽ വായ്പ ലഭിക്കും. മോശം ക്രെഡിറ്റ് സ്കോർ ഉള്ളവർക്കും വായ്പ ഉറപ്പാക്കാം. എന്നാൽ അതിനു വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ;
I. ഉയർന്ന പലിശ നിരക്ക് : കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള നിങ്ങൾക്ക് ബാങ്ക് വായ്പ അനുവദിച്ചേക്കാം. എന്നാൽ ഉയർന്ന പലിശ ആവശ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ ഉയർന്ന തുക ഇ.എം.ഐ വഴി അടക്കേണ്ടി വരും. ഇതിന് നിങ്ങൾ തയ്യാറാണെങ്കിൽ വായ്പയ്ക്ക് അപേക്ഷിക്കാം.
2. ചെറിയ തുക ലഭിക്കുന്ന ഇൻസ്റ്റന്റ് ലോൺ: ചെറിയ ലോൺ തുകകൾ പെട്ടെന്ന് തന്നെ വാഗ്ദാനം ചെയ്യുന്ന നിരവധി ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ നിലവിലുണ്ട്. എന്നാൽ ഈ ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ ആർ.ബി.ഐ അംഗീകൃതമായതാണോ അല്ലെങ്കിൽ ആർ.ബി.ഐ-അംഗീകൃത എൻ.ബി.എഫ്.സിയുടെ പങ്കാളിത്തമുള്ളതാണോ എന്ന് പരിശോധിക്കുക. അതിനു ശേഷം മാത്രം വായ്പയ്ക്ക് അപേക്ഷിക്കൂ.
3. പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ : ചില ബാങ്കുകൾ ഒരു പ്രീ-അപ്രൂവ്ഡ് ലോൺ ഓഫർ നൽകിയേക്കാം. അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് ഹിസ്റ്ററി എന്നിവയെ അടിസ്ഥാനമാക്കി നിശ്ചിത തുക ഓഫർ ചെയ്യും. എന്നിരുന്നാലും, ഈ ഓഫറുകൾ സാധാരണയായി ഉയർന്ന പലിശനിരക്ക് ഈടാക്കും.
4. ക്രെഡിറ്റ് സ്കോർ പരിശോധിക്കുക : നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഇടയ്ക്കിടെ പരിശോധിക്കുന്നത് വളരെ നല്ലതാണ്. വായ്പകൾ മുടങ്ങുകയോ മറ്റോ ചെയ്താൽ അത് ഉടൻ തന്നെ തിരിച്ചടച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടാൻ സാധ്യതയുണ്ട്.
5. സുരക്ഷിത ക്രെഡിറ്റ് കാർഡ് : മോശം ക്രെഡിറ്റ് കാർഡ് കാരണം നിങ്ങൾക്ക് വായ്പ ലഭിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കേണം. മികച്ച നേട്ടം ഉറപ്പാക്കാവുന്ന ഒരു സുരക്ഷിത ക്രെഡിറ്റ് കാർഡ് സ്വന്തമാക്കി അതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാവും കൂടുതൽ നല്ലത്.
ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ അതേ സ്കോറിൽ ഉയർന്ന പലിശയോടെ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു പകരം നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കൂ. ക്രെഡിറ്റ് സ്കോർ ഉയർന്നാൽ കുറഞ്ഞ പലിശയോടെ പേഴ്സണൽ ലോൺ സ്വന്തമാക്കാം. മാത്രമല്ല ഏത് വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുന്നേയും ആ ധാനകാര്യ സ്ഥാപനത്തിൻ്റെ വിശ്വാസ്യതയെ കുറിച്ചും അറിഞ്ഞിരിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications