സുരക്ഷിതത്വവും ഉറപ്പായ വരുമാനവും കാരണം സ്ഥിര നിക്ഷേപത്തോട് മലയാളികൾക്ക് ഇഷ്ടം കൂടുതലാണ്. എന്നാൽ വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് വ്യത്യസ്ത പലിശ നിരക്കുകളാണ് വാഗ്ധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപം നടത്തുന്നതിന് മുൻപ് ബാങ്കുകളുടെ പലിശ നിരക്കുകൾ പരിശോധിക്കണം. പരമ്പരാഗത പൊതു, സ്വകാര്യ മേഖല ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചെറുകിട ധനകാര്യ ബാങ്കുകൾ (SFB) രാജ്യത്ത് നിരവധിയാണ്. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ, ചെറുകിട ധനകാര്യ ബാങ്കുകളിലെ അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപത്തിന് പരിരക്ഷയും നൽകുന്നുണ്ട്.
സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന ചെറുകിട ധനകാര്യ ബാങ്കുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. അതോടൊപ്പം 2 വർഷത്തെ കാലയളവിൽ 1 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ എത്ര പലിശ ലഭിക്കുമെന്നും നോക്കാം.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. അതായത് ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന പലിശ. രണ്ട് വർഷത്തിനുള്ളിൽ, ഒരു ലക്ഷം രൂപയുടെ എഫ്ഡി 1.16 ലക്ഷം രൂപയായി വളരും.

ജന സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് വർഷത്തെ എഫ്ഡികൾക്ക് 7.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ 1.16 ലക്ഷം രൂപയായി വളരും.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് വർഷത്തെ കാലാവധിയുള്ള എഫ്ഡികൾക്ക് 7.65 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ തുക 1.15 ലക്ഷം രൂപയായി വളരും.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് വർഷത്തെ എഫ്ഡികൾക്ക് 7.60 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ 1.15 ലക്ഷം രൂപയായി വളരും.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
7.6 ശതമാനം പലിശയാണ് 2 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. 1 ലക്ഷം രൂപ രണ്ട് വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 15000 രൂപ പലിശയായി നേടാൻ സാധിക്കും.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
7.6 ശതമാനം പലിശയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. ഒരു ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ 1.15 ലക്ഷം രൂപയായി വളരും.
എയു സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് വർഷത്തെ എഫ്ഡികൾക്ക് എയു സ്മോൾ ഫിനാൻസ് ബാങ്ക് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം കാലാവധി പൂർത്തിയാകുമ്പോൾ 1.14 ലക്ഷം രൂപയായി വളരും.
എളുപ്പത്തില്‍ നിക്ഷേപങ്ങള്‍ ആരംഭിക്കാം
ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. അതിനായി ബാങ്കിന്റെ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications