കയ്യിലുള്ള പണം ഇരട്ടിയാക്കണോ, ഈ വഴി പരീക്ഷിക്കൂ, നേടാം സുരക്ഷയും ഉയർന്ന പലിശയും

ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രതയുടെ ഏറ്റവും ഉചിതമായ മാർഗ്ഗം നിക്ഷേപമാണ്. ഓരോ വ്യക്തിയും അയാളുടെ സാമ്പത്തിക നിലയ്ക്ക് അനുസരിച്ച് തുക നീക്കിവെക്കുന്നു. രാജ്യത്തെ സ്വകാര്യ- പൊതുമേഖലാ ബാങ്കുകൾ നിരവധി നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, രാജ്യത്തെ ബാങ്കുകളിൽ മാത്രമല്ല പോസ്റ്റ് ഓഫീസിലും നിക്ഷേപ പദ്ധതികൾ ആരംഭിക്കാൻ കഴിയും. ഓരോ വ്യക്തിയുടെയും സാമ്പത്തിക നിലയനുസരിച്ച് വ്യത്യസ്ത നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിലുമുണ്ട്. അവ കൃത്യമായി കണ്ടെത്തുകയും നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുകയും ചെയ്താൽ ഉയർന്ന വരുമാനവും സാമ്പത്തിക ഭദ്രതയും നേടാൻ കഴിയും.

പണം ദീർഘകാലത്തേക്ക് നിക്ഷേപിക്കാനും മികച്ച പലിശ നേടാനും കഴിയുന്ന നിക്ഷേപ പദ്ധതി അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് കിസാൻ വികാസ് പത്ര (കെവിപി). കെവിപിയുടെ പ്രത്യേകതകളും നിബന്ധനകളും വിശദമായി പരിശോധിക്കാം.

പോസ്റ്റ് ഓഫീസിലെ ഏറ്റവും മികച്ച ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഒന്നാണ് കിസാൻ വികാസ് പത്ര. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കുന്ന പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. നിക്ഷേപിച്ച തുക 115 മാസത്തിനുള്ളിൽ ഇരട്ടിയാകുന്നു. നിലവിൽ 7.5 ശതമാനം പലിശയാണ് കിസാൻ വികാസ് പത്ര വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപത്തിന് കേന്ദ്ര സർക്കാറിന്റെ ​ഗ്യാരണ്ടിയുണ്ടെന്നത് സുരക്ഷ ഇരട്ടിയാക്കുന്നു

കയ്യിലുള്ള പണം ഇരട്ടിയാക്കണോ, ഈ വഴി പരീക്ഷിക്കൂ, നേടാം സുരക്ഷയും ഉയർന്ന പലിശയും

1000 രൂപ മുതൽ നിക്ഷേപം തുടങ്ങാം

കിസാൻ വികാസ് പത്ര സ്കീമിൽ കുറഞ്ഞത് 1000 രൂപ നിക്ഷേപിക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഈ സ്കീമിന് കീഴിൽ എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം എന്നതാണ് പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്ന്. ഇതുകൂടാതെ, സിംഗിൾ, ജോയിന്റ് അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് നൽകിയിട്ടുണ്ട്. 7.5 ശതമാനം പലിശ ലഭിക്കുന്നതുകൊണ്ടുതന്നെ നിക്ഷേപ തുക 115 മാസത്തിനുള്ളിൽ ഇരട്ടിയാകും, അതായത്, ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, അത് 115 മാസത്തിനുള്ളിൽ അത് 2 ലക്ഷമായും 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ അത് 20 ലക്ഷം രൂപയായും മാറും.

നിക്ഷേപത്തിന്റെ നേട്ടങ്ങൾ

1. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ കിസാൻ വികാസ് പത്രയെ ബാധിക്കില്ല. അതുകൊണ്ടുതന്നെ ഉറപ്പുള്ള വരുമാനം ലഭിക്കും.

2. കെവിപി അക്കൗണ്ടിൽ കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. പരമാവധി പരിധി ഇല്ല.

3. ഏത് പോസ്റ്റ് ഓഫീസിലും ഈ പദ്ധതിയുടെ അക്കൗണ്ട് തുറക്കാം.

4. കിസാൻ വികാസ് പത്രയുടെ മെച്യൂരിറ്റി കാലയളവ് 115 മാസമാണ്, നിങ്ങൾ തുക പിൻവലിക്കുന്നതുവരെ കെവിപിയുടെ മെച്യൂരിറ്റി വരുമാനത്തിൽ നിന്നും പലിശ ലഭിച്ചു കൊണ്ടേയിരിക്കും.

5. സുരക്ഷിതമായ ലോണുകൾ ലഭിക്കുന്നതിന് നിങ്ങളുടെ കെവിപി സർട്ടിഫിക്കറ്റ് ഈടായി അല്ലെങ്കിൽ സെക്യൂരിറ്റിയായി ഉപയോഗിക്കാം.

ആർക്കൊക്കെ അക്കൗണ്ട് തുറക്കാം

പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ഒറ്റയ്ക്കോ അല്ലെങ്കിൽ ജോയിന്റ് ആയോ അക്കൗണ്ട് തുറക്കാൻ കഴിയും. പ്രായപൂർത്തിയാകാത്തവരുടെയോ മാനസികാവസ്ഥയില്ലാത്ത വ്യക്തിയുടെയോ പേരിൽ ഒരു രക്ഷാധികാരിക്ക് അക്കൗണ്ട് തുറക്കാനാകും. 10 വയസ് പ്രായമുള്ള കുട്ടിക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. ഒരു അക്കൗണ്ട് തുറക്കുമ്പോൾ, ആധാർ കാർഡ്, പ്രായ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, കെവിപി അപേക്ഷാ ഫോം തുടങ്ങിയ രേഖകൾ തുടങ്ങിയവ നൽകണം.

നിക്ഷേപം നേരത്തെ പിൻവലിക്കൽ

നിക്ഷേപിക്കുമ്പോൾ നിശ്ചയിക്കുന്ന കാലാവധിയെത്തുന്നതിന് മുന്‍പ് പണം പിന്‍വലിക്കണമെങ്കിൽ തപാൽ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. രണ്ട് വര്‍ഷവും ആറ് മാസവും പൂര്‍ത്തിയായ ശേഷം അക്കൗണ്ട് അവസാനിപ്പിക്കാൻ കിസാൻ വികാസ് പത്ര അനുവദിക്കുന്നുണ്ട്.

ആദായനികുതി നിയമത്തിലെ സെക്ഷൻ 194 എയുടെ നിലവിലെ വ്യവസ്ഥകൾ അനുസരിച്ച്, കെവിപിയുടെ കാലാവധി പൂർത്തിയാകുമ്പോൾ , പലിശ വരുമാനത്തിൽ നിന്ന് നികുതികൾ കുറയ്ക്കേണ്ടതില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X