വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികൾ ഉണ്ട്. അതുകൊണ്ടുതന്നെ ഏതു തിരഞ്ഞെടുക്കണമെന്ന് ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം സംശയം ഉളവാക്കുന്ന ചോദ്യമാണ്. സാമ്പത്തിക സ്ഥിതി മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുക എന്നതാണ് ആ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം. ദീർഘകാല നിക്ഷേപ പദ്ധതികൾ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കോമ്പൗണ്ടിംഗ് ഫീച്ചറുള്ള പദ്ധതികൾ തന്നെ തിരഞ്ഞെടുക്കണം.
മൂലധനത്തിലും, സമാഹരിച്ച പലിശയിലും ലഭിക്കുന്ന പലിശയുടെ ഫലമായി ഒരു അസറ്റിന്റെ മൂല്യം എങ്ങനെ വളരുന്നു എന്ന് വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് കോമ്പൗണ്ടിംഗ്. വളരെ ചുരുക്കിപ്പറഞ്ഞാൽ കൂട്ട് പലിശ തന്നെ. ഈ പ്രതിഭാസത്തിന്റെ മറ്റൊരു പേരാണ് സംയുക്ത പലിശ. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് , ഇക്വിറ്റി-ലിങ്ക്ഡ് മ്യൂച്വൽ ഫണ്ടുകൾ, ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീമുകൾ , ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്ലാനുകൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവ സംയുക്ത പലിശ വാഗ്ദാനം ചെയ്യുന്ന ചില നിക്ഷേപ പദ്ധതികളാണ്. ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ, സംയുക്ത പലിശ പ്രതീക്ഷയ്ക്കപ്പുറമുള്ള നേടങ്ങൾ നൽകും. നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിക്ഷേപിച്ച പ്രധാന തുകയേക്കാൾ വളരെ കൂടുതലായിരിക്കും.

ചില കണക്കുകൾ പരിശോധിക്കാം
വർഷം 12 ശതമാനം ശരാശരി വരുമാനം നൽകുന്ന ഒരു ഇക്വിറ്റിയിൽ ഒറ്റത്തവണ 120,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ വർഷാവസാനം,14,400 രൂപ പലിശ ലഭിക്കും. അതായത് ആകെ നിക്ഷേപം 1,34,400 രൂപയായി ഉയരും. എന്നാൽ രണ്ടാം വർഷത്തേക്ക്, ഈ 1,34,400 രൂപപ്രധാന തുകയായി മാറും, അതിന് 16,129 രൂപ പലിശ ലഭിക്കും. രണ്ടാം വർഷത്തിന്റെ അവസാനത്തിൽ മൊത്തം ബാലൻസ് മൂല്യം 1,50,529 രൂപയായിരിക്കും. ഈ രീതി നിക്ഷേപ കാലാവധി അവസാനിക്കുന്നതുവരെ തുടരും.
1.20 ലക്ഷം എങ്ങനെ 62.15 ലക്ഷം രൂപയാകും
പ്രതിവർഷം 12 ശതമാനം ശരാശരി വരുമാനം നൽകുന്ന ഒരു ഇക്വിറ്റി-ലിങ്ക്ഡ് പ്രോഗ്രാമിൽ ഒറ്റത്തവണ 120,000 രൂപ നിക്ഷേപിക്കുക. 5 വർഷം കഴിയുമ്പോൾ, 1.20 ലക്ഷം രൂപയുടെ നിക്ഷേപം 2,11,482 രൂപയായി മാറും, അവിടെ 91,482 രൂപ കൂട്ടുപലിശയിലൂടെ മാത്രം ലഭിക്കും. 10 വർഷം കഴിയുമ്പോൾ,1.20 ലക്ഷം രൂപയുടെ നിക്ഷേപം 3,72,702 രൂപയായി മാറും, അതിൽ 2,52,702 രൂപ പലിശയിലൂടെ ലഭിക്കുന്ന പണമായിരിക്കും. 15 വർഷം കഴിയുമ്പോൾ, നിങ്ങളുടെ നിക്ഷേപം 6,56,828 രൂപയായി ഉയരും, അതിൽ 5,36,828 രൂപ മൊത്തം പലിശയായിരിക്കും. 20 വർഷം കഴിയുമ്പോൾ മൊത്തം ബാലൻസ് മൂല്യം 11,57,556 രൂപയായിരിക്കും, അതിൽ 10,37,556 രൂപ പലിശയായിരിക്കും.
25 വർഷത്തിനുള്ളിൽ, ആദ്യ നിക്ഷേപമായ 1.20 ലക്ഷം രൂപ 20,40,008 രൂപയാകും, അതിലെ പലിശ തുക 19,20,008 രൂപയാകും.30ആം വയസിൽ പണം നിക്ഷേപിക്കാൻ തുടങ്ങിയാൽ, 60 വയസാകുമ്പോൾ ആകെ ബാലൻസ് മൂല്യം 35,95,191 രൂപയും കൂട്ടുപലിശയിലൂടെ 34,75,191 രൂപയും നേടാം. അതായത് നിക്ഷേപിച്ച 1.20 ലക്ഷം രൂപ കൂട്ടുപലിശയിലൂടെ 35 വർഷത്തിനുള്ളിൽ ഏകദേശം 29 മടങ്ങ് വർദ്ധിക്കും.
പലിശയിനത്തിൽ 5.09 കോടി എങ്ങനെ നേടാം
30 വർഷത്തേക്ക് എല്ലാ മാസവും 10,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയാൽ ലാഭം എങ്ങനെ എന്ന് പരിശോധിക്കാം. 5 വർഷത്തിനുള്ളിൽ, നിക്ഷേപം 6 ലക്ഷം രൂപയാകും, മൊത്തം ബാലൻസ് തുക 2.11 ലക്ഷം രൂപ പലിശ ഉൾപ്പെടെ 8.11 ലക്ഷം രൂപയാകും. 10 വർഷത്തിനുള്ളിൽ, നിക്ഷേപം 12 ലക്ഷമായി ഉയരും. 10.40 ലക്ഷ്യം രൂപ പലിശ ഉൾപ്പെടെ മൊത്തം ബാലൻസ് തുക 22.40 ലക്ഷം രൂപയും ആയിരിക്കും. 15 വർഷത്തിനുള്ളിൽ,ആകെ നിക്ഷേപം 18 ലക്ഷം രൂപയാകും, മൊത്തം വരുമാനം 47.59 ലക്ഷം രൂപ. അതിൽ 29.59 ലക്ഷം രൂപ പലിശയായിരിക്കും.
20 വർഷത്തിനുള്ളിൽ, ആകെ നിക്ഷേപം 24 ലക്ഷം രൂപയാകും. 67.99 ലക്ഷം രൂപ പലിശ ഉൾപ്പെടെ മൊത്തം ബാലൻസ് 91.99 ലക്ഷം രൂപയായി വളരും. ഈ ഘട്ടത്തിലെ മൊത്തം വരുമാനം നിങ്ങൾ നിക്ഷേപിച്ച പണത്തിന്റെ ഏകദേശം നാലിരട്ടിയാണ്. 25 വർഷത്തിനുള്ളിൽ, നിങ്ങളുടെ 30 ലക്ഷം രൂപയുടെ നിക്ഷേപം പലിശ ഉൾപ്പെടെ 1.70 കോടി രൂപയായി മാറും. 30 വർഷത്തിനുള്ളിൽ, നിക്ഷേപം 36 ലക്ഷം രൂപയാകും, വരുമാനം 2.72 കോടി രൂപ പലിശ ഉൾപ്പെടെ 3.08 കോടി രൂപയാകും. അതായത് നിക്ഷേപത്തിന്റെ 8.5 ഇരട്ടിയിലധികം.
കോമ്പൗണ്ടിംഗ് ഓപ്ഷനുള്ള നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്നതാണ് ദീർഘകാല നിക്ഷേപത്തിന് നല്ലത് എന്നാണ് മുകളിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. റിട്ടയർമെന്റ് ജീവിതം സാമ്പത്തിക ഭദ്രതയുള്ളതാക്കി മാറ്റാൻ കോമ്പൗണ്ടിംഗ് നിക്ഷേപകനെ വളരെ വലിയ രീതിയിൽ സഹായിക്കുന്നു. കണക്കുകൾ കൃത്യമായി മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്താൽ വലിയ നേട്ടം കോമ്പൗണ്ടിംഗിലൂടെ നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
