2025 കേന്ദ്ര ബജറ്റിനു ശേഷം ഫെബ്രുവരി 7 ന് നടന്ന സാമ്പത്തിക നയത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് 6.25 ശതമാനമാക്കി. ഇത് വർഷങ്ങൾക്കു ശേഷമുള്ള വലിയ മാറ്റമായിരുന്നു. മാത്രമല്ല പുതിയ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ആദ്യത്തെ സാമ്പത്തിക നയ പ്രഖ്യാപനമായിരുന്നു ഇത്. പലിശ നിരക്ക് കുറച്ചതോടെ വായ്പ എടുക്കുന്നവരുടെ, പ്രത്യേകിച്ച് ഭവന വായ്പ എടുക്കുന്നവർക്ക് പലിശ നിരക്കിൽ ഇളവുണ്ടാവും.
ആർ.ബി.ഐ നിയന്ത്രണങ്ങൾ അനുസരിച്ച്, ബാങ്കുകൾ ഓരോ പാദത്തിലും ഒരിക്കലെങ്കിലും പലിശ നിരക്കുകൾ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യണം. ആർ.ബി.ഐ പലിശ നിരക്ക് കുറച്ചതോടെ നിരവധി ബാങ്കുകൾ അവരുടെ ഭവനവായ്പ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ട്. നിരക്ക് കുറച്ചതിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളെ കുറിച്ച് അറിയാം...
വീട് എന്നത് ഏതൊരു വ്യക്തിയുടേയും സ്വപ്നമാണ്. കുറഞ്ഞ പലിശ നിരക്ക് സാധാരണക്കാർക്ക് അവരുടെ വായ്പാ ബാധ്യതയിൽ അൽപം ഇളവ് നൽകുന്നു.
നിലവിലെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച്, 20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക്, മുൻനിര ബാങ്കുകൾ 8.10 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്കുകൾ ഈടാക്കുന്നുവെന്നാണ് പറയുന്നു. ഇത്തരത്തിൽ താരതമ്യേന കുറഞ്ഞ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഏതെല്ലാം....
1. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും
മറ്റു ബാങ്കുകളെ അപേക്ഷിച്ച് ഏറ്റവു കുറഞ്ഞ ഭവന വായ്പാ പലിശ നിരക്കായ 8.10 ശതമാനമാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും നൽകുന്നത്. 20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയ്ക്ക് നിങ്ങളുടെ പ്രതിമാസ ഇ.എം.ഐ 843 രൂപയായിരിക്കും.
2. ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്
ഈ നാല് ബാങ്കുകളും 8.15 ശതമാനം മുതൽ പലിശ നിരക്ക് ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ പ്രതിമാസ ഇ.എം.ഐ 846 രൂപയായിരിക്കും.

3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഭവന വായ്പകൾക്ക് എസ്.ബി.ഐ 8.25 ശതമാനം മുതൽ പലിശ ഈടാക്കുന്നു. ഇതും താരതമ്യേന മികച്ച പലിശയാണ്. ഇവിടെ 20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ പ്രതിമാസ ഇ.എം.ഐ 852 രൂപയായിരിക്കും.
4. ബാങ്ക് ഓഫ് ഇന്ത്യ
ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകൾക്ക് 8.30 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇ.എം.ഐ തുക 855 രൂപയായിരിക്കും.
5. ഐ.ഡി.ബി.ഐ ബാങ്ക്
ഐ.ഡി.ബി.ഐ ബാങ്ക് 8.50 ശതമാനം മുതൽ പലിശ ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ ഭവനവായ്പക്ക് പ്രതിമാസം 868 രൂപയായിരിക്കും ഇ.എം.ഐ തിരിച്ചടവ്.
6. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്
ഈ 4 ബാങ്കുകളും 8.75 ശതമാനം മുതൽ ഭവന വായ്പക്ക് പലിശ ഈടാക്കുന്നു. 20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ വായ്പക്ക് ഇ.എം.ഐ 884 രൂപയായിരിക്കും.
7. യെസ് ബാങ്ക്
യെസ് ബാങ്ക് 9 ശതമാനം മുതലാണ് ഭവന വായ്പകൾക്ക് പലിശ ആവശ്യപ്പെടുന്നത്. ഇവിടെ 20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇ.എം.ഐ 900 രൂപയായിരിക്കും.
20 വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്പയുടെ ഇ.എം.ഐ കണക്കാക്കിയത് ഓരോ പലിശയുടെ അടിസ്ഥാനത്തിലാണ്. വായ്പാ തുക വർദ്ധിക്കുന്നതിന് അനുസരിച്ച് പ്രതിമാസ തുകയും വർദ്ധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
