സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ മുന്‍നിര ബാങ്കുകളെല്ലാം കുറച്ചു കൊണ്ടിരിക്കുകയാണ്. മൂലധനത്തിന്മേലുള്ള സുരക്ഷിതത്വവും സ്ഥിരമായ ആദായവും ആഗ്രഹിച്ച് നിക്ഷേപം നടത്തുന്ന റിസ്ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകരാണ്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ മുന്‍നിര ബാങ്കുകളെല്ലാം കുറച്ചു കൊണ്ടിരിക്കുകയാണ്. മൂലധനത്തിന്മേലുള്ള സുരക്ഷിതത്വവും സ്ഥിരമായ ആദായവും ആഗ്രഹിച്ച് നിക്ഷേപം നടത്തുന്ന റിസ്ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകരാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്. പ്രധാന ബാങ്കുകളെല്ലാം തന്നെ മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിക്ഷേപകര്‍ക്ക് നല്കുന്നതിനേക്കാളും ഉയര്‍ന്ന പലിശ നിരക്ക് സ്ഥിര നിക്ഷേപത്തിന്മേല് നല്കി വരുന്നുണ്ട്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 6 ശതമാനം വരെയാണ്.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള മികച്ച നിക്ഷേപ പദ്ധതികള്‍
അതിനൊപ്പം ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അടുത്ത പാദത്തില്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കുന്നതിനുള്ള സാധ്യതകളും സാമ്പത്തീക മേഖലയിലെ വിദഗ്ധര്‍ മുന്നില്‍ കാണുന്നു. നിലവില്‍ ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ചെറുകിട നിക്ഷേപ പദ്ധതികളില്‍ നിന്നും തുടര്‍ന്ന് ലഭിക്കും. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ നിക്ഷേപവും സ്ഥിരമായ വരുമാനവും ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച അഞ്ച് നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
1. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്)
അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അഥവാ എസ്സിഎസ്എസ്. ഒരു വ്യക്തിയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ എസ്സിഎസ്എസില് ആരംഭിക്കുവാന്‍ സാധിക്കും. എന്നാല്‍ അതേ സമയം എത്ര അക്കൗണ്ടുകള്‍ സ്വന്തം പേരില്‍ ഉണ്ടെങ്കിലും ഒരു വ്യക്തിയ്ക്ക് നടത്താവുന്ന പരമാവധി നിക്ഷേപം 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തീക വര്‍ഷത്തിലെ ഓരോ പാദത്തിലും എസ്സിഎസ്എസ് പദ്ധതിയുടെ പലിശ നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും.
നിലവിലെ ഏപ്രില്‍ - ജൂണ്‍ പാദത്തിലെ പലിശ നിരക്ക് 7.4 ശതമാനമാണ്. നിങ്ങള്‍ ഏത് പലിശ നിരക്കിലാണോ നിക്ഷേപം നടത്തുന്നത്, അതേ നിരക്കിലായിരിക്കും നിക്ഷേപ കാലാവധി അവസാനിക്കുന്നത് വരെ നിങ്ങള്‍ക്ക് പലിശ ലഭിക്കുക. നിക്ഷേപത്തിന് ശേഷം പലിശ നിരക്കില്‍ വരുന്ന മാറ്റം നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കില്ല എന്നര്‍ഥം.
എസ്സിഎസ്എസ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ ആദായം പൂര്‍ണമായും നികുതി ബാധ്യതയുള്ളവയാണ്. മറ്റു ശ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്നതിന് കീഴിലാണ് അത് കാണിക്കേണ്ടത്.
2. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം (പിഒഎംഐഎസ്)
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അഥവാ പിഒഎംഐഎസ് എന്നതും 5 വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. ഒരിക്കല്‍ നിക്ഷേപം നടത്തിയാല്‍ നിക്ഷേപ കാലാവധി അവസാനിക്കും വരെ അതേ പലിശ നിരക്കായിരിക്കും നിക്ഷേപകന് ലഭിക്കുക. നിലവിലെ ഏപ്രില്‍ - ജൂണ്‍ പാദത്തില# ലഭിച്ചുകൊണ്ടിരിക്കുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്. ഒരാള്‍ക്ക് പിഒഎംഐഎസ് പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 4.5 ലക്ഷം രൂപയാണ്. എന്നാല്‍ ജോയ്ന്റ് അക്കൗണ്ടുകളാണെങ്കില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം. പേര് സൂചിപ്പിക്കും പോലെ തന്നെ ഓരോ മാസവുമാണ് പദ്ധതിയില്‍ നിന്നും നിക്ഷേപകന് പലിശ ലഭിക്കുക.
3. പ്രധാന് മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ)
പ്രധാന് മന്ത്രി വയ വന്ദന യോജന പദ്ധതി 2023 മാര്‍ച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 7.40 ശതമാനം നിരക്കിലാണ് പദ്ധതിയ്ക്ക് കീഴില്‍ ഇപ്പോള്‍ പ്രതിമാസ പെന്ഷന് നല്കി വരുന്നത്. ഓരോ സാമ്പത്തീക വര്‍ഷത്തിന്റെയും തുടക്കത്തില്‍ ഏപ്രില്‍ 1ന് പദ്ധതിയുടെ പലിശ നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിക്കും. അതിനനുസരിച്ച് നിക്ഷേപകരുടെ പെന്ഷന് തുകയിലും മാറ്റം വരും. 10 വര്‍ഷത്തേക്കുള്ള ഈ നിക്ഷേപ പദ്ധതിയില്‍ പരമാവധി നിക്ഷേപിക്കുവാന്‍ സാധിക്കുന്ന തുക 15 ലക്ഷം രൂപയാണ്.
4. ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍
7 വര്‍ഷ നിക്ഷേപ കാലയളവാണ് ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകള്‍ക്കുള്ളത്. ഓരോ മാസത്തിലും പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കും. ജനുവരി 1, ജൂലൈ 1 എന്നിങ്ങനെ രണ്ട് തവണകളായാണ് ഓരോ വര്‍ഷവും നിക്ഷേപകന് പലിശ നിരക്ക് നല്‍കുക. നിലവില്‍ ഫ്ളോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.15 ശതമാനമാണ്. ഈ പലിശ നിരക്ക് പൂര്‍ണമായും നികുതി ബാധ്യതയുള്ളവയുമാണ്. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല.
5. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍
മുതിര്‍ന്ന പൗരന്മാര് എപ്പോഴും ഏറ്റവും സുരക്ഷിതത്വത്തോടെ കാണുന്ന നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. എന്നാല്‍ പലിശ നിരക്ക് കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ ആകര്‍ഷണീയത കുറഞ്ഞു വരികയാണ്. നിലവില്‍ രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ പരമാവധി 6 ശതമാനം വരെയാണ് 5 മുതല്‍ 10 വര്‍ഷം വരെ കാലയളവിലേക്കുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക്. ചില സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 7 ശതമാനത്തിന് മുകളില്‍ പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
