ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നോ? ഇങ്ങനെ ചെയ്താല്‍ സാമ്പത്തീക പ്രയാസങ്ങള്‍ ഒഴിവാക്കാം

ജോലി നഷ്ടപ്പെടുക എന്നത് ഏതൊരു വ്യക്തിയുടേയും പേടി സ്വപ്‌നം തന്നെയാണ്. ഒരു സാധാരണക്കാരന്റെ ജീവിതമാകെ താളം തെറ്റുവാന്‍ ആ ഒരൊറ്റക്കാരണം മതിയാകും. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അത്തരമൊരു സാഹചര്യം മറി കടക്കുക

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി നഷ്ടപ്പെടുക എന്നത് ഏതൊരു വ്യക്തിയുടേയും പേടി സ്വപ്‌നം തന്നെയാണ്. ഒരു സാധാരണക്കാരന്റെ ജീവിതമാകെ താളം തെറ്റുവാന്‍ ആ ഒരൊറ്റക്കാരണം മതിയാകും. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് അത്തരമൊരു സാഹചര്യം മറി കടക്കുക എന്നത്. മുന്നിലുള്ള സാമ്പത്തീക ഞെരുക്കത്തെ മറികടക്കുവാന്‍ നാം നേരത്തേ തന്നെ തയ്യാറെടുപ്പ് ആരംഭിക്കേണ്ടതുണ്ട്. 

ജോലി നഷ്ടപ്പെട്ടാല്‍

ജോലി നഷ്ടപ്പെട്ടാല്‍

ജോലി നഷ്ടപ്പെടുവാനുള്ള സാധ്യത, അല്ലെങ്കില്‍ കുറച്ചു നാളുകള്‍ തൊഴിലെടുക്കുവാന്‍ സാധിക്കാത്ത സാഹചര്യം ഇതൊക്കെ നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്. ഇനി കോവിഡ് പോലെ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി എന്ന് വിചാരിക്കുക. അങ്ങനെയൊരു സാഹചര്യത്തില്‍ ജീവിതത്തിന്റെ സ്ഥിരത നിലനിര്‍ത്തുവാനും ആശങ്കകള്‍ കുറച്ച് മാനസീകാരോഗ്യം നിലനിര്‍ത്തുന്നതിനും സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങള്‍ നമുക്കിവിടെ ചര്‍ച്ച ചെയ്യാം.

നിങ്ങളുടെ ബഡ്ജറ്റ് പരിശോധിക്കുക

നിങ്ങളുടെ ബഡ്ജറ്റ് പരിശോധിക്കുക

ഇത്തരം സാഹചര്യങ്ങളില്‍ എപ്പോഴും നിങ്ങളുടെ ചിലവുകള്‍ നിങ്ങളടെ പരിധിയ്ക്ക് അകത്ത് ആണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. അതിനായി കര്‍ശനമായ ഒരു ബഡ്ജറ്റ് ഉണ്ടായിരിക്കണം. അതില്‍ ചിലവുകളെ അത്യാവശ്യമെന്നും അല്ലാത്തവയെന്നും അവയുടെ പ്രാധാന്യമനുസരിച്ച് തരം തിരിക്കുകയും വേണം. അനാവശ്യമാണെന്ന് തോന്നുന്നവയും മറ്റൊരു സമയത്തേക്ക് മാറ്റി വയ്ക്കാന്‍ സാധിക്കുന്നവയുമായ ചിലവുകള്‍ നിര്‍ബന്ധമായും ഒഴിവാക്കാം. ആര്‍ഭാടം തീരെ വേണ്ട. കുടുംബാംഗങ്ങളുടെ ആവശ്യങ്ങളും ഇത്തരത്തില്‍ അവയുടെ മുന്‍ഗണനാ ക്രമത്തില്‍ തന്നെ പരിഗണിക്കാം.

എമര്‍ജന്‍സി ഫണ്ട് ഉപയോഗപ്പെടുത്താം

എമര്‍ജന്‍സി ഫണ്ട് ഉപയോഗപ്പെടുത്താം

സാമ്പത്തീക ആസൂത്രണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എമര്‍ജന്‍സി ഫണ്ട് തയ്യാറാക്കല്‍. എന്തെങ്കിലും കാരണത്താല്‍ വരുമാനം നിലയ്ക്കുന്ന സമയത്തേക്കുള്ള കരുതലായാണ് എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കുന്നത്. ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ എമര്‍ജന്‍സി ഫണ്ട് ഉപയോഗപ്പെടുത്താം. 6 മുതല്‍ 12 മാസം വരെയുള്ള നിങ്ങളുടെ ചിലവിന് ആവശ്യമായ തുകയാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പിരിമുറുക്കം മറി കടക്കുവാന്‍ ഇത് നിങ്ങളെ സഹായിക്കും.

നിക്ഷേപങ്ങള്‍ ധൃതിയില്‍ പിന്‍വലിക്കരുത്

നിക്ഷേപങ്ങള്‍ ധൃതിയില്‍ പിന്‍വലിക്കരുത്

വളരെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്ന് പോകുന്നത് എങ്കിലും അവസാന മാര്‍ഗമായല്ലാതെ നിക്ഷേപങ്ങള്‍ ഒരിക്കലും ധൃതിയില്‍ പിന്‍വലിക്കരുത്. മറ്റൊരു മാര്‍ഗവും മുന്നിലില്ല എന്ന ഘട്ടത്തില്‍ മാത്രമേ അത്തരമൊരു പ്രവൃത്തിയ്ക്ക് മുതിരാന്‍ പാടുള്ളൂ. നിക്ഷേപങ്ങള്‍ നിങ്ങളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ളവയാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, നിങ്ങളുടെ റിട്ടയര്‍മെന്റ് ജീവിതം തുടങ്ങിയ സുപ്രധാന ആവശ്യങ്ങളെല്ലാം അതില്‍ ഉള്‍പ്പെടും. ഏറെക്കാലമെടുത്താണ് ഒരു നിക്ഷേപം നാം പടുത്തുടയര്‍ത്തുന്നത് എന്ന് എപ്പോഴും ഓര്‍മ വേണം.

വായ്പകള്‍

വായ്പകള്‍

ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകള്‍ക്ക് ആലോചനയില്ലാതെ പോയി തലവയ്ക്കുന്നത് നിങ്ങളുടെ സാമ്പത്തീക സമ്മര്‍ദം വര്‍ധിപ്പിക്കുവാനേ ഉപകരിക്കൂ. ഈടുള്ള വായ്പകളെടുക്കുവാന്‍ ഈ സമയത്ത് ശ്രദ്ധിയ്ക്കാം. കൂടാതെ നിലവിലുള്ള വായ്പകളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ഉള്ളവ ആദ്യം എന്ന ക്രമത്തില്‍ തിരിച്ചടവ് നടത്താം. ക്രെഡിറ്റ് കാര്‍ഡ് വിവേക പൂര്‍വ്വം ഉപയോഗിക്കാം.

ഗിഗ് ഇക്കോണമിയിലേക്ക് ശ്രദ്ധിയ്ക്കാം

ഗിഗ് ഇക്കോണമിയിലേക്ക് ശ്രദ്ധിയ്ക്കാം

നിങ്ങളുടെ ഒഴിവ് സമയങ്ങള്‍ അധിക വരുമാനം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാം. നിങ്ങളുടെ പ്രത്യേക കഴിവുകളോ പാര്‍ട്ട് ടൈം ജോലികളോ അതിനായി ഉപയോഗപ്പെടുത്താം.

Read more about: finance
English summary

lost job? remember these things for maintaining your financial stability |ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നോ? ഇങ്ങനെ ചെയ്താല്‍ സാമ്പത്തീക പ്രയാസങ്ങള്‍ ഒഴിവാക്കാം

lost job? remember these things for maintaining your financial stability
Story first published: Sunday, June 27, 2021, 13:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X